ഡാളസ് : ഡാളസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദവേദിയുടെ പതിനൊന്നാമത് ഓണാഘോഷം വിവിധ പരിപാടികളോട് സെപ്റ്റംബര്‍ 7 ശനിയാഴ്ച രാവിലെ 10 മണിക്ക് കരോള്‍ട്ടന്‍ സെന്റ്. ഇഗ് നേഷ്യസ് ഓഡിറ്റോറിയത്തില്‍ (2707 Dove Creek Ln, Carrollton, Tx 75006) വെച്ച് നടത്തപ്പെടും.
ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ജോപോള്‍ മുഖ്യാതിഥി പങ്കെടുക്കും. ഫിലിപ്പ് തോമസ് സിപിഎ, ഷിജു എബ്രഹാം എന്നിവര്‍ ആശംസകള്‍ നല്‍കും.
താലപ്പൊലി, ചെണ്ടമേളം, മഹാബലിയെ വരവേല്‍പ്പ്, ഓണപ്പാട്ട്, വിവിധതരം ഡാന്‍സ്, തിരുവാതിര, ഗാനങ്ങള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവകളാല്‍ ഈ വര്‍ഷത്തെ ഓണം വളരെ മനോഹരമായി ആഘോഷിക്കും എന്ന് സംഘാടകര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 7 ശനിയാഴ്ച നടത്തപ്പെടുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സൗഹൃദവേദിയുടെ പ്രസിഡന്റ് അജയകുമാര്‍, സെക്രട്ടറി സജി കോട്ടയാടിയില്‍, ട്രഷറാര്‍ ബാബു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.