കഴിഞ്ഞ ദിവസമായിരുന്നു തന്റെ പതിനഞ്ചു വർഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിക്കുന്നതായി ജയം രവി അറിയിച്ചത്. പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നും നടൻ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരതി രവി.
ഇത്തരമൊരു സുപ്രധാന തീരുമാനം എടുക്കുമ്ബോള്‍ അത് പരസ്പര ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടതായിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെചെച കുറിപ്പില്‍ ആരതി പറയുന്നു.
ഇതേ കുറിച്ച് ആരതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ജയം രവി ഞങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് പരസ്യപ്പെടുത്തിയത്. ഇത് എന്നെ വല്ലാതെ ഞെട്ടിച്ചു. ഏറെ വേദനിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലൊരു സുപ്രധാന കാര്യം, അത് അർഹിക്കുന്ന ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ച് നാളുകളായി രവിയുമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല.
ഞങ്ങള്‍ തമ്മിലും കുടുംബപരമായുമുള്ള പ്രതിബദ്ധതയെ മാനിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. ഏറെ ദുഃഖകരമായ കാര്യമെന്തെന്നാല്‍ ഈ അറിയിപ്പ് എന്നെയും ഞങ്ങളുടെ മക്കളെയും തീർത്തും ഞെട്ടിച്ചു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമല്ല.
ഏറെ വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും ഞാൻ ഇതുവരെ പൊതു മധ്യത്തില്‍ സംസാരിച്ചിട്ടില്ല. മൗനമായി തുടരാനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ അപ്രചീക്ഷിത പ്രസ്താവനയ്ക്ക് ശേഷം സമൂഹം എന്റെ മേല്‍ അന്യായമായി കുറ്റം ചുമത്തുകയും എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയുമാണ്. ഇത് ഇനിയും കണ്ടു നില്‍ക്കാനാകില്ല.
ഒരു അമ്മയെന്ന നിലയില്‍ എന്റെ പ്രഥമ പരിഗണന എപ്പോഴും എന്റെ കുട്ടികള്‍ക്കാണ്. ഈ സമൂഹ വിചാരണ അവരെ ബാധിക്കുമ്ബോള്‍ എനിക്ക് കണ്ടു നില്‍ക്കാൻ കഴിയില്ല. മാത്രമല്ല, ഈ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഞങ്ങള്‍ക്കിടയില്‍ യഥാർഥത്തില്‍ എന്താണ് സംഭവിച്ചതെന്ന സത്യം കാലം തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ മോശപ്പെട്ട സാഹചര്യത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും മുന്നോട്ട് പോകാൻ എന്റെ കുട്ടികളെ പ്രാപ്തരാക്കുന്നതിലാണ് എന്റെ ശ്രദ്ധ. അവസാനമായി ഇത്രയും കാലം ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയുകയാണ്.
ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ നിമിഷത്തില്‍ ഞങ്ങളുടെ സ്വകാര്യതയോട് അല്പം ബഹുമാനം കാണിക്കണം. ഞങ്ങള്‍ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും നിങ്ങളോട് എല്ലാവരോടുമായി അഭിയർത്ഥിക്കുകയുമാണ്.
സ്നേഹത്തോടെ ആരതി.
ജയം രവി കഴിഞ്ഞ ദിവസം കുറിച്ചത് ഇങ്ങനെ;
സിനിമയ്ക്ക് അകത്തും പുറത്തും എന്റെ ഈ യാത്രയില്‍ നല്‍കിയത് വളരെ വലിയ സ്നേഹവും പിന്തുണയുമാണ്. എന്റെ ആരാധകരോടും മാധ്യമങ്ങളോടും എപ്പോഴും ആത്മാർത്ഥതയോടെയിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഹൃദയം പൊടിയുന്ന വേദനയോടെ എന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്.
ഒരുപാട് ആലോചനകള്‍ക്കും ചർച്ചകള്‍ക്കും ശേഷം ആരതിയുമായുള്ള വിവാഹബന്ധത്തില്‍ നിന്ന് വേർപിരിയുക എന്ന, ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണ്. ഇത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല. തികച്ചും വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നില്‍. ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തത് ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ് എന്നുമാണ് ജയം രവി കുറിച്ചത്