വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 2024 തിരഞ്ഞെടുപ്പ് ജയിച്ചാൽ അടുത്ത രണ്ടു വർഷം കൊണ്ടു യുഎസ് സാമ്പത്തിക വളർച്ച ഏറ്റവും വേഗത്തിൽ ആയിരിക്കുമെന്നു ഗോൾഡ്‌മാൻ സാക്സ് വിലയിരുത്തുന്നു. വൈറ്റ് ഹൗസിനു പുറമെ കോൺഗ്രസും കൂടി ഡെമോക്രാറ്റുകൾ ജയിച്ചാണ് ഇതു സാധ്യമാവുക.
അതേ സമയം ഡൊണാൾഡ് ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും അത്തരമൊരു വിജയം നേടിയാൽ അടുത്ത വർഷം സാമ്പത്തിക തളർച്ച ഉണ്ടാവും. ഇറക്കുമതിയിൽ ചുമത്തുന്ന വർധിച്ച തീരുവയും കൂടുതൽ കർക്കശമായ കുടിയേറ്റ നയവും അതിനു കാരണമാവും.
തൊഴിൽ രംഗത്തും മെച്ചമുണ്ടാവുക ഡെമോക്രറ്റുകൾ ഭരിച്ചാലാണെന്നു അവർ പറയുന്നു.
സാമ്പത്തിക വളർച്ച മന്ദീഭവിക്കും
രണ്ടു സ്ഥാനാർഥികളും നിർദേശിക്കുന്ന പുതിയ തീരുവകളും നികുതികളും പക്ഷെ സാമ്പത്തിക വളർച്ച മെല്ലെയാക്കും എന്നാണ് സ്‌നാപ് സി ഇ ഒ: ഇവാൻ സ്പീഗൽ പറയുന്നത്. കമ്പനി ജീവനക്കാർക്കുള്ള കത്തിലാണ് ഇക്കാര്യം പറയുന്നത്.
Harris win would boost economy: Sachs