Image

വ്യത്യസ്ത പശ്ചാത്തലമുള്ള രണ്ടു പ്രദേശങ്ങളിൽ ഹാരിസും ട്രംപും പ്രചാരണം നടത്തി

ഏബ്രഹാം തോമസ് Published on 07 October, 2024
വ്യത്യസ്ത പശ്ചാത്തലമുള്ള രണ്ടു പ്രദേശങ്ങളിൽ ഹാരിസും ട്രംപും പ്രചാരണം നടത്തി

ഷാർലറ്റ്, നോർത്ത് കരോലിന: ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയ നോർത്ത് കാരോലിനയിൽ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ കമല ഹാരിസ് സന്ദർശനം നടത്തി. രണ്ടാമത് തവണയാണ് ഹാരിസ് ഇവിടെയെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയത്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എല്ലായിടത്തും വൈസ് പ്രസിഡണ്ട് എത്താറില്ല എന്ന ആരോപണങ്ങൾ നിലനിൽക്കെ ഇവിടെ തന്നെ വീണ്ടും എത്തിയത് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണ് എന്ന് വിമർശനങ്ങൾ ഉയർന്നു.

സംസ്ഥാന, തദ്ദേശ ഭരണകർത്താക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് ഹാരിസ് സന്ദർശനം ആരംഭിച്ചത്. ഫെഡറൽ സഹായം തുടർന്നും സംസ്ഥാനത്തേക്കു ഒഴുകും എന്ന് ഉറപ്പു നൽകി. ഡെമോക്രറ്റിക് ഗവർണർ റോയ് കൂപ്പർ ഫെഡറൽ സഹായത്തിനു, പ്രത്യകിച്ചു ഫെഡറൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി (ഫേമ) നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞു.
ഹാരിസിന്റെ ദിവസം ആരംഭിച്ചത് ജോർജിയിലെ ഒരു സന്ദർശനത്തിലൂടെയാണ്. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതിന് സഹായിച്ചു. സൗത്ത്, നോർത്ത് കാരോളിനകളിലും, ഫ്ളോറിഡയിലും, ജോർജിയിലും ബൈഡൻ സർവേ നടത്തുകയും കർഷകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.  ധാരാളം കർഷകരുടെ വിളകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ബൈഡനും ഹാരിസും ഇപ്പോൾ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനങ്ങൾ നടത്തുകയും സഹായം വാഗ്ദാനനം ചെയ്യുകയും തുടരുകയാണ്.

ഫേമയുടെ ഡിസാസ്റ്റർ റിലീഫ് ഫണ്ടിൽ ഇപ്പോൾ ആവശ്യമായ ധനം ഉണ്ടെങ്കിലും ഈ വർഷാവസാനത്തോടെ കൂടുതൽ ഫണ്ടിംഗ് ആവശ്യമായി വരുമെന്ന് ഒരു കത്തിലൂടെ ബൈഡൻ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. സ്മാൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിസാസ്റ്റർ ലോൺ പ്രോഗ്രാമിന്റെ ഫണ്ടുകളും ഉടൻ പൂർവസ്ഥിതിയിൽ എത്തിക്കണമെന്ന് പ്രസിഡണ്ട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ചുഴലിക്കാറ്റിൽ 200 ൽ അധികം അമേരിക്കക്കാർ കൊല്ലപ്പെട്ടു. 2005  ൽ കത്രീന വരുത്തിയ നാശനഷ്ടങ്ങൾക്ക് ശേഷം ഇത്രയും നാശനഷ്ടം ഉണ്ടായതു ആദ്യമാണ്. ഹാരിസിന്റെ സന്ദർശനങ്ങൾക്കു ദുരന്ത നിവാരണ സഹായങ്ങൾക്ക് പുറമെ വ്യക്തമായ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ട്. കഴിഞ്ഞ ആഴ്ച വരെ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങൾ അവർ സന്ദർശിച്ചിരുന്നില്ല എന്നാരോപണം ഉണ്ട്. ഇത് വരെ ഇതൊക്കെ ബൈഡന്റെ ചുമതലയിൽ പെട്ട കാര്യങ്ങളാണ് എന്ന നിലപാടാണ് ഹാരിസ് സ്വീകരിച്ചിരുന്നത്. മുൻപ് ചുഴലിക്കാറ്റും കാട്ടു തീയും ഉഷ്ണമേഖല കാറ്റും എല്ലാം ദുരന്തം വിതച്ചപ്പോൾ ഹാരിസ് അനങ്ങിയില്ല എന്ന് വിമർശനം ഉണ്ട്.

കഴിഞ്ഞ ജൂലൈയിൽ തനിക്കെതിരെ വധശ്രമം ഉണ്ടായ പെന്സില്വാനിയയിലെ ബട്ലറിലെ ഫെയർ പാർക്കിൽ ട്രംപ് ഒരു വൻ റാലി നടത്തി. ആയിരക്കണക്കിന് ആരാധകരും അനുയായികളും പങ്കെടുത്തു. ഒരു സ്വിങ് സ്റ്റേറ്റ് ആയി കണക്കാക്കപ്പെടുന്ന സംസ്ഥാനത്തു രണ്ടു സ്ഥാനാർത്ഥികളും തങ്ങളുടെ ശക്തി പ്രകടനം നടത്തുകയാണ്.

മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ജൂലൈയിൽ തോക്കുധാരിയായ ഘാതകൻ തന്റെ പ്രഭാഷണം
 നിറുത്തി വയ്പ്പിച്ചിടത്തു നിന്ന് ആരംഭിച്ചു. ഒരു കുടിയേറ്റ ചാർട്ട് ചൂണ്ടിക്കാട്ടി കുടിയേറിയവർക്കു വളരെ വേഗം പൗരത്വം നൽകുന്ന നടപടിയെ ട്രംപ് എതിർത്തു.

തിരഞ്ഞെടുപ്പിന് കേവലം 30 ദിവസം മാത്രം ശേഷിക്കെ മാധ്യമങ്ങളിൽ തലക്കെട്ടുകൾക്കു വേണ്ടി മേക് അമേരിക്ക ഗ്രേറ്റും സംഗീതജ്ഞൻ ലീ ഗ്രീൻവുഡിന്റെ ഗോഡ് ബ്ലസ് അമേരിക്കയും ബില്ലിയൊണൈർ എലോൺ മ്യൂസിക്കിന്റെ രംഗ പ്രവേശവും എല്ലാം ഉണ്ടായിരുന്നു.
ബട്ലർ കൗണ്ടി പോലെ യാഥാസ്ഥിക കേന്ദ്രങ്ങളിൽ ട്രമ്പ് വോട്ടർ ടേൺ ഔട്ട് ഉറപ്പു വരുത്തേണ്ടതുണ്ട്. ഹാരിസും ഇവിടെയാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യോഗം ആരംഭിക്കുമ്പോൾ ട്രംപ് ഒരു മിനിറ്റ് മൗനാചരണം, ആ ജൂലൈ ദിവസം കുടുംബങ്ങൾക്ക് ഒരു കവചം തീർത്തു വെടിയുണ്ടകൾ ഏറ്റു വാങ്ങി വീര ചരമം വരിച്ച ഫയർ ഫയ്റ്റർ കോരി കോംപീറ്ററിനു വേണ്ടി ആവശ്യപ്പെട്ടു. തോക്കിൽ നിന്ന് വെടിയുണ്ട വർഷിച്ച ജൂലൈ 13  ലെ ആ സമയം ഓർത്തു ക്രിസ്റ്റഫർ മാച്ചിയോ ആവേ മരിയ ആലപിച്ചു. ഇപ്പോൾ ട്രംപിന്റെ പ്രസംഗപീഠത്തിൽ ഉണ്ടാകാറുള്ള വെടിയുണ്ടകൾ ഭേദിക്കുവാനാകാത്ത ഗ്ലാസ് കവചത്തിനുള്ളിൽ നിന്ന് ട്രംപ് തന്റെ പ്രസംഗം നടത്തി. മുൻ ജാഗ്രതയും ദൈവത്തിന്റെ അനുഗ്രഹവും തന്റെ ഘാതകനാകുമായിരുന്ന വ്യക്തിയെ സഹായിച്ചില്ല എന്ന് ട്രംപ് പറഞ്ഞു.

ഒഹായോ സെനറ്ററും ട്രംപിന്റെ വി പി സ്ഥാനാർത്ഥിയുമായ ജെ ഡി വാൻസ് ട്രംപിന് മുൻപ് പ്രസംഗിച്ചു. 'വെടിയുണ്ടകൾ നിങ്ങൾ കേട്ടു. രക്തം ഒഴുകുന്നത് നിങ്ങൾ കണ്ടു. നാം വളരെ മോശമായത് സംഭവിക്കുമെന്ന് കരുതി.പക്ഷെ ട്രംപ് തന്റെ മുഷ്ഠി വളരെ ഉയരത്തിൽ അന്തരീക്ഷത്തിൽ ഉയർത്തിയപ്പോൾ  നിങ്ങൾക്കറിയാമായിരുന്നു എല്ലാം ശരിയാകുമെന്ന്. ഫൈറ്റ് ചെയ്യൂ, ഫൈറ്റ് ചെയ്യൂ എന്ന് ട്രംപ് നിങ്ങളോടു ആഹ്വാനം ചെയ്തു കൊണ്ടിരുന്നു,' വാൻസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ഒരു കറുത്ത മാഗാ തൊപ്പി ധരിച്ചാണ് മസ്ക് ട്രംപിനെയും വാൻസിനേയും എതിരേറ്റത്. ഈ റാലിക്കു ട്രംപിന്റെ അനുയായികൾ 'ട്രിബ്യുട് ടു അമേരിക്കൻ സ്പിരിറ്റ്' എന്നാണ്  നാമകരണം ചെയ്തിരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക