Image

ഡിസ്നി ഹോട്ട് സ്റ്റാർ - റിലയന്‍സ് ലയനത്തിന് പച്ചക്കൊടി : 70,352 കോടി ആസ്തിയുള്ള ഭീമന്‍ മാധ്യമക്കമ്പനി പിറക്കുന്നു

Published on 04 September, 2024
ഡിസ്നി ഹോട്ട് സ്റ്റാർ - റിലയന്‍സ്  ലയനത്തിന് പച്ചക്കൊടി : 70,352 കോടി ആസ്തിയുള്ള ഭീമന്‍ മാധ്യമക്കമ്പനി പിറക്കുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറും ലയിക്കുന്നു .

ഏകദേശം 70,352 കോടി വിപണി മൂല്യമുള്ള സംയുക്ത സംരംഭമായിരിക്കും ഇത്.

ഇതോടെ റിലയന്‍സ് ദൃശ്യ മാധ്യമ-ഒടിടി രംഗത്തെ ഭീമനായി മാറും. ഹോട്ട്സ്റ്റാർ, ജിയോ എന്നീ ഒടിടി പ്ളാറ്റ് ഫോമുകളും റിലയൻസ് നിയന്ത്രണത്തിലുള്ള വയാകോമിന്റെയും ഡിസ്നി ഹോട്ട് സ്റ്റാറിന്റെയും 122 ചാനലുകളും സംയുക്ത സംരംഭത്തിന് കീഴിലാകും.

റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിയാകും സംയുക്ത സംരംഭത്തിൻറെ ചെയർപേഴ്സണ്‍ എന്നാണ് വിവരം.

സംയുക്ത കമ്ബനിയില്‍ റിലയൻസ് ഗ്രൂപ്പിന് 63.12 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടാകും. അവശേഷിക്കുന്ന ഓഹരി വിഹിതം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിനായിരിക്കും.

ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് നടക്കുന്നത്. ഇതിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി കാട്ടിക്കഴിഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക