ഓണമെത്തി വീണ്ടുമോർമ്മതൻ
കോണിൽ നിറയും ഒരു ഗൃഹാതുരം..
പൂക്കളങ്ങൾ നിറയുമെങ്ങുമീ
വർണ്ണഭംഗി ചാർത്തി നിൽക്കവേ..
ഊഞ്ഞാലിലാടാൻ കാത്തു നിന്നതും
പൂവ് തേടി വഴി നടന്നതും
കണ്ണുകൾക്ക് കുളിരു നൽകുമീ
ചിങ്ങമാസ ഭംഗിയോർമ്മയിൽ..
ഏതു ലോക കോണിലാകിലും
ജീവിതം പ്രവാസമാകിലും
നിറയെ മനസ്സിൽ വന്നു നിൽക്കണം
പൊന്നണിഞ്ഞൊരോണ നാളുകൾ..