കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും വിരമിച്ച ശേഷം കേരളത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന എഴുപതുകാരനായ ആര്‍കെ എന്ന രാധാകൃഷ്ണന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് വെട്ടം എന്ന ടെലിസിനിമ. എല്ലാമായിരുന്ന ഭാര്യയുടെ വിയോഗവും വിദേശവാസം സ്വീകരിച്ച മക്കളും അദ്ദേഹത്തിനു സമ്മാനിച്ചത് ഒറ്റപ്പെടലിന്റെ തീരാ നൊമ്പരങ്ങളാണ്. അയാള്‍ക്ക് ആകെയുള്ളൊരു ആശ്രയം വിധവയായ സഹോദരി ലീല മാത്രമാണ്.
ഓണനാളില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വെട്ടത്തില്‍ ആര്‍കെ - യെ അവതരിപ്പിക്കുന്നത് നല്ലവിശേഷം , കാപ്പുചീനോ, ചീനാട്രോഫി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ശ്രീജി ഗോപിനാഥനാണ്. ഒപ്പം ദീപാ ജോസഫ്, വീണാ മില്‍ട്ടന്‍, ബേബി മൈത്രേയി ദീപക്, നസീര്‍ മുഹമ്മദ്, മാനുവല്‍ ടി മലയില്‍, ജയാമേരി എന്നിവരും അഭിനയിക്കുന്നു.
രചന, സംവിധാനം - അജിതന്‍, നിര്‍മ്മാണം - പ്രവാസി ഫിലിംസ്, ഛായാഗ്രഹണം - നൂറുദീന്‍ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടര്‍ - എം സജീഷ്, ഗാനരചന - ശ്രീരേഖ പ്രിന്‍സ്, സംഗീതം - ജിജി തോംസണ്‍, പശ്ചാത്തല സംഗീതം - പ്രമോദ് സാരംഗ്, കല- മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്‌സ്, ചമയം - മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും - മരിയ, അസ്സോസിയേറ്റ് ഡയറക്ടര്‍ -ബാലു നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സനൂപ് മുഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍ - സിബി, അക്കൗണ്ട്‌സ് - സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈന്‍സ് - സജീഷ് എം ഡിസൈന്‍സ്, സ്റ്റില്‍സ് - അജീഷ് ആവണി, പിആര്‍ഓ - അജയ് തുണ്ടത്തില്‍.