Image

അങ്ങിനെയും ഒരു മകൻ (മനോഹർ തോമസ്)

Published on 22 October, 2024
അങ്ങിനെയും ഒരു മകൻ (മനോഹർ തോമസ്)

എൻ്റെ മകനായതുകൊണ്ട് പറയുകയല്ല ,അവനെന്നും ഒരു പാവമായിരുന്നു.പാവങ്ങൾക്ക് പറ്റിയ ഒരു കാലത്തല്ല  നമ്മൾ ജീവിക്കുന്നത് എന്ന കാര്യം അവനോട് പലയാവർത്തി പറഞ്ഞു .ഈ കാലം വിജയിച്ചു പറ്റാൻ പണമോ ,വിദ്യാഭ്യാസമോ ഒന്നും അല്ല ഏറ്റവും വേണ്ടത് “ ചെട്ടിമിടുക്കാണ്  “,

എന്താണ് ചെട്ടിമിടുക്കെന്ന ചോദ്യത്തിന് ഉദാഹരണ സഹിതം പറഞ്ഞു കൊടുത്തപ്പോൾ കാര്യം മനസ്സിലായി.  ഓർക്കുന്നുണ്ടായിരുക്കുമല്ലോ നിന്റെ സ്‌കൂളിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ ക്ലാസ്സുകഴിഞ്ഞു പോയിരുന്നപ്പോൾ കറമ്പൻ പിള്ളേർ നിന്നെ വളഞ്ഞു , താടിക്കു തട്ടി .മാത്രമല്ല നിൻറെ ക്ലാസ്സിലെ സുന്ദരി കറുമ്പി നിന്നെ കണ്ടപ്പോൾ അടുത്ത് വന്നിരുന്നു കുശലം ചോദിച്ചു .പിള്ളേർ നിന്നെ കഴുത്തിന്  പിടിച്ചു തള്ളി .കരേറ്റേയിൽ ബ്ലാക്ക് ബെൽറ്റ് ഉണ്ടായിട്ടും ,കോർട്ട് വിടുന്നവരെ സംയമനം പാലിച്ചു .പുറത്തുകടന്നപ്പോൾ പുറകെ വന്നവനെ  നീ നെഞ്ചത്ത് തൊഴിച്ചു ,എന്നിട്ട് ഓടി കാത്തുനിന്ന എൻ്റെ കാറിൽ വന്നു കയറി . അതാണ് ചെട്ടിമിടുക്ക് !!!!

കിന്റർ ഗാർഡനിൽ പഠിക്കുമ്പോൾ ക്ലാസ്സിന്റെ മുമ്പിൽ കെട്ടിത്തൂക്കുന്ന
“ സ്റ്റുഡൻറ് ഓഫ് ദി മന്ത് “ ബാനറിൽ നിന്റെ പേര് എന്ന് കയറും എന്ന ചോദ്യത്തിന് നിൻറെ    ഉത്തരം “ never “ എന്നായിരുന്നു .കാരണം ചോദിച്ചപ്പോൾ
“ക്ലാസ് ടീച്ചർ  ഐറിഷുകാരിക്ക് വെളുമ്പരെ മാത്രമേ ഇഷ്ടമുള്ളൂ നിന്നെ തീരെ ഇഷ്ടമല്ലെന്നും “ വ്യക്തമാക്കി .

ഏതാണ്ട് ഒരു മൈലോളം നീളം വരുന്ന വെരിസോണ പാലം വൻകരയെ ദ്വീപിനോട് ബന്ധിപ്പിക്കുന്നു .അവനെ മുൻ സീറ്റിൽ ഇരുത്തി പാലം കയറുമ്പോഴാണ് ഒരു ശവവണ്ടി വരുന്നത് കണ്ടത് . പൂക്കൾ വച്ച തുറന്ന വണ്ടിയും ,ലിമോസിനും ,കാറുകളുടെ ക്ഷോഷയാത്രയും കണ്ടപ്പോൾ മുഖത്തെ ആകാംക്ഷയിൽ നിന്ന് മനസ്സിലായി അവന് കാര്യം മനസ്സിലായിട്ടില്ലെന്ന് .എല്ലാം വിവരിക്കുന്നതിനിടയിൽ ,പറഞ്ഞു   “ എല്ലാവരും മരിക്കും ,മരിക്കുന്നതിന് മുമ്പ് കുറേക്കാലം സുഖമില്ലാതെ കിടക്കും ,നിന്നെ ഇപ്പോൾ കുളിപ്പിക്കുന്നതും ,ഉടുപ്പ് മാറ്റുന്നതും ,സ്‌കൂളിൽ കൊണ്ടുപോകുന്നതും എല്ലാം ഞാനല്ലേ ? ഞാൻ സുഖമില്ലാതെ കിടക്കുമ്പോൾ നീയെന്നെ നോക്കില്ലേ ?
മറുപടി പെട്ടന്നായിരുന്നു .   “ It all depends what you leave me in the will “.ഒരൊന്നാം ക്ലാസുകാരന്റെ മനസ്സിൽ ഇതാണ് ഇരിപ്പ്  എങ്കിൽ കുറച്ചുകൂടി വലുതായാൽ എന്തായിരിക്കും എന്നാലോചിച്ചു പോയി .

അവനോട് കൂട്ടുകൂടണമെങ്കിൽ അവൻ്റെ കുട്ടുകാരെ പരിചയപ്പെടണം എന്ന കാര്യം മനസ്സിലായി .ബാറ്റ്മാൻ , Ninja turtles ,വോ കോഹൻ ,പുഹിമാൻ കഥാപാത്രങ്ങൾ അങ്ങിനെ പോകുന്നു .അവരെപ്പറ്റിയൊക്കെ കുത്തിയിരുന്നു പഠിച്ചു തുടങ്ങിയപ്പോൾ ,സംസാരിക്കാൻ വിഷയമായി ,കൂട്ടായി !

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്നാണോർമ്മ ,ഒരു ദിവസം വൈകുന്നേരം വീട്ടിൽ വരുമ്പോൾ ,നീലക്കണ്ണുകളും ,ചെമ്പൻ മുടിയും
 ,ഒക്കെയുള്ള ,സയാമീസ് ഡോളുപോലുള്ള ഒരു കൊച്ചു്  വീട്ടിലെ സോഫയിൽ ഇരിക്കുന്നു .
“ ആരാടാ ഇത് ? “
“എൻ്റെ ക്ലാസ്സിലെ കൂട്ടുകാരിയാണ് . വീടു കാണിക്കാൻ കൊണ്ടുവന്നതാണ് .”
“ വേഗം പറഞ്ഞു വിട്ടോളണം .ഇതിനെ വീട്ടിൽ അന്വേഷിക്കില്ലേ ? “
ഒരു ഗ്ലാസ് ഓറഞ്ചു ജ്യൂസും ,ചോക്കലേറ്റും കൊടുത്തു വേഗം പറഞ്ഞു വിട്ടു .
“ നീ മറ്റു കുട്ടികളെ വീട്ടിൽ വിളിച്ചുകൊണ്ടുവന്നാൽ ,അവർ നിന്നെയും പിടിച്ചുകൊണ്ടുപോകും . “ അതൊരു പേടിയുടെ പരിവേഷം ചാർത്തി .

മകന്റെ ബർത്‌ഡേ ആണ് .വൈകുന്നേരം വീട്ടിൽ വന്നപ്പോൾ കുളിച്ചു ഉടുപ്പൊക്കെ മാറി നിൽക്കുകയാണ് “.റ്റോയ്‌സ് ആർ എസ് “ എന്ന കളിപ്പാട്ട സാമ്രാജ്യത്തിൽ പോയി എന്തെങ്കിലും ഇന്നു തന്നെ വാങ്ങണം .കടയിൽ കയറുന്നതിനു മുമ്പ് ഒരു എഗ്രിമെന്റിൽ എത്തി . “ ഇതൊരു റ്റോയ്‌കളുടെ ലോകമാണ് .എത്ര വില വന്നാലും ഒരെണ്ണമേ വാങ്ങി തരൂ . “

അകത്തുകയറിയപ്പോൾ ,ഓടുന്നു ,ചാടുന്നു ,തലകുത്തി മറിയുന്നു ,വിവിധ ശബ്ദങ്ങളിൽ സംസാരിക്കുന്നു .കളിപ്പാട്ടങ്ങളുടെ ഒരു സാമ്രാജ്യം .അവൻ എൻ്റെ കൈവിട്ട് ഒന്നിൻറെ അടുത്തേക്കും പോകുന്നില്ല .

“ നീയെന്താ പോയി ഒന്നിനെയും നോക്കാത്തത് .”
“ എനിക്കിവിടത്തെ എല്ലാ ടോയികളും ഇഷ്ടമാണ് .ഒരെണ്ണം ഡാഡി വാങ്ങി തന്നാൽ മതി .”
സത്യത്തിൽ കണ്ണു നിറഞ്ഞു പോയി .  

ആള് ആകാരത്തിൽ  വളരെ ചെറുതായിരുന്നതിനാൽ മറ്റുകുട്ടികൾക്കു തമാശയിൽ ആണെങ്കിലും തലക്ക് ഒന്ന് തട്ടാൻ തോന്നും .വേട്ടക്ക് കൊണ്ടുപോകുന്ന തോക്കുമായി വന്നു തലക്ക് തട്ടുന്നവരെ എല്ലാം വെടിവച്ചിടണം എന്ന് പറഞ്ഞപ്പോൾ കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
അങ്ങിനെയാണ് കരാട്ടെ പഠിപ്പിക്കുന്ന സ്‌കൂളിൽ ആക്കിയത് . വേഗം പഠിത്തം മുന്നോട്ടു പോയി. വെള്ള ,പച്ച , ബ്രൗൺ ,പിന്നെ ചുമപ്പ്   അങ്ങിനെ പല ബെൽറ്റുകൾ കടന്ന് ബ്ലാക്ക് ബെൽറ്റ് നേടുമ്പോൾ അവൻ്റെ മുഖത്ത് ഒരു ചിരി മാറാതെ നിന്നു .സാധു ആയതുകാരണം അങ്ങോട്ട് ആരോടും എതിർക്കില്ല .ഇങ്ങോട്ട് വന്നാൽ വിടരുതെന്ന് ഞാൻ പറഞ്ഞില്ല ! പകരം ,  “ തല്ലും കൊണ്ട്
വീട്ടിലേക്ക് വരരുതെന്ന് ‘ മാത്രം പറഞ്ഞുവെച്ചു .

ഒരിക്കൽ ഒരാവലാതി കൊണ്ടുവന്നു ,” എനിക്ക് ക്ലാരനെറ്റ് പഠിക്കണം  “
“ ലോകത്തിൽ മറ്റെന്തെല്ലാം സംഗീത ഉപകരണങ്ങൾ ഉണ്ട് . ക്ലാരനെറ്റ് തന്നെ വേണോ ? ഇത്ര അരോചകമായ ശബ്ദം മറ്റൊന്നിനും ഉണ്ടെന്ന് തോന്നുന്നില്ല .”
ഒരെണ്ണം വാങ്ങിക്കൊടുത്തു . പഠിത്തം തുടങ്ങി .ഒരു മാസം കടന്നുപോയി .

വിറപനിപിടിച്ചു ,പുതച്ചുമൂടി കിടക്കുന്ന ഒരുച്ചസമയം . വാതിക്കൽ വന്ന് ചോദിച്ചു ,” ക്ലാർനെറ്റിൽ ഒരു പാട്ട് വായിക്കാൻ പഠിച്ചിട്ടുണ്ട് .ഡാഡിക്ക് കേൾക്കണോ ?”
എന്തുകൊണ്ടോ വേണ്ടെന്ന് പറയാൻ തോന്നിയില്ല .മുഴുവൻ പാട്ടും വിറച്ചോണ്ട് കേട്ടു . പനി നൂറ്റിമുന്നിൽ നിന്ന് നൂറ്റിഅഞ്ചായി .

ഓരോ പ്രാവശ്യം സ്‌കൂളിൽ കൊണ്ടുപോയി വിടാൻ കാറു നിർത്തുമ്പോൾ അവിടെ ഒരു കൊച്ചു പയ്യൻ ഇവനെ കാത്തു നിൽക്കുന്നത് ശ്രദ്ധിച്ചു . ആ പയ്യന് എന്തോ ഒരു പ്രത്യേകത തോന്നിച്ചു .തലയിൽ ഒരു മുടി പോലുമില്ല . പുരികം  പോലും ഉണ്ടായിരുന്നില്ല .

“ ആരാടാ ആ പയ്യൻ ? എന്തിനാ നിന്നെ കാത്തുനിൽക്കുന്നത് ?”
“ അവന് ലുക്കിമിയ ആണ് . ഞാനാണ് പ്രൊട്ടക്ഷൻ കൊടുക്കുന്നത് .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക