Image

ഓണം (കവിത/ഗാനം : ഡോ. ഇ. എം. പൂമൊട്ടില്‍)

Published on 12 September, 2024
ഓണം (കവിത/ഗാനം : ഡോ. ഇ. എം. പൂമൊട്ടില്‍)

 (Wishing Happy Onam to all Malayalees!)

ഓണം വന്നു പൊന്നോണം വന്നു 
ഓര്‍മ്മയില്‍ പൂര്‍വ്വ കാലം തെളിഞ്ഞു
മാവേലി തമ്പുരാന്‍ നാടു വാണീടവെ 
മാനവര്‍ സ്നേഹമായ് വസിച്ച കാലം !

കള്ളവാക്കില്ല കവര്‍ച്ചയും ഇല്ല
ഉള്ളത്തില്‍ വിദ്വേഷ ഭാവമില്ല 
ജാതിമതത്തിന്‍റെ വേലികളില്ലാത്ത 
മാന്യ സംസ്കാരമാമീ പ്രദേശം 
ഹാ! ഇതെന്തെത്ര സൗഭാഗ്യ കാലം !

സര്‍വ്വരും ഉത്സാഹമായ് പ്രയത്നിക്കവെ  
സമ്പത്‌സമൃദ്ധിയതുണ്ടിവിടെ 
കേളിയില്‍ കലയില്‍ ഏറിയ സൗഹൃദം
ഏവരും മോദമായ് പങ്കിടുന്നു 
ഹാ! ഇതെന്തെത്ര സംതൃപ്ത കാലം !

പുത്തന്‍ വസ്ത്രങ്ങളില്‍ ആഘോഷമായ്‌ ജനം 
ഒത്തുചേരും പതിവുള്ള ദേശം  
അത്തപൂവിന്‍ കളം ഊഞ്ഞാലിലാട്ടവും
നൃത്തവും വാദ്യവും സദ്യയും കേമം  
ഹാ! ഇതെന്തെത്ര സന്തുഷ്ട കാലം !

                       ************

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക