വാഷിംഗ്‌ടൺ ഡി സി : കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്‌ടൺ (കെ എ ജി ഡബ്ലിയൂ ) ഉത്രാടനാളിൽ വിപുലമായി ഓണം ആഘോഷിച്ചു. ഇരുപതിലധികം വിഭവങ്ങൾ തൂശനിലയിൽ വിളമ്പി ആയിരത്തിലധികം ആളുകൾക്ക് നൽകിയ ഓണസദ്യ പ്രേത്യേക പ്രശംസ പിടിച്ചു പറ്റി. സദ്യക്ക് ശേഷം ഇരുനൂറിലധികം കലാകാരന്മാർ അണിനിരന്ന ഓണാഘോഷപരിപാടികൾക്ക് പ്രസിഡന്റ് സുഷമ പ്രവീണിന്റെ സ്വാഗതത്തോടു തുടക്കമായി .
നവരസ എന്നു പേരിട്ട ഈ കലാവിരുന്ന് വാഷിംഗ്‌ടൺ ഡിസി പ്രേദേശത്തെ മലയാളികൾക്ക് ഒരു നവ്യാനുഭവം ആയി മാറി. ശൃങ്കാരം , ഹാസ്യം , കരുണ, രൗദ്രം , വീര്യം , ഭയാനകം , ബീഭൽസം , അത്ഭുതം , ശാന്തം എന്നീ നവരസങ്ങൾ വിവിധ കലാരൂപങ്ങളിലൂടെ അവതരിപ്പിച്ച കലാകാരന്മാർ കലാസ്നേഹികൾക്ക് ഒരു നല്ല കലാവിരുന്ന് ഒരുക്കി. ഓണപരിപാടിയുടെ മുഖ്യ പ്രഭാഷകയായിരുന്ന വുമൺ entrepreneur Ampcus ഗ്രൂപ്പ് സി. ഇ. ഒ. അഞ്ജലി ആൻ രാമകുമാരനെ ഈ വേദിയിൽ ആദരിച്ചു. Ampcus ഗ്രൂപ്പിന്റെ പ്രെസിഡെന്റ് സലിൽ ശങ്കരൻ ആയിരുന്നു കലാപരിപാടികളുടെ പ്ലാറ്റിനം സ്പോൺസർ. വിർജീനിയ സ്റ്റേറ്റ് ഡെലിഗേറ്റ് കണ്ണൻ ശ്രീനിവാസൻ, വിർജീനിയ സ്റ്റേറ്റ് ക്യാൻഡിഡേറ്റ് പൂജ ഖന്ന എന്നിവർ ഓണാംശസകൾ നേർന്നു .
എന്റര്‍ടൈന്‍മെന്റ് ടീം ചെയർ റീന ഫിലിപ്പ്, സുനന്ദ ഗോപകുമാർ, ശ്രീജിത്ത് നായർ , ശാലിനി നമ്പ്യാർ, കുട്ടി മേനോൻ, അരുൺ ജോ സക്കറിയ എന്നിവർ പ്രോഗാമുകൾക്ക് നേതൃത്വം നൽകി. ഷഫീൽ അഹമ്മദ്, പെൻസ് ജേക്കബ്, മനോജ് വെള്ളനൂർ എന്നിവരുടെ മേൽനോട്ടത്തിലാണ് ഓണ സദ്യ എകോപിപ്പിച്ചത് .
കെ എ ജി ഡബ്ള്യു യൂത്ത് കേരളിത്തിലെ എല്ലാ ജില്ലകളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾകൊണ്ട ബൂത്ത് വേറിട്ട കാഴ്ചയായി . അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾ തന്നെ ഇതിനു മുൻകൈ എടുത്തതിനെ പ്രവസിഡന്റ് സുഷമ അഭിനന്ദിക്കുകയും അവർക്കു പ്രേത്യേകം നന്ദി പറയുകയും ചെയ്തു . ഓണാഘോഷത്തിൽ പങ്കെടുത്ത വാഷിങ്‌ടൺ ഡിസി ഏരിയയിലെ എല്ലാവര്ക്കും സെക്രട്ടറി ആശ ഹരിദാസ്സ് സ്‌നേഹപൂർവമുള്ള നന്ദിയും ഓണാശംസയും നേർന്നു കൊണ്ട് ആഘോഷങ്ങൾ പര്യവസാനിച്ചു.