ലോകമെമ്ബാടും ബോക്സോഫീസില്‍ ആഞ്ഞടിച്ച് 'ദേവര' കൊടുങ്കാറ്റ്. ജൂനിയർ എൻടിആർ നായകനായെത്തിയിരിക്കുന്ന 'ദേവര' മൂന്ന് ദിവസം കൊണ്ട് ബോക്സോഫീസില്‍ 80 ശതമാനം റിക്കവറിയോടെ 304 കോടി വേള്‍ഡ് വൈഡ് കളക്ഷൻ നേടിയതായി നിർമ്മാതാക്കള്‍ അറിയിച്ചു.
ജൂനിയര്‍ എൻടിആറും കൊരട്ടാല ശിവയും ഒന്നിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷൻ 172 കോടിയായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയോടെ ലോകം മുഴുവനുമുള്ള തിയേറ്ററുകളില്‍ ഹൗസ്ഫുള് ഷോകളുമായി നാലാം ദിനവും ചിത്രം മുന്നേറുകയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ എത്തിയിരിക്കുന്ന ചിത്രം തെലുങ്ക് റീജിയനില്‍ 87.69 കോടി നേടിക്കൊണ്ട് മികവ് പുലർത്തി. മറ്റ് ഭാഷകളിലും ശ്രദ്ധേയമായ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഹിന്ദിയില്‍, മെല്ലെ തുടങ്ങിയ ചിത്രം ഓരോ ദിവസവും കളക്ഷൻ വർദ്ധിക്കുന്ന രീതിയിലായിരുന്നു. ഉത്തരേന്ത്യൻ പ്രേക്ഷകർ നിറഞ്ഞ സദസ്സുകളോടെ ചിത്രം ആഘോഷമായി ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്.
സെൻസേഷനല്‍ തുടക്കത്തിന്റെ അതേ സ്വീകാര്യത തന്നെയാണ് നാലാദിനവും ചിത്രത്തിന് ലഭിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ നിറഞ്ഞ സദസ്സിലാണ് എങ്ങും സിനിമയുടെ പ്രദർശനം. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ജൂനിയ എൻടിആറിന്റെ ഹൈ വോള്‍ട്ടേജ് ആക്ഷനും, ഭൂരിഭാഗവും കടലിലെ ഏറ്റുമുട്ടലുകളും, മാസ് രംഗങ്ങളുമായി അതിശയിപ്പിക്കുന്ന ദൃശ്യ ശ്രവ്യ മികവോടെയാണ് ചിത്രം എത്തിയിരിക്കുന്നത്.
സിനിമയില്‍ അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. യുവസുധ ആർട്ട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദുല്‍ഖർ സല്‍മാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്.