Image

എക്യൂമെനിക്കൽ ഗെയിം ഡേ 2024 വൻ വിജയം

ഡാനിയേല്‍ പി. തോമസ്‌ Published on 05 September, 2024
എക്യൂമെനിക്കൽ ഗെയിം ഡേ 2024 വൻ വിജയം

എക്യൂമെനിക്കൽ ഫെൽലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഓഫ് പെൻസിൽവാനിയായുടെ നേതൃത്വത്തിൽ മുപ്പത്തി ആറാമത്  വോളിബാൾ  ആൻഡ് ബാസ്കറ്റ്ബാൾ  ടൂർണമെന്റ്‌  ഓഗസ്റ്റ് 10 ശനിയാഴ്ച  റെന്നഗേറ്റ്സ് ജിമ്മിൽ വച്ച് വിജയകരമായി നടത്തപെട്ടു. രാവിലെ എട്ടു മണി മുതൽ വൈകുംനേരം  ആറു മണി വരെ നടത്തപെട്ട മത്സരങ്ങളിൽ  പതിമൂന്നു  ടീമുകൾ പങ്കെടുത്തു .രാവിലെ എട്ടു മണിക്ക് റെവ. ഫാദർ എം.കെ  കുര്യാക്കോസ്  അച്ചൻ ഉത്‌ഘാടനവും  യൂത്ത് കോർഡിനേറ്റർ  റെവ ഫാദർ ജെഫ് അച്ചൻ പ്രാത്ഥനയും നടത്തി. സെക്രട്ടറി സ്വപ്ന സജി എല്ലാവര്ക്കും  സ്വാഗതം ആശംസിച്ചു. ഈ വർഷം എക്യൂമെനിക്കൽ സ്പോർട്സ് ആൻഡ് യൂത്ത് കോർഡിനേറ്റർസായി പ്രവർത്തിച്ചത് ജിതിൻ പോളും മനോജ് ജോയലും ആയിരിന്നു .

വോളീബോൾ  മത്സരത്തിൽ ആറു ടീമുകൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ  സെൻ തോമസ് സീറോ മലബാർ ഫോറൻറ് പള്ളി ചാമ്പ്യന്മാരായി .ഫിലാഡൽഫിയ മാർത്തോമാ പള്ളി റണ്ണർ അപ്പ് ട്രോഫിയും കരസ്ഥമാക്കി. ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ഏഴു ടീമുകൾ പങ്കെടുത്തു. വാശിയേറിയ ബാസ്കറ്റ്ബാൾ ടുർണമെന്റിൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളി ചാമ്പ്യന്മാരും ,സെൻ തോമസ് സീറോ മലബാർ ഫോറൻറ് പള്ളി റണ്ണേഴ്‌സ് അപ്പും ആയീ .

വൈകുംനേരം നടന്ന സമാപന സമ്മേളനത്തിൽ  എക്യൂമെനിക്കൽ ഫെൽലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചസ് ഓഫ് പെൻസിൽവാനിയായുടെ ചെയർമാൻ റെവ ഫാദർ അനിൽ കെ  തോമസ്  മുഖ്യ പ്രസംഗം നടത്തുകയും, റിലീജിയസ് കോർഡിൻറ്റർ റെവ ഫാദർ ജേക്കബ് ജോൺ, സെന്റ് തോമസ് മലങ്കര ഓർത്തഡോൿസ് പള്ളി വികാരി റെവ ഫാദർ    Dr ജോൺസൻ ജോൺ, എക്യൂമെനിക്കൽ ട്രഷറർ ജെയിൻ കല്ലറക്കൽ എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. 

എക്യൂമെനിക്കൽ ഭാരവാഹികളും പ്രതിനിധികളുമായ  സുമോദ് ജേക്കബ് , നിസ്സി സക്കറിയ, സുവനീർ കോർഡിനേറ്റർ കെ വർഗീസ്, സുവനീർ ചീഫ് എഡിറ്റർ ജോർജ് മാത്യു, സാജൻ വർഗീസ്  തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചെയർമാൻ റെവ ഫാദർ അനിൽ  കെ തോമസ്, റെവ ഫാദർ Dr. ജോൺസൻ ജോൺ, സെക്രട്ടറി സ്വപ്ന സജി, യൂത്ത് കോർഡിനേറ്റർസായ ജിതിൻ, ജോയൽ   എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. 
ടീമുകളുടെ കൂട്ടായ സഹകരണം ഈ വർഷത്തെ  എക്യൂമെനിക്കൽ ഗെയിം ഡേയ്ക്ക് ഒരു മുതൽ കൂട്ടായയിരുന്നു .എക്യൂമെനിക്കൽ പി ആർ ഓ  ഡാനിയേൽ പി  തോമസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക