Image

ചിത്രം - തേനും വയമ്പും (എന്റെ പാട്ടോർമകൾ - 9: അമ്പിളി കൃഷ്ണകുമാര്‍)

Published on 01 October, 2024
ചിത്രം - തേനും വയമ്പും (എന്റെ പാട്ടോർമകൾ - 9: അമ്പിളി കൃഷ്ണകുമാര്‍)

തേനും വയമ്പും ചാലിച്ചെഴുതി ആത്മാവിൽ തൂകിയ പോലൊരു പാട്ട് !
ഗന്ധർവ്വ ലോകത്തു നിന്നും ഒഴുകിവരുന്ന യേശുദാസിന്റെ മാസ്മര ശബ്ദം .

' തേനും വയമ്പും നാവിൽ തൂകും വാനമ്പാടി ..
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും .. വീണ്ടും ... വീണ്ടും..'
ആസ്വാദകന്റെ ഹൃദയ തന്തികൾ മീട്ടാൻ കഴിവുളള രവീന്ദ്ര സംഗീതം ! മലയാളികളുടെ മനസ്സിൽ തൊട്ട നൊസ്റ്റാൾജിക് ഗാനം . എത്ര ചേതോഹരം , സുന്ദരം . സുരഭിലം !

"മാനത്തെ ശിങ്കാരത്തോപ്പിൽ , ഒരു ഞാലിപ്പൂവൻ പഴ തോട്ടം . കാലത്തും വൈകിട്ടും പൂംപാലത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ "
ഒരുപാടോർമകൾ ! മനസ്സ് ആ വാഴത്തോട്ടത്തിലെത്താൻ വെമ്പൽ കൊള്ളുന്നു . ഹൃദ്യമായ ഒരനുഭവം . ആ കാലത്തിലെ പ്രകൃതി പോലും ഇന്നു മാറിയിരിക്കുന്നു .

ബിച്ചു തിരുമലയുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ തേൻ വരികൾ ! ഭൂതകാലത്തെ വേട്ടയാടുന്ന പശ്ചാത്തല സംഗീതം . ആത്മാവിനെ ഉരുക്കാൻ ശേഷിയുള്ള   'ശിവരഞ്ജിനി 'രാഗം  നഷ്ടപ്പെട്ട ചില വികാരങ്ങളിലേക്കും സമയത്തിലേക്കും നമ്മെ നയിക്കും . എൺപതുകളിലാണ് ഇത്രയും കാല്പനികതയും ഭാവതീവ്രതയും നിറഞ്ഞ ഗാനങ്ങൾ നമുക്കു കിട്ടിയിരുന്നത് .

"നീലക്കൊടുവേലി          പൂത്തു ദൂരെ നീലഗിരിക്കുന്നിൻ മേലെ..മഞ്ഞിൽ പൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടീ ... താളം പിടിക്കുന്ന വാലാട്ടി പക്ഷിക്കു താലികെട്ടിന്നല്ലേ .. നീയും കൂടുന്നോ ..."

മനസ്സിൽ വീണ്ടും വീണ്ടും നീലക്കൊടുവേലി പൂക്കുന്നുവോ ? നീലഗിരിയിലെ കുളിർക്കാറ്റു പോലെ . ദൈവം ചരടിൽ കെട്ടി താഴെയിറക്കിയ പോലെ ഒരു പാട്ട് . 1981-ൽ അശോക് കുമാറിന്റെ സംവിധാനത്തിൽ പിറന്ന  
'തേനും വയമ്പും' എന്ന ചിത്രം .
      
നീലക്കൊടുവേലി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുo എന്നൊരു പ്രതീക്ഷയുണ്ട് . പക്ഷേ ഇനി ഇതുപോലൊരു ഗാനം നമുക്കു കിട്ടുമോ ?
കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടുന്ന ആ വാഴത്തോട്ടത്തിലേക്ക് ഒരോട്ടം വച്ചു കൊടുക്കാൻ തോന്നും . അവിടെ ഓരോ വാഴപ്പൂവും ഓർമ്മകളിൽ പൂംപാള തേനും നിറച്ച് കൂമ്പി നിൽക്കുന്നുണ്ട് . വിരിയാൻ വെമ്പി .
____________________

തേനും വയമ്പും
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ --(2)
രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടുംവീണ്ടും
തേനും വയമ്പുംനാവിൽ തൂകും വാനമ്പാടീ

മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം --(2)
കാലത്തും വൈകീട്ടും പൂം‌പാളത്തേനുണ്ണാൻ
ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ
തേനും വയമ്പും നാവിൽ തൂകും വാനമ്പാടീ..

നീലക്കൊടുവേലി പൂത്തു ദൂരെ നീലഗിരിക്കുന്നിൻ മേലേ
മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ
താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക്
താലികെട്ടിന്നല്ലേ നീയും പോരുന്നോ
(തേനും വയമ്പും)

Read More: https://emalayalee.com/writer/297


 

Join WhatsApp News
PDPanakal 2024-10-01 15:11:08
Nostalgic!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക