Image

നടി അദിതി റാവുവും നടൻ സിദ്ധാര്‍ഥും വിവാഹിതരായി

Published on 16 September, 2024
നടി അദിതി റാവുവും നടൻ സിദ്ധാര്‍ഥും വിവാഹിതരായി

നിരവധി ആരാധകരുള്ള താരങ്ങളാണ് നടി അദിതി റാവുവും നടൻ സിദ്ധാർഥും. ഇരുവരം ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ താരങ്ങള്‍ വിവാഹിതയായിരിക്കുകയാണ്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

തെലങ്കാനയിലെ വാനപർത്തിയില്‍ 400 വർഷം പഴക്കമുള്ള പുരാതനമായ ക്ഷേത്രമാണിത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നീയാണ് എൻ്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്‌റ്റർ അദു-സിദ്ധു എന്നാണ് സന്തോഷം പങ്കുവെച്ച്‌ അദിതി റാവു കുറിച്ചത്.

ഏറെ നാളായി ലിവിംഗ് ടുഗെദറിലായിരുന്നു അദിതിയും സിദ്ധാർത്ഥും. 2021 ലെ 'മഹാസമുദ്രം' എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിൻ്റെയും കൊച്ചുമകളാണ് അദിതി. ഹൈദരാബാദിലെ പ്രശസ്‌തമായ ഹൈദരികുടുംബത്തില്‍ ജനിച്ച അദിതി റാവു രാജകീയ പാരമ്ബര്യമുള്ള താരം കൂടിയാണ്.

2003ല്‍ ആയിു‌രുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയായിരുന്നു വധു. ചെറുപ്പം മുതലെ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തേളം വേർപിരിഞ്ഞ് താമസിച്ച ശേഷം 2007ല്‍ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ബോളിവുഡ് നടൻ സത്യദീപ് മിശ്രയായിരുന്നു അദിതി റാവുവിന്റെ ആദ്യ ഭർത്താവ്. 2002ല്‍ വിവാഹിതരായ ഇവർ 2012ല്‍ വേർപിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക