Image

കുട്ടിക്കുറ്റവാളികളെ തടയാൻ ന്യൂ ജേഴ്സിയിൽ നിയമം കൊണ്ടുവരുന്നു (പിപിഎം)

Published on 02 October, 2024
 കുട്ടിക്കുറ്റവാളികളെ തടയാൻ ന്യൂ ജേഴ്സിയിൽ നിയമം കൊണ്ടുവരുന്നു (പിപിഎം)

പ്രായപൂർത്തിയാവാത്ത കുറ്റവാളികൾ വീടുകളിൽ കടന്നു നടത്തുന്ന അതിക്രമങ്ങൾ തടയാനുള്ള ബിൽ ന്യൂ ജേഴ്‌സി സ്റ്റേറ്റ് അസംബ്ലിയും സെനറ്റും പാസാക്കി. ഗവർണർ ഫിൽ മർഫി ഒപ്പു വച്ചാൽ അത് നിയമമാവും.

എഡിസൺ മേയർ സാം ജോഷിയും പോലീസും ചേർന്ന് ഒരു വർഷത്തോളമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബിൽ പാസായതെന്നു മേയറുടെ ഓഫീസ് പറഞ്ഞു.

ഇത്തരം കുറ്റവാളികളെ ഇപ്പോൾ വെറുതെ വിട്ടയക്കുകയാണ് പതിവ്. അറസ്റ്റ് ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ പലരും പുറത്തിറങ്ങും.

പുതുതായി വരുന്ന ബിൽ എ-4299 വ്യവസ്ഥകൾ അനുസരിച്ചു ശിക്ഷ കഠിനമാവും.

വീടുകളിൽ സുരക്ഷ ഉറപ്പാക്കാൻ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഉത്തരവാദിത്തമുണ്ടെന്നു അസംബ്ലി അംഗമായ ഇന്ത്യൻ അമേരിക്കൻ സ്റ്റെർലി സ്റ്റാൻലി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യങ്ങളെ നേരിടാൻ മേയർ ജോഷി കർശന നടപടികൾ എടുക്കുകയും പോലീസ് സേനയുടെ ആൾ ബലം കൂട്ടുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ ഓഫിസ് പറഞ്ഞു.

NJ brings law to stop juvenile crime

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക