രാജ്കുമാര്‍ റാവു, ശ്രദ്ധാ കപൂര്‍, അപര്‍ശക്തി ഖുറാന, അഭിഷേക് ബാനര്‍ജി, പങ്കജ് ത്രിപാഠി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സ്ത്രീ2 ബോക്‌സോഫീസുകള്‍ കീഴടക്കി റെക്കോര്‍ഡ് കുതിപ്പിലേക്ക്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമെന്ന നേട്ടവും സ്വന്തമാക്കിയാണ് അവളുടെ തേരോട്ടം. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2018ലിറങ്ങിയ സ്ത്രീയുടെ സീക്വലാണ്.
ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്കുകള്‍ പ്രകാരം സ്ത്രീ2ന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇപ്പോള്‍ 583.35 കോടിയാണ്. ഇതോടെ രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന്റെ ആഭ്യന്തര കളക്ഷന്‍ റെക്കോര്‍ഡാണ് സ്ത്രീ മറികടന്നത്. 2023 ഡിസംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തിയ അനിമലിന്റെ നെറ്റ്‌ഇന്ത്യ കളക്ഷന്‍ 553.87 കോടിയായിരുന്നു. ഇനി സ്ത്രീ2വിന് മുന്നിലുള്ളത് ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തിയ ജവാന്‍ മാത്രമാണ്. 2023 സെപ്റ്റംബര്‍ ഏഴിന് പുറത്തിറങ്ങിയ ജവാന്‍ 640.25 കോടിയായിരുന്നു ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയത്. നിലവില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹിന്ദി ചിത്രം ജവാന്‍ ആണ്. ഈ റെക്കോര്‍ഡും സ്ത്രീ2 മറികടന്നേക്കുമെന്നാണ് നിലവിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.