Image

പ്രാർത്ഥനയും അന്ത്യകൂദാശയും ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 13 September, 2024
പ്രാർത്ഥനയും അന്ത്യകൂദാശയും ( കവിത : തങ്കച്ചൻ പതിയാമൂല )

1 . പ്രാർത്ഥന

വിവാഹ ദിനത്തിൽ
വൈദികൻ ചൊല്ലിക്കൊടുത്ത 
“മരണം നമ്മെ
വേർപെടുത്തും വരെ…”
എന്ന പ്രാർത്ഥന
അവർ മാറ്റിച്ചൊല്ലിയിരുന്നു:
“മരണത്തിനുപോലും
നമ്മെ വേർപെടുത്താനാവില്ല…”

 

2 . അന്ത്യ കൂദാശ —

അപ്പോൾ
ദേഹം വിട്ടു പോകാൻ ആത്മാവിനു മനസ്സില്ലായിരുന്നു.

പക്ഷേ
മക്കളുടെ പ്രാർത്ഥന കേട്ടപ്പോൾ
അയാൾ പോകാൻ തീരുമാനിച്ചു.

"ഈശോ മറിയം യൗസേപ്പേ,
ഈ ആത്മാവിന് കൂട്ടായിരിക്കണമേ!
ആമേൻ."

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക