Image

പ്രണയം സത്യമാകുമ്പോൾ ( കവിത : പി. സീമ )

Published on 25 October, 2024
പ്രണയം സത്യമാകുമ്പോൾ ( കവിത : പി. സീമ )

ഒരു നോക്കിൽ 
കൺകോണിൽ 
ഒരു കടലിരമ്പുന്നതും 
മറുനോക്കിലെ
മൗനത്തിൽ
ഒരാകാശമകെ 
പൂത്തുലയുന്നതും 
കണ്ടിട്ടുണ്ടോ?

എത്ര ദൂരെയെങ്കിലും 
നീ എവിടെ 
എന്ന് വെറുതെ 
തിരയുന്ന മിഴിമുനയിൽ 
നിനക്ക് സുഖമോ 
എന്ന ചോദ്യത്തിന്റെ 
മൃദു സ്പർശത്തിൽ 
ഒരു നിമിഷം 
കുരുങ്ങിക്കിടന്നിട്ടുണ്ടോ?

എങ്കിൽ അതാണ്‌ 
യഥാർത്ഥ പ്രണയം 
ആ കടലിരമ്പത്തെ 
ആ പൂത്തുലഞ്ഞ 
ആകാശത്തെ 
ഹൃദയത്തിലേക്ക് 
ആവാഹിക്കുക.
കാരണം 
കാഴ്ചയ്ക്കും 
കേൾവിക്കുമപ്പുറത്തെ 
ശൂന്യതയിലും 
നില നിൽക്കുന്ന 
ആ ദിവ്യാനുഭൂതിയാണ് 
യഥാർത്ഥ പ്രണയം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക