Image

കമലാ ഹാരിസിന്റെ വിജയത്തിനു വേണ്ടി തെലങ്കാനയിൽ 11 ദിവസം നീണ്ട യാഗം നടത്തി (പിപിഎം)

Published on 30 October, 2024
കമലാ  ഹാരിസിന്റെ വിജയത്തിനു വേണ്ടി തെലങ്കാനയിൽ 11 ദിവസം നീണ്ട യാഗം നടത്തി (പിപിഎം)

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ രക്തമുളള കമലാ ഹാരിസിന്റെ വിജയം ഉറപ്പാക്കാൻ തെലുങ്കാനയിലെ ഭദ്രാരി കോർഹാഗുഡം എന്ന സ്ഥലത്തു 11 ദിവസം നീണ്ട  യാഗം നടത്തി. ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്റെ പേരിലുള്ള ഫൗണ്ടേഷനാണ് 'ശ്രീ രാജ ശ്യാമളാംബ സഹിത ശത ചണ്ടി പൂർവക സുദർശന മഹാ യാഗം' നടത്തുന്നത്.

നിരവധി വേദ-ചതുർവേദ പണ്ഡിതർ പങ്കെടുക്കുന്ന യാഗം ബുധനാഴ്ച്ച സമാപിക്കും.

യാഗം ആരംഭിച്ച ശേഷം ഹാരിസിന്റെ പിന്തുണ വർധിച്ചെന്നു ഫൗണ്ടേഷന്റെ സ്ഥാപകൻ നല്ലാ സുരേഷ് റെഡ്‌ഡി പറഞ്ഞു. സമാപന ദിവസം നടക്കുന്നത് 'പൂർണാഹൂതി' ആണ്.  

"എന്ത് സംഭവിച്ചാലും ദൈവ നിശ്ചയമാണ്," അദ്ദേഹം പറഞ്ഞു. ഹാരിസ് ജയിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം."

നാല്പതോളം പണ്ഡിതർ പങ്കെടുക്കുന്ന പൂർണാഹുതിയിൽ  7,000 പേരാണ് പങ്കെടുക്കുന്നത്.

Yagam in Telangana for Harris 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക