ചെറുകിട ബിസിനസുകൾക്കു നികുതി ഇളവ് നൽകി ഉത്തേജനം നൽകാനുളള പദ്ധതി വൈസ് പ്രസിഡന്റ് കമലാ ഹാരിസ് അനാവരണം ചെയ്തു. ഏറെ പ്രതീക്ഷ നൽകുന്നതെന്നു വിശേഷിപ്പിച്ച പദ്ധതിയിൽ പലിശനിരക്കുകൾ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യും. നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രസിഡന്റായാൽ ആദ്യ നാലു വർഷം കൊണ്ട് ഈ പദ്ധതിയിൽ 25 മില്യൺ പുതിയ ബിസിനസ് അപേക്ഷകൾ പ്രതീക്ഷിക്കുന്നുവെന്നു ന്യൂ ഹാംപ്‌ഷെയറിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി പറഞ്ഞു.
"ചെറുകിട ബിസിനസ് വെറും ബിസിനസല്ല," ഹാരിസ് പറഞ്ഞു. "അവർ ഒരു സ്വപനം പൂർത്തിയാക്കാൻ ശ്രമിക്കയാണ്. അവരുടെ ജീവനക്കാർക്ക് അവർ മെച്ചപ്പെട്ട ഭാവി നൽകുകയാണ്. സമൂഹത്തിൽ അവർ സ്നേഹിക്കുന്നവർക്കും. മധ്യവർഗ്ഗത്തെ അവർ ശക്തിപ്പെടുത്തുന്നു. നമുക്കെല്ലാം കൂടുതൽ കരുത്തുള്ള അമേരിക്ക സൃഷ്ഠിക്കയും ചെയ്യുന്നു."
ഓഗസ്റ്റിൽ ഹാരിസ് പ്രഖ്യാപിച്ച സാമ്പത്തിക പദ്ധതിയുടെ പ്രധാന പ്രമേയം അമേരിക്കൻ കുടുംബങ്ങൾക്കു ചെലവ് കുറഞ്ഞ ജീവിതം എന്നതായിരുന്നു. അമിതമായി കയറ്റുന്ന വിലകൾ നിയന്ത്രിക്കുക, മൂന്നു മില്യൺ പാർപ്പിട യൂണിറ്റുകൾ നിർമിക്കുക ഇവയൊക്കെ ആയിരുന്നു അതിന്റെ വിശദാംശങ്ങൾ.
ചെറു ബിസിനസുകൾക്കുള്ള പദ്ധതിയിൽ 25 മില്യൺ അപേക്ഷകൾ എന്ന ലക്‌ഷ്യം നേടാൻ ആദ്യം ചെയ്യേണ്ടത് പുതിയ ബിസിനസ് തുടങ്ങാനുള്ള ചെലവ് കുറയ്ക്കുക എന്നതാണെന്നു ഹാരിസ് ചൂണ്ടിക്കാട്ടി. അതിനു വേണ്ടി നികുതികൾ കുറയ്ക്കും.
ബിസിനസിനു ബുദ്ധിമുട്ടുണ്ടാക്കുന്ന ചുവപ്പുനാട നീക്കം ചെയ്യുമെന്നും അവർ പറഞ്ഞു.
ചെറു ബിസിനസുകൾക്കു വായ്പ നൽകുന്ന ഫെഡറൽ പദ്ധതി അവസാനിപ്പിക്കാനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നതെന്നു അവർ കുറ്റപ്പെടുത്തി.
Harris plan to boost small businesses