Image

ഗീതാഞ്ജലി (ഗീതം 23, 24,25: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 19 October, 2024
ഗീതാഞ്ജലി (ഗീതം 23, 24,25: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Geetham 23

Art thou abroad on this stormy night on the journey of love, my friend? The sky groans like one in despair.

I have no sleep to-night. Ever and again I open my door and look out on the darkness, my friend!

I can see nothing before me. I wonder where lies thy path!

By what dim shore of the ink-black river, by what edge of the frowning forest, through what mazy depth of gloom art thou threading thy course to come to me, my friend?

ഗീതം 23

കടുത്ത വാതമാഞ്ഞടിക്കുമീ പ്രചണ്ഡ രാത്രിയില്‍
കടക്കുമോ മദീയ നാഥനെന്റെ രാഗശാലയില്‍?
ഹതാശനെന്ന പോലെയംബരം കരഞ്ഞിടുന്നിതേ
ഹതാശനാമെനിക്കുമിന്നു നിദ്രയില്ല ലേശവും.
പുറത്തിയന്ന കാഴ്ചയൊന്നു കാണുവാനുമായിടാ
തിരിപ്പു മല്‍പ്രിയന്റെ മാര്‍ഗ്ഗവീഥിയും നിനച്ചു ഞാന്‍
ചരിച്ചിടുന്ന, തേതു ദൂരമാം നദീതലത്തിലോദുരൂഹമാം വനാന്തരത്തിലൂടെയോ തവാഗമം?
കവാടവും തുറന്നു ഞാനിരിപ്പു മല്‍പ്രിയന്റെ യാ
ത്തവാന്തികം പ്രത്രീക്ഷയോടെയാര്‍ന്നിടുന്നതിന്നുമായ്
ഭവാന്റെ മാര്‍ഗ്ഗമേതതെന്നു തിട്ടമില്ലെനിക്കതാല്‍
ഭവാനണഞ്ഞിടുന്ന വീഥി ചിന്ത ചെയ്തിരിപ്പു ഞാന്‍.

Geetham 24

If the day is gone, if birds sing no more, if the wind has flagged tired, then draw the veil of darkness thick upon me, even as thou hast wrapt the earth with the coverlet
of sleep and tenderly closed the petals of the drooping lotus at dusk.

From the traveller, whose sack of provisions is empty before the voyage is ended, whose garment is torn and dust-laden, whose strength is exhausted, remove

shame and poverty, and +renew his life like a flower under the cover of thy kindly night.

ഗീതം 24

പകല്‍ മറഞ്ഞു പോകുകില്‍ സമീരനുംനിലയ്ക്കുകില്‍
ശുകങ്ങളും മനോജ്ഞഗാനമാലപം നിറുത്തുകില്‍
ദിഗന്തവും രഹസ്യമായ് മറച്ചിടും തമസ്സതില്‍
നിഗൂഢനാക്കുകെന്നെയങ്ങ്, പൂര്‍ണ്ണമായി മല്‍പ്രഭോ!
ധരിത്രിയേ രഹസ്യമായി നിദ്രയില്‍ മറച്ചതാല്‍
സരോജവും മയങ്ങിടുന്നു രാത്രിയില്‍ പ്രശാന്തമായ്
ശരീരവും ക്ഷയിച്ചുലഞ്ഞ വേഷമോടെ നില്‍പു ഞാന്‍
കരുത്തു നല്‍കിയെന്നെ വീണ്‍ടിടേണമെന്റെ നാഥനേ!
പഥേയമറ്റു പാതിമാര്‍ഗ്ഗമാര്‍ന്ന പാന്ഥനെന്നപോല്‍
വിഷാദമോടലഞ്ഞു യാത്രചെയ്തിടുന്ന നേരമോ
അദൃശ്യമാം തമസ്സിതെന്നമൃതധാര ചേര്‍ത്തു പൊന്‍
ഉഷസ്സിലെ പ്രസൂനമെന്ന പോലെ യാക്കിടും ഭവാന്‍!

Geetham 25

In the night of weariness let me give myself up to sleep without struggle, resting my trust upon thee,

Let me not force my flagging spirit into a poor preparation for thy worship.

It is thou who drawest the veil of night upon the tired eyes of the day to
renew its sight in a fresher gladness of awakening.

ഗീതം 25

ഇടയ്ക്കിടക്കെനിക്കശാന്തി ചേര്‍ന്നിടുന്ന നേരമെ 
ന്നകം പ്രകാശമറ്റു ദുഃഖമെന്നിലാര്‍ന്നിടുമ്പൊഴോ,
മുടക്കമാര്‍ന്നിടുന്നു പൂജ ചെയ്യുവാനുമെങ്കിലും
അകന്നുപോകുകില്ല ദേവനെന്നതാണു സാന്ത്വനം!
വസിച്ചിടുന്നു നിര്‍ഭയം ഭവാന്റെയോര്‍മ്മയാര്‍ന്നു ഞാന്‍
അശാന്തമായ മാനസം തവാന്തികേ സമര്‍പ്പണം –
നടത്തി ഞാന്‍ ക്ഷണിച്ചിതേ നിശബ്ദമായ നിദ്രയെ –
ന്നടുത്തു വന്നു പുല്‍കുവാനി ധൂളിയാര്‍ന്ന വീഥിയില്‍.
അശാന്ത ചിത്തനെങ്കിലോ അനര്‍ഹമായതൊന്നുമേ
വിശുദ്ധിയാര്‍ന്ന പൂജ ചേര്‍പ്പതിന്നു ചെയ്കയില്ല ഞാന്‍
പ്രശാന്ത രാത്രിയിങ്കലാനയിച്ചിടും ദിനത്തെയും
നിശാന്ത ശോഭയോടെ സുപ്രഭാതവും പരന്‍പുമാന്‍. –
………………………………………………….

Read More: https://emalayalee.com/writer/22


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക