ചീഫ് എഡിറ്ററുടെ പിന്നിലുണ്ടായിരുന്ന പഴയ ക്ളോക് നിശ്ചലമായിരുന്നു. രണ്ട് മണിയ്ക്ക് അത് നിശ്ചലമായിരിക്കുന്നു. ഇന്നോ, ഇന്നലയോ, കുറെ ദിവസങ്ങൾക്ക് മുൻപേയോ ആകാം അത് നിശ്ചലമായത്. ആ ക്ളോക് ഒരു പുരാവസ്തു പോലെ കാണപ്പെട്ടു.
വിമലിന് അന്ന് നേരത്തെ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അത് കൊണ്ട് ചീഫ് എഡിറ്റർ ക്യാബിനിലേക്ക് വിളിച്ചപ്പോൾ ആദ്യം നോക്കിയത് സമയമാണ്. 4.55. .കുറെ ദിവസമായി അമ്മ കണ്ണ് ഡോക്ടറെ കാണണമെന്ന് പറയുന്നു. ഇന്നൊരു അപ്പോയ്മെൻ്റ് തരപ്പെട്ടിരുന്നു
ചീഫ് എഡിറ്റർ പ്രത്യേകം കാണണമെന്ന് പറഞ്ഞതിനാൽ ഒന്നും പറയാനുമായില്ല. ഈ ജോലിയിൽ ‘നോ’ എന്ന് പറയാനുള്ള സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ആദ്യകാലഗുരുവായ തോമസ് സാർ പറയാറുണ്ടായിരുന്നു. ഒരു നോയുടെ സ്പേസിൽ കയറിയിരിക്കാൻ അനേകം ആൾക്കാർ ക്യൂ നിൽക്കുന്ന സ്ഥലമാണ്..
ഇരിക്ക്. ചീഫ് എഡിറ്റർ ഗൗരവം അഭിനയിച്ച് പറഞ്ഞു.
ഇരിക്കാതെ തരമില്ലാത്തതിനാൽ വിമൽ ഇരുന്നു.
ഒരു പ്രത്യേക കാര്യം പറയാനാണ് വിളിച്ചത്..
പറഞ്ഞോളൂ സാർ..
നിങ്ങളുടെ ടീമിൽ ഇപ്പോൾ എത്ര പേരുണ്ട്?
ആറ്..
ഗുഡ്!
കൗണ്ടർ എഴുതുന്ന ഗ്രൂപ്പ് ഒരിക്കലും ഗുഡ് ആണെന്ന് തോന്നിയിട്ടില്ല. ഈ ജോലി സത്യസന്ധമേയല്ല എന്ന് വിമലിനറിയാം. എത്ര വാർത്തകളാണ് അസത്യത്തിൻ്റെ മിക്സ് ചേർത്ത് നിർമ്മിച്ചെടുക്കുന്നത്. ധൈര്യത്തോടെ, തൻ്റേടത്തോടെ, സത്യസന്ധതയോടെ ജീവിക്കുന്ന റിയൽ സ്റ്റോറിയിലെ മോഹനൻ ചേട്ടനെ കണ്ട് ആവേശത്തോടെ പഠിച്ചതാണ് ജേർണലിസം. ഇപ്പോൾ ഇതിൽ കൂടുതൽ ജീർണലിസം ആണെന്ന് മനസ്സ് പറയുന്നുണ്ട്.
സാർ വിളിച്ചതെന്തിനാണ്?
ഒരു പ്രത്യേക ജോലിയാണ്. നമ്മുടെ സൈബർ കൈകാര്യം ചെയ്യുന്ന സെല്ല് നിങ്ങളുടെ ടീമല്ലേ.?
അതേ സാർ
എല്ലാവർക്കും ഫേക് ഐഡി ഉണ്ടല്ലോ
ഉണ്ട് സാർ
വേണ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ഒരു എഴുത്തുകാരിക്കെതിരെ ആക്രമണം അഴിച്ച് വിടണം
വിമലിന് കസേരയെടുത്ത് ചീഫ് എഡിറ്ററുടെ തലയിലൊന്ന് പൊട്ടിക്കാൻ തോന്നി. സംയമനം പാലിച്ച് വിമൽ പറഞ്ഞു.
സാർ ഞങ്ങളുടെ ടീമിൽ നാല് പെൺകുട്ടികളുണ്ട്..
അവരെയും കൂട്ടിക്കോളൂ. സ്ത്രീ തന്നെ സ്ത്രീക്കെതിരെ എഴുതുമ്പോൾ കൂടുതൽ എഫക്റ്റ് ഉണ്ടാവും.. ചില കവയത്രികളെയൊക്കെ നേരിട്ട് ഏർപ്പാടാക്കയിട്ടുണ്ട്. പിന്നെ പ്രത്യേകം ശ്രദ്ധിക്കണം സർകാസം സ്റ്റൈലിൽ വേണം എഴുതാൻ. അവർക്കെതിരെയായിരിക്കണം എഴുതുന്നത്. പക്ഷെ വായിക്കുന്ന സാധാരണക്കാർക്ക് മനോഹരമായ സംഭവമെന്ന് തോന്നണം
റബ്ബിഷ് .., വിമൽ മനസ്സിൽ പറഞ്ഞു
എന്തിനാണ് സാർ ഇങ്ങനെയൊരു ആക്രമണം..പൊളിറ്റിക്കൽ..?
അതൊക്കെ കോൺഫിഡൻഷ്യൽ ആണ്..
എന്നാലും..
സത്യത്തിൽ ഇതൊരു ലവ് ടേൺട് ഹേറ്റ് ആയതാണ്.. രണ്ട് ഭാഗത്തും മിസ്റ്റേക് ഉണ്ട്. സാധാരണ ഇങ്ങനെയൊക്കെ വന്നാൽ ഭയം കൊണ്ടും അപമാനം കൊണ്ടും സ്ത്രീകൾ നിശ്ശ്ബദരാകും. പക്ഷെ ഇവിടെ അവർ എല്ലാ ആക്രമണത്തെയും ചലഞ്ച് ചെയ്യുകയാണ്.
ഐ ലൈക്ഡ് ഇറ്റ് സാർ. അങ്ങനെയുള്ള ചിലരെയും ലോകത്തിനാവശ്യമുണ്ട്..
അവർ ഫേസ്ബുക്കിലൂടെ ഓവർ സ്മാർട്ട് ആയി പ്രതികരിക്കുന്നു. ഹാർഷ് ആയി പ്രതികരിക്കുന്നു. നിശ്ശബ്ദയാക്കാൻ പരമാവധി ശ്രമിച്ചു.. പക്ഷെ ഒരോ ദിവസവും അവർ ചലഞ്ച് ചെയ്യുന്നു.
ഓ ഇപ്പോൾ മനസ്സിലായി സാർ, നമ്മുടെ കൂട്ടത്തിൻ്റെ ഈഗോ ചലഞ്ച് ചെയ്യപ്പെട്ടിരിക്കുന്നു അല്ലേ. സാർ സ്ത്രീകളാണ് വലിയ സംഭവം എന്നെഴുതിയ ആളല്ലേ. എങ്ങനെ ഇതിനൊക്കെ കൂട്ട് നിൽക്കാൻ തോന്നുന്നു. നമ്മുടെ ടീം അത്ര നീചമായിട്ടായിരിക്കും അവരെ നിശ്ശബ്ദയാക്കാൻ ശ്രമിച്ചത്. അവർ അതിനെ ചലഞ്ച് ചെയ്തു. ഗുഡ്.. ഇങ്ങനെയുള്ള സ്ത്രീകളോട് എനിക്ക് ബഹുമാനമുണ്ട് സാർ.
എടോ എനിക്ക് സിസിവി അവാർഡ് കിട്ടാൻ പ്രധാന കാരണക്കാരനായ ആളാണ് ഇതാവശ്യപ്പെട്ടിരിക്കുന്നത്.
അല്ല സാർ ഈ എഴുത്തുകാരി ഫേസ് ബുക്കിൽ എഴുതുന്നത് സ്റ്റോപ് ചെയ്യിക്കാനാകുമോ?
എടോ അവരെ മെൻ്റലി ഡിസ്റ്റർബ് ചെയ്യണം.. സർകാസത്തിലൂടെ പരിഹസിച്ച് കൊണ്ടിരിക്കണം എൻ്റെ അറിവിൽ അവർ വളരെ ബോൾഡ് ആണ്. പരമാവധി അപമാനിച്ചിട്ടും പിടിച്ച് നിൽക്കുന്നുണ്ട്. പക്ഷെ അധികാരസ്ഥാനത്തുള്ള നമുക്ക് വേണ്ടപ്പെട്ടവർ പറയുമ്പോൾ നോ പറയാനാവില്ല.
അത് ശരിയാണല്ലോ സാർ.. സ്ത്രീകളുടെ ശ്ബദത്തെ നിശ്ശബ്ദമാക്കിയില്ലെങ്കിൽ നമ്മൾ പുരുഷന്മാർക്കെന്ത് വില അല്ലേ?
പരിഹസിക്കുകയാണോ?
ഏയ് അല്ല സാർ.. സർകാസമാണ്.
സാർ, ഒരു കാര്യം പറയാം.. ഇത്രേം പിടിച്ച് നിന്ന അവർ ഇനിയും പിടിച്ച് നിന്നാലോ. നമ്മുടെ വിലയേറിയ സമയം ഇതിനെല്ലാം വേണ്ടി കളയുന്നത് കഷ്ടമല്ലേ..
എടോ, ഞങ്ങൾ മാസികളെല്ലാം അവരുടെ ഒരു സൃഷ്ടിയും മെയിൻ സ്ട്രീമിൽ പ്രസിദ്ധീകരിക്കാതെ ഒഴിവാക്കുന്നുണ്ട്.
അറിഞ്ഞ് കൊണ്ട് മാറ്റിവയ്ക്കുന്നു അല്ലേ..
ഒരു നല്ല ചീഫ് എഡിറ്റർ. ഒരു സൃഷ്ടി അറിഞ്ഞ് കൊണ്ട് മാറ്റിവയ്ക്കുമോ?
അത് അത്ര വലിയ മെച്ചമൊന്നുമല്ലാത്തത് കൊണ്ടാണ്..
ന്യായീകരിക്കണ്ട സാർ... മനസ്സിലാവുന്നുണ്ട്. നീതിയുക്തവും, രാഷ്ട്രീയരഹിതവും, പാർശ്വവൽക്കരണവുമില്ലാത്ത ഇടങ്ങളിൽ ഈ എഴുത്തുകാരിയുടെ എഴുത്തുകൾ അംഗീകരിക്കപ്പെടുന്നതും, പുരസ്കാരങ്ങൾ ലഭിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് സാർ. സിനിമയിൽ മാത്രമല്ല അപ്രഖ്യാപിതമായ തടസ്സപ്പെടുത്തലുകൾ ഉള്ളത്. സാഹിത്യത്തിലുമുണ്ട്.
അധികാരവും, പിടിപാടുമുള്ള ആളുകളെ പിണക്കാനാവില്ല. അവരെ കൊണ്ട് നമുക്ക് പ്രയോജനമുണ്ട്.
അത് ശരിയാണല്ലോ.. ഈ എഴുത്തുകാരിയെ കൊണ്ട് സാറിനെന്ത് ബെനഫിറ്റ് . അവര്‍ ന്യായമായും സി സി വി അവാർഡൊന്നും സാറിന് വാങ്ങി തരികയില്ല.
വിമൽ, അതൊക്കെ എല്ലായിടവും നടക്കുന്നുണ്ട്. ജീവിക്കുമ്പോൾ നമ്മളുടെ ഫീൽഡിൽ മാക്സ്മം ഉയരണം..
സാർ ആ എഴുത്തുകാരിയും അതിനല്ലേ ശ്രമിക്കുന്നത്…?
വിമൽ, അതിലും ന്യായമുണ്ട്, പക്ഷെ നമ്മൾ രണ്ടിടത്ത് നിൽക്കാൻ പാടില്ല. ചോറും, കൂറും ഒരിടത്തേ പാടുള്ളൂ
ഒരു വിധത്തിൽ പറഞ്ഞാൽ നമ്മൾ വൈറ്റ് കോളേർഡ് ഗുണ്ടകളാണല്ലേ സാർ.. ഒരു എഴുത്തുകാരിയെ/എഴുത്തുകാരനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ഒഴിവാക്കാൻ ക്വൊട്ടേഷൻ ഏറ്റെടുക്കുന്നവർ. അവർ പ്രതികരിച്ചാൽ അവരെ നിശ്ശബ്ദരാക്കാൻ ന്യായം നോക്കാതെ സർകാസമെഴുതുന്നവരല്ലേ നമ്മൾ. എവിടെയാണ് കൂടുതൽ ബെനഫിറ്റ് എന്ന് നോക്കി അവിടേക്ക് മാത്രം ചായുന്നവർ. കഷ്ടം തന്നെ ഈ ജോലി.. ഇതിനൊക്കെ ഒരവസാനം ഉണ്ടാകും. നിശ്ശബ്ദരാക്കപ്പെട്ടവർ ശബ്ദിച്ച് തുടങ്ങുന്ന കാലം വരും സാർ..
അത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ വേറെ ജോലിക്ക് ശ്രമിക്കാമല്ലോ?..
വിധേയരല്ലാത്തവർക്ക് പുറത്ത് പോകാമെന്നല്ലേ സാർ ഒരു കാര്യം ചോദിക്കട്ടെ സാർ. ഈ വേട്ട ന്യായമാണോ. അല്ലെന്ന് എൻ്റെ മനസ്സാക്ഷി പറയുന്നു. ഈ കഥ ഞാനും കുറെ കേട്ടതാണ്. വേട്ടക്കാരൻ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്, എഴുത്തുകാരിയാണെങ്കിലോ ഒന്നും അറിയാതെയുമാണ് ഈ ട്രാപ്പിൽ പെട്ടത്. പല പ്രാവശ്യവും ഇവർ എല്ലായിടങ്ങളിൽ നിന്ന് ഓടിപ്പോയതാണ്. പിന്നാലെ ചെന്ന് പ്രവോക് ചെയതതും കൂട്ടം കൂടി ആക്രമിച്ചതിനും പരമാവധി ശിക്ഷ അയാൾക്കും കിട്ടിയിട്ടുണ്ട്. ഇനിയും ഇതിന് പിന്നാലെ പോകുന്നത് ഫൂളിഷ്നെസ് എന്ന മണ്ടത്തരം തന്നെയാണ് സാർ. ഇതിപ്പോൾ എത്ര വർഷമായി. മറ്റൊരാളുടെ പ്രൈവസിയിലേക്ക് കടന്ന് കയറ്റം നടത്താൻ ആർക്കാണ് അവകാശം. പോലീസിന് പോലും അങ്ങനെ ചെയ്യാൻ ജുഡിഷറിയുടെ പ്രത്യേകം അനുവാദം വേണ്ടിയിരിക്കുമ്പോൾ അധികാരവും, പിടിപാടും വച്ച് പത്രമോഫിസിലിരുന്ന് ഇതൊക്കെ ചെയ്യുന്ന നമ്മുടെ കൂട്ടത്തോട് വെറുപ്പ് തോന്നുന്നുണ്ട് സാർ. മറ്റുള്ളവരെ വേട്ടയാടാൻ ആർക്കാണ് അവകാശം. ന്യായവും, നീതിയും ശരിയായി നടത്തപ്പെട്ടാൽ നമ്മളൊക്കെ ജയിലിൽ കിടക്കാനുള്ള വകുപ്പുണ്ടിതിൽ. അധികാരവും, പിടിപാടും കൊണ്ട് ഇവിടത്തെ നീതി വ്യവസ്ഥയെ തോൽപ്പിക്കാമെന്നുള്ള ഗർവ്വ് ഒരു ഹോസ്പിറ്റൽ ബെഡിൽ ചെന്ന് വീഴും വരെയുണ്ടാവുകയുള്ളൂ സാർ.
വിമൽ.. കൂടുതൽ സംസാരിക്കണ്ട.. ഇവിടെ ജോലി ചെയ്യുമ്പോൾ ഇതേ പോലെയൊക്കെ ചെയ്യേണ്ടിവരും. ഇവിടെ ന്യായാന്യായമൊന്നുമല്ല പ്രശ്നം. എത്രയോ എഴുത്തുകാർ ഉയർന്ന് വരുന്നുണ്ട്.
അതേ സാർ. അഭിനയിക്കുന്നവർക്ക്, പ്രതികരിക്കാതിരിക്കുന്നവർക്ക് അവസരങ്ങളുണ്ടാകും അറിയാതെ ഏതെങ്കിലും ട്രാപ്പിൽ വീണ് പ്രതികരിക്കാൻ തുടങ്ങുന്നവരെ നിശ്ശബ്ദരാക്കുക. എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുക. ഒരു കാര്യം ഉറപ്പുണ്ട് സാർ... ഈയിടെ വർത്തമാനപ്പത്രങ്ങളിൽ വായിക്കാനിടയായ വാർത്തകളാണ് സാർ.
പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
പാർട്ടിയിലെ വനിതാപ്രവർത്തകരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; DYFI നേതാവിന്റെപേരിൽ കേസ്
സിനിമയുടെ സെറ്റില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന കുളിമുറിയില്‍ ഒളിക്യാമറ വച്ചയാള്‍ പോലീസിന്റെ പിടിയില്‍.
പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
ഫേസ് ബുക്കിൽ ഫ്രണ്ട്ഷിപ് അക്സെപ്റ്റ് ചെയ്യാത്തതിൻ്റെ ദേഷ്യത്തിൽ അയൽക്കാരിയുടെ കുളിമുറിയിലേയ്ക്ക് ക്യാമറ വച്ചയാൾ പിടിയിൽ.
വനിതാനേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച. നേതാവിന്റെപേരിൽ കേസ്
കൊച്ചി: പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി.
പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയതിന്റെ വൈരം തീര്‍ക്കാന്‍, ഒപ്പമുണ്ടായിരുന്നപ്പോള്‍ പകര്‍ത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും.. അച്ഛന് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍
ഇങ്ങനെയൊക്കെ ചെയ്യുന്നത് ക്രൈം ആണ്. ഒരു കാര്യം നോക്കൂ, ഇത് ചെയ്യുന്നത് നമ്മുടെ വർഗ്ഗം തന്നെയാണ്. ആൺധാർഷ്ട്യം അല്ല അറിവില്ലായ്മ. ഇഗ്നൊറൻസ്.. ഇങ്ങനെയൊക്കെ ചെയ്യുന്നവരെ സ്ത്രീകൾക്ക് പുച്ഛമാണ് സാർ, അവജ്ഞ. എൻ്റെ സഹോദരി ഈ വാർത്തകൾ വായിച്ച് പറഞ്ഞതെന്തന്നോ ക്രാപ്.. അവർക്ക് ഇതൊക്കെ ചെയ്യുന്ന ആൺകോയ്മയോട് ഹൗ ലോ.. ഹൗ യൂ സ്റ്റൂപ് സോ ലോ എന്നൊരു ഭാവം മാത്രമേയുള്ളൂ.
അത് ഹാൻഡിൽ ചെയ്യാനും ഇവിടെ ടീമുണ്ടെന്നറിയാമല്ലോ..
അറിയാം സാർ. ഈ എഴുത്തുകാരിയെ ഇത്രയും നാൾ ടാർഗറ്റ് ചെയ്തവരെയും അറിയാം സാർ. എത്ര ബുദ്ധിപരമായാണ് നമ്മുടെ ടീം വർക്ക്… നോക്കൂ സ്ത്രീകളെ ഇല്ലായ്മ ചെയ്യാൻ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്നു. വികെഡി, ആർബി, ജെ. ആർ, എസ് വി, ഐ, ഇവരെല്ലാം സ്ത്രീകൾ തന്നെയാണല്ലോ, ഇവരുടെ ടീം വർക്കെല്ലാം വായിക്കുന്നുണ്ട്. പക്ഷെ ഒന്ന് നോട്ട് ചെയ്തു സാർ. നിങ്ങൾ ടാർഗറ്റ് ചെയ്യുന്ന ആൾക്ക് നിങ്ങളോടും ഇവരോടും തോന്നുന്നതെന്താണന്നോ ‘’ഹൗ ഇമ്മച്ച്യുർ ദീസ് ബ്രയിൻലെസ്, ഹോപ് ലെസ് ടീം എന്നാണ്.’’
തനിക്കങ്ങനെ തോന്നുന്നുണ്ടോ?
ഉണ്ട് സാർ. നിന്ന നിൽപ്പിൽ ആൾക്കാർ കുഴഞ്ഞ് വീണ് മരിക്കുന്ന ഇടങ്ങളിൽ സ്വന്തം വിലയേറിയ ജീവിതത്തിലെ ഇത്രയും സമയം ഒരാളെ നിശ്ശബ്ദമാക്കാൻ സർകാസം എഴുതാൻ ചിലവിടുന്ന ഫൂളിഷ്നെസ് ഓർത്ത് ആ പെൺകുട്ടി സത്യത്തിൽ ചിരിക്കുകയാണ്.. പിന്നെ സാറിൻ്റെ മകൾക്ക് ഒരു പ്രണയമുണ്ടായാൽ പ്രണയിക്കുന്നയാൾ സാറിൻ്റെ മകളുടെ സ്വഭാവം എങ്ങനെയുണ്ടെന്നറിയാൻ ഒരു ഒളിക്യാമറ കുളിമുറിയിലേക്കും, വസ്ത്രം മാറുന്നിടത്തേക്കും, സഞ്ചരിക്കുന്ന എല്ലായിടത്തേക്കും വച്ചാൽ എങ്ങനെയുണ്ടാകും സാർ. ഓ അത് നമ്മുടെ സ്വന്തമല്ലേ, നമ്മുടെ ഫോട്ടോഗ്രാഫറെ ആന ആക്രമിച്ചാൽ ആ വീഡിയോ ഓൺലൈനിൽ ഇടുകയില്ല. ലോകത്തുള്ള സർവ്വ ദുരന്തങ്ങളും, കണ്ടാൽ ഭയക്കുന്ന ആക്സിഡൻ്റുകളും, ടാരിഫ് കൂട്ടാൻ റെക്കോർഡ് ചെയ്ത് പ്രദർശിപ്പിക്കും. നമ്മളൊക്കെ നമ്മുടെ കണ്ണിൽ വല്യ ആൾക്കാരല്ലേ..
ഇതൊക്കെ ചെയ്യുന്ന നമ്മുടെ ധാർഷ്ട്യത്തോട് ആ എഴുത്തുകാരിയ്ക്ക് തോന്നുന്നത് സഹതാപമായിരിക്കും. അല്ലാതെ നിങ്ങളോട് ബഹുമാനമോ, ഭയമോ ഒന്നും ആ എഴുത്തുകാരിക്കുണ്ടാകാൻ സാദ്ധ്യതയില്ല
ഉറപ്പുണ്ടോ..?
ഉണ്ട് സാർ, എൻ്റെ അമ്മ എനിക്ക് പറഞ്ഞ് തന്ന കാര്യങ്ങളാണിത്. ഒരു സ്ത്രീയെ നിശ്ശബ്ദയാക്കാൻ നിങ്ങൾ വേട്ട തുടങ്ങുന്ന അന്ന് നിങ്ങളെ അവൾ മനസ്സ് കൊണ്ട് ഉപേക്ഷിക്കും. പിന്നെ നിങ്ങൾ എന്ത് ചെയ്താലും അവർക്ക് അത് ഒരു സംഭവമേയല്ല. ആദ്യം ഒന്നോ രണ്ടോ പ്രാവശ്യം അവൾ അത് വായിക്കും. ആദ്യം അല്പം ഭയവും, വിഷമവുമൊക്കെ ഉണ്ടാവും. അപൂർവ്വം ചിലർ ആത്മഹത്യ ചെയ്തേക്കും, സ്വന്തം മനസ്സാക്ഷിയിൽ വിശ്വാസമുള്ള ഒരാൾ ‘ഹൗ സ്റ്റുപിഡ്’ എന്നൊരു കമൻ്റും പറഞ്ഞ് അവർ നിങ്ങളുടെ ടീമിനെ കണ്ടാൽ കർസർ സ്ക്റോൾ ചെയ്യും. വായിക്കുക പോലുമില്ല. ഇനി അറിയാതെ വായിച്ചാൽ തന്നെ അവളുടെ ചുണ്ടിലൊരു പരിഹാസം കലർന്ന മന്ദഹാസം ഉണ്ടാകും.. നിങ്ങളെയൊക്കെ അവർക്ക് അത്ര വിലയേ ഉണ്ടാവൂ. കഷ്ടപ്പെട്ട് ടീമുണ്ടാക്കി എന്തോ മഹാസംഭവമെന്ന് നിങ്ങൾ കരുതുന്ന സർകാസമെഴുത്തുണ്ടല്ലോ. അത് നിങ്ങളുടെ സമയം മാത്രം നഷ്ടപ്പെടുത്തും. അത്ര തന്നെ. പിന്നെ ചീഫ് എഡിറ്ററുടെ കസേരയിലിരുന്ന് നിങ്ങൾ ആഞ്ജാപിക്കുമ്പോൾ എഴുതാതിരിക്കാനാകാത്തത് കൊണ്ട് കുറെപ്പേർ എഴുതും. അതില്‍ കുറെപ്പേർക്ക് നിങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വശം മാത്രം കാണുന്ന മാനിപുലേറ്റഡ് സ്റ്റോറി മാത്രമേ അറിവുണ്ടായിരിക്കുകയുള്ളൂ. കുറെ പേരെ ആ എഴുത്തുകാരിക്കെതിരെ തിരിക്കാൻ നിങ്ങൾക്കായി. പക്ഷെ അവരുടെ എഴുത്തിനെ മുറിവേൽപ്പിക്കാൻ നിങ്ങൾക്കൊരിക്കലും ആവില്ല. സത്യം പറയട്ടെ സാർ ഈ കാര്യത്തിൽ ഞാൻ ആ എഴുത്തുകാരിയോടൊപ്പമാണ്.. നമ്മുടെ നിലവാരം ഇതിലും താഴേക്കേ പോകുള്ളുവെന്ന് ഇതിനോടകം തന്നെ ആ എഴുത്തുകാരിക്ക് മനസ്സിലായിട്ടുണ്ട്. അവർ നമ്മുടെ ടീമിനെ പരമാവധി അവഗണിക്കുന്നത് അത് കൊണ്ട് തന്നെയാണ്.. ഈ ജോലി വിടാൻ തൽക്കാലം നിർവാഹമില്ലാത്തത് കൊണ്ട് സ്റ്റേജിൽ അഭിനയിക്കും പോലെ നാളെ ടീം വർക്ക് തുടങ്ങിയേക്കാം. പിടിപാടുള്ള ആളെ സാറിന് പ്രീതിപ്പെടുത്തേണ്ട ആവശ്യമുണ്ടല്ലോ
സാമ്പിൾ എടുത്തോളൂ..
ഫ്ളോപ്
പരിഹസിക്കുകയാണോ താൻ..
ഏയ് അല്ല സാർ സർകാസമാണ്. ഫ്ളോപ് എന്നത് 100 ഫീറ്റ് റോഡിലെ ഒരു ഷോപ്പിൻ്റെ പേരാണ്. Floap. സ്പെല്ലിംഗിൽ ഒരു ട്രിക് ഉണ്ട് മലയാളത്തിൽ ഫ്ളോപ് എന്നാകും. നീയൊരു പരാജയമാണ് എന്ന് പറയുന്ന Flop സ്പെല്ലിംഗ് അല്ല.. പക്ഷെ ഇവിടെ എഴുത്തുകാരിയെ വിളിക്കുന്ന പോലെ എഴുതിയേക്കാം. എൻ്റെ അറിവിൽ അവരിപ്പോൾ ഇങ്ങനെത്തെ സംഭവങ്ങൾ കണ്ടാൽ വായിക്കുക പോലുമില്ല. എങ്കിലും വായിച്ചാൽ അവര്‍ സംശയിക്കുകയും സംശയിക്കാതിരിക്കുകയും വേണം . ഫ്ളോപ് എന്നെഴുതി അടിയിൽ അതിൻ്റെ ഫുൾഫോമും ചേർത്തേക്കാം
ഫോർ ലവ് ഓഫ് ഓൾ പെറ്റ്സ്..