നല്ലതു വരാൻ പ്രാർത്ഥിച്ചിരിക്കെ
ഉമ്മറത്തെത്തിയ
കാക്കാലത്തിയുടെ തത്ത
കൊത്തിയ ചിത്രം
രാമൻ്റേത്.
രാജാവായി വാഴും.
ഓർമ്മയിൽ
വലിയ ഭൂതകാലം തികട്ടി
പ്രണയ വിഹായസിൽ ഉലാത്തിയതിന്
തന്ത ഇറക്കിവിട്ട വീട്ടിൽ
14 വർഷം കഴിഞ്ഞിട്ടും
പടി ചവിട്ടാനായില്ല.
എന്നിട്ടും
ബർക്കത്തിന് വേണ്ടി
പ്രാർത്ഥിച്ച് പ്രാർത്ഥിച്ച്
കൊതി തീർക്കുന്നു
ഭാവി തിരയുന്ന
നായകൻ.