ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസിനു സാങ്കേതിക സ്ഥാപനങ്ങളിലെ ജീവനക്കാർ കാര്യമായ സംഭാവനകൾ നൽകുന്നുവെന്ന് 'ഓപ്പൺ സീക്രട്ട്സ്' ഡാറ്റ പറയുന്നു. സാങ്കേതിക രംഗത്തെ ശതകോടീശ്വരന്മാർ പലരും ഡൊണാൾഡ് ട്രംപിന്റെ കൂടെയുണ്ടെങ്കിലും ജീവനക്കാർ കൂടുതൽ സഹായിക്കുന്നത് ഹാരിസിനെയാണ്.
ആൽഫബെറ്റ്, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ജീവനക്കാർ ഹാരിസിന് മില്യണുകൾ നൽകിക്കഴിഞ്ഞു. ആൽഫബെറ്റ് ജീവനക്കാർ മാത്രമായി നൽകിയത് $2.16 മില്യൺ ആണ്. ട്രംപിനു കിട്ടിയ തുകയേക്കാൾ ഏറെ അധികമാണിത്.
ആമസോൺ ജീവനക്കാർ ഹാരിസിനു $1 മില്യൺ നൽകി. മൈക്രോസോഫ്റ്റ് ജീവനക്കാർ $1.1 മില്യനും. ട്രംപിനു കിട്ടിയത് ഇങ്ങിനെ: ആമസോൺ ജീവനക്കാർ $116,000, മൈക്രോസോഫ്റ്റ് ജീവനക്കാർ $88,000.
മെറ്റയിലെ ജീവനക്കാർ ഹാരിസിനു $835,000 നൽകിയപ്പോൾ ട്രംപിനു കൊടുത്തത് വെറും $25,000. ആപ്പിളിൽ നിന്നു $861,000 ആണ് ഹാരിസിനു ലഭിച്ചത്. ട്രംപിനോ വെറും $44,000.
എലൺ മസ്‌ക് ആണ് ട്രംപിനു ഗണ്യമായ സംഭാവന നൽകിയ ഒരു ടെക്ക് ശതകോടീശ്വരൻ. മാർക്ക് ആൻഡ്രീസൻ, ബെൻ ഹോറോവിറ്സ് എന്നിവർ ട്രംപിന്റെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് കോട്ടയെന്നു പേര് കേട്ട സിലിക്കൺ വാലി ഇപ്പോൾ ഭിന്നിച്ചു നിൽപ്പാണ്. റീഡ് ഹോഫ്മാൻ, മാർക്ക് ക്യൂബൻ എന്നിവർ ഹാരിസിനെ തുണയ്ക്കുമ്പോൾ മറ്റു പലരും ബൈഡന്റെ ലയനം, ഡാറ്റ പ്രൈവസി തുടങ്ങിയ നയങ്ങളെ എതിർക്കുന്നു.
കോർപറേറ്റ് സ്ഥാപനങ്ങൾ ഫെഡറൽ പ്രചാരണത്തെ പിന്തുണച്ചു പണം നല്കാൻ പാടില്ല എന്നാണ് നിയമം. എന്നാൽ ജീവനക്കാർക്കു വിലക്കില്ല.
Tech employees donate liberally to Harris