അവഗണിക്കപ്പെടുന്ന വയനാടന്‍ ആദിവാസി കലാകാരന്റെ കഥ പറഞ്ഞ ചിത്രം ചെക്കന്‍, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡു കരസ്ഥമാക്കി. ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചെക്കന്‍, വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ ഖത്തര്‍ പ്രവാസിയായ മണ്‍സൂര്‍ അലിയാണ് നിര്‍മ്മിച്ചത്.
'ബഡ്ജറ്റഡ് ചിത്രങ്ങള്‍ക്കു ലഭിക്കുന്ന ഇത്തരം വലിയ അംഗീകാരങ്ങള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കലാകാരന്മാര്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകരുന്ന 'തെന്ന് അവാര്‍ഡു നേടിയതിനു ശേഷമുള്ള പ്രതികരണത്തില്‍ ഷാഫി അഭിപ്രായപ്പെട്ടു. മികച്ച ഗായകനുള്ള പ്രേംനസീര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ചിത്രം ഇതിനോടകം വാരിക്കൂട്ടി.
കാര്‍ത്തിക് വിഷ്ണു നായകനായ ചെക്കനിലെ എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സിബു സുകുമാരന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍, ദേശീയ അവാര്‍ഡു ജേതാവ് നഞ്ചിയമ്മയും നാടന്‍ പാട്ട് ഗായകന്‍ മണികണ്ഠന്‍ പെരുമ്പടപ്പും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
ബിബിന്‍ ജോര്‍ജ്, മറീന മൈക്കിള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി രചനയും ഒപ്പം ഷാനു കാക്കൂരിനൊപ്പം സംവിധാനവും നിര്‍വ്വഹിക്കുന്ന 'കൂടല്‍ ' എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് മലപ്പുറം സ്വദേശിയായ ഷാഫി ഇപ്പോള്‍.
ചെക്കന്റെ പിആര്‍ഓ അജയ് തുണ്ടത്തിലായിരുന്നു.