Image

ഫോമായിൽ സംതൃപ്തിയോടെ അധികാര കൈമാറ്റത്തിന് ഒരുങ്ങി ഡോ. ജേക്കബ് തോമസും ടീമും

Published on 08 October, 2024
ഫോമായിൽ സംതൃപ്തിയോടെ അധികാര കൈമാറ്റത്തിന് ഒരുങ്ങി ഡോ. ജേക്കബ് തോമസും ടീമും

ന്യു  യോർക്ക്: വിജയകരമായ ഒരു കൺവൻഷൻ നടത്തുകയും 50,000 ൽ പരം ഡോളർ ചാരിറ്റിക്കായി മിച്ചം വയ്ക്കുകയും ചെയ്തു സംതൃപ്തിയോടെ അധികാരകൈമാറ്റത്തിനൊരുങ്ങുകയാണ് ഡോ. ജേക്കബ് തോമസ് പ്രസിഡണ്ടായ ഫോമാ ഭരണസമിതി.

ജനറൽ ബോഡിയിൽ ആണ്  അധികാരകൈമാറ്റം. ഈ മാസം  26-ാം തീയയി ശനിയാഴ്ച  2 മുതൽ   സ്റ്റാഫോര്‍ഡിലെ ഇമ്മാനുവേല്‍  സെന്ററില്‍ (12801 Sugar Ridge Blvd, Stafford, TX 77477) ആണ് ജനറൽ ബോഡി. വൈകിട്ട് ആറു  മണി മുതൽ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ വർണാഭമായ പ്രവർത്തനോദ്ഘാടനം നടക്കും.

ജനറൽ ബോഡി ന്യു യോർക്കിൽ ആണ്  ഉദ്ദേശിച്ചായിരുന്നതെങ്കിലും ഹ്യൂസ്റ്റനിൽ പ്രവർത്തനോദ്ഘാടനാം നടത്തണമെന്ന പുതിയ ടീമിന്റെ അഭ്യർത്ഥനപ്രകാരം ജനറൽ ബോഡിയും അങ്ങോട്ട് മാറ്റുകയായിരുന്നുവെന്നു ഡോ. ജേക്കബ് തോമസും സ്ഥാനമൊഴിയുന്ന  സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡണ്ട്   സണ്ണി വള്ളിക്കളം എന്നിവരും   പറഞ്ഞു.  അംഗങ്ങൾ  രണ്ടു യാത്ര ഒഴിവാക്കാൻ വേണ്ടിയാണ്  പുതിയ ഭരണസമിതിയുടെ അഭ്യർത്ഥന സ്വീകരിച്ചത്.

വയനാട് ദുരിതാശ്വസത്തിനായി ഗോ ഫണ്ട് മി വഴി 12000 ഡോളർ സമാഹരിച്ചിട്ടുണ്ട്. കൺവൻഷന്റെ മിച്ചം തുക വേറെയുമുണ്ട്. വായനാടിൽ വീട് വച്ച്  നൽകാൻ ഈ തുക ഉപയോഗിക്കണം. വീട് എവിടെ പണിയുമെന്നത് സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ സര്ക്കാരിൽ നിന്ന് ഇനിയും ലഭിച്ചിട്ടില്ല.  ഓഗസ്റ് 9, 2024  ൽ നടന്ന ജനറൽ ബോഡിയുടെ തീരുമാനം നടപ്പിലാക്കുവാൻ പുതിയ ടീം പ്രതിജ്ഞാബദ്ധരാണ്.   

 ജനറൽ ബോഡിയിൽ മറ്റ് എന്ത് വിഷയങ്ങൾ ചർച്ച ചെയ്യണമെന്നത്  ആലോചിച്ചു വരുന്നു.

അതേസമയം,  തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപഷം നേടി ചരിത്രം കുറിച്ച ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തങ്ങളുടെ ജനപക്ഷ മുഖമുള്ള  പദ്ധതികള്‍ക്ക്  തുടക്കം കുറയ്ക്കുന്നതാണ് പ്രവര്‍ത്തനോദ്ഘാടന ചടങ്ങ്.

ഈ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നാനാതുറയിലുള്ള വ്യക്തിത്വങ്ങള്‍ തങ്ങളുടെ മഹനീയ സാന്നിധ്യമറിയിക്കും. ചടങ്ങില്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള കര്‍മ പരിപാടികളുടെ പ്രഖ്യാപനവുമുണ്ടാവും. ശിങ്കാരി മേളത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്
 

Join WhatsApp News
പന്തളം 2024-10-08 01:15:48
650 വോട്ടുകൾ എണ്ണാൻ ഇലക്ട്രോണിക് വോട്ടിങ്ങ് കൗണ്ടിംഗ് വേണമോ എന്നും കൂടി ആലോചിക്കണം. സംശയിക്കാൻ കാരണമുണ്ട്, ഫോമയുടെ ചരിത്രത്തത്തിൽ ഇത്രയും ഭൂരിപക്ഷ വോട്ടുകൾ ഒരു പാനലിന് മാത്രമായി ലഭിക്കുന്നത് ഈ ഇലക്ട്രോണിക് കൗണ്ടിംഗ് വന്നതിന് ശേഷമാണ്. 650 വോട്ടുകൾ എണ്ണുവാൻ രണ്ട്‌ മണിക്കൂർ മാത്രം മതിയാവുമ്പോൾ എന്തിനാണ് EVM ഉപേയാഗിക്കുന്നത് ?!! മാനിപുലേഷൻ നടത്താൻ കഴിയുന്ന മാൻമെയിഡ് സോഫ്ട്‍വെയറുകൾ ഇനിയെങ്കിലും ഫോമാ ഒഴിവാക്കണം.
Kottayam 2024-10-08 02:22:15
Heading very good. Owdharyum of Jacob
Foman 2024-10-08 18:29:00
What about the other two executives, joint secretary and joint treasurer, they are not handing over? It’s a shame jacob Thomas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക