Image

അനന്തം അജഞാതം (മേരി മാത്യൂ)

Published on 01 November, 2024
അനന്തം അജഞാതം (മേരി മാത്യൂ)

ഡിയാനും ഡേവിഡും അഗാധമായ പ്രേമത്തിലായിരുന്നു. അങ്ങനെ കാലങ്ങള്‍ കഴിഞ്ഞു വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. സ്‌നേഹം അതിന്റെ മൂര്‍ധന്യാവസ്ഥയിലും ആയി.

വിവാഹം ഒക്കെ പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന പക്ഷക്കാരായിരുന്നു അവര്‍. ലിവിംഗ് ടുഗെതര്‍ മതിയെന്ന ചിന്തയിലും. എങ്കിലും വീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അവര്‍ രണ്ടാളും ഒരു കുടക്കീഴില്‍ സ്ഥിരം താമസമായി ജീവിതം അടിയറവെച്ചപോലൊരു തോന്നലും അവര്‍ക്കിടയില്‍ മുളയിട്ടു.

പിന്നീടവര്‍ക്കിടയില്‍ കല്ലുകടികള്‍, പിന്നീടത് വലിയ വിള്ളലുകളും സൃഷ്ടിച്ചു. മാതാപിതാക്കള്‍ പണ്ടുള്ള പോലുള്ള ഇടപെടലുകള്‍ ആവില്ലല്ലോ. അതൊക്കെ അന്യം നിന്ന കാലം.

ഒരമ്മയാകാനുള്ള അതീവമോഹം ഡിയാന്‍ന്റെ ഉള്ളില്‍ മുളപൊട്ടി തുടങ്ങി. ഡേവിഡിനാകട്ടെ അതില്‍ അത്രതന്നെ താല്‍പര്യം തോന്നിയില്ല. കുഞ്ഞുങ്ങളുണ്ടായാലുള്ള ബാദ്ധ്യതകളും, ബുദ്ധിമുട്ടുകളും അവനെ ഏറെ അലട്ടിയിരുന്നു.

കാലങ്ങള്‍ പിന്നിട്ടു. രണ്ടാളുംം ജോലിയില്‍ വ്യാപൃതരായി. ജീവിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു. പഴയകാലമല്ല. കുടുംബം എന്ന സ്വപ്‌നം പൂവണിയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയാണോ എന്ന് അവര്‍ക്ക് തോന്നി തുടങ്ങി. കൂടുമ്പോള്‍ ഇമ്പമുള്ളതാണല്ലോ കുടുംബം. ഒരു കണ്ണി വേര്‍പ്പെട്ടുനില്‍ക്കുന്നൊരവസ്ത. കണ്ണിക്കൂട്ടാന്‍ അവര്‍ക്കിടയില്‍ യാതൊരു ശ്രമവും നടന്നില്ല.

പിന്നീടവര്‍ കൈ നയ്ക്കാതെ മീന്‍ പിടിക്കാനുള്ള കാര്യങ്ങള്‍ ഗൂഗിളില്‍ പരതി അവസാനം സാരഗോസിയില്‍ ചെന്നെത്തി. അധികം മേലനങ്ങാതെ കാര്യങ്ങള്‍ നടക്കുമല്ലോ. റെഡിമെയ്ഡ് ചിന്തകളും. മേലനങ്ങാതെ കാര്യങ്ങള്‍ നടത്താനുള്ള ശ്രമം. എന്തായാലും ട്രഡീഷ്യല്‍ സാരഗോസിയില്‍ എത്തിനിന്നു ഭാഗ്യം. ജെസ്റ്റാന്‍ഷ്യല്‍ സാരഗോസിയും നിലവിലുണ്ടെന്ന കാര്യം മറക്കണ്ടാ. ചന്തയില്‍ പോയി മീന്‍ വാങ്ങുന്നതുപോലെ അങ്ങനെയും ചെയ്യാം. കാലത്തിന്റെ ഒരു പോക്ക്. അങ്ങനെ സാരഗോസി എന്ന പ്രക്രിയയിലൂടെ അവര്‍ക്ക് ഒരു കുഞ്ഞുണ്ടായി. കുട്ടി വളര്‍ന്ന് വലുതായി.

ആശിച്ച് ലാളിച്ച് വളര്‍ത്തിയ മോന്റെ ചിന്താഗതികള്‍ വ്യത്യസ്ഥമായിരുന്നു. അവന് മാതാപിതാക്കളോടുള്ള സ്‌നേഹം അത്രകണ്ട് ഇല്ലെന്ന തോന്നലവര്‍ക്കിടയില്‍ ഉണ്ടായി. മകന്‍ ഡാനിയല്‍ അങ്ങകലെ പഠനത്തിനായി പോയി. പഠനത്തിനുശേഷം അവിടെ തന്നെ ഒരു കൂട്ടുകൂടാനുള്ള ശ്രമത്തിലും.

അങ്ങനെ അവനും ഒരു ലിവിംഗ് ടുഗെതര്‍ പാര്‍ട്ട്‌നറെ കൂടെ കൂട്ടി. ജീവിതം വഴിമുട്ടിയൊരവസ്ഥ പിന്നീടവര്‍ക്കിടയില്‍ ഉണ്ടായി. അവരുടെ സ്‌നേഹത്തിനും ഒരു തീരുമാനമായി. പിന്നെ കൂടും, കൂട്ടരും, മാതാപിതാക്കളും, ബന്ധുക്കളും ഇല്ലാത്തൊരു ജീവിതം. അവര്‍ക്കത് വിരസമായി തോന്നി. അപ്പോഴേക്കും മാതാപിതാക്കള്‍ മകന്റെ സ്‌നേഹമോ, പരിഗണനയോ കിട്ടാതെ മണ്ണോട് മണ്ണടിഞ്ഞിരുന്നു.

മകന്‍ ഡാനിയലിനും ഭാര്യക്കും ഒറ്റപ്പെട്ട ജീവിതം വിരസമായി തുടങ്ങി. കൂട്ടിന് ആരും തന്നെയുണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എന്ന തോന്നല്‍ ഉടലെടുത്തത്.
അങ്ങനെ അവരും മാതാപിതാക്കളുടെ പാത പിന്‍തുടര്‍ന്നു. പക്ഷേ അവര്‍ക്ക് സരഗോസിയില്‍ ജനിച്ച കുഞ്ഞൊരു ഭിന്നശേഷിക്കാരനായിരുന്നു. അങ്ങനെ അവര്‍ കടുത്ത നിരാശയിലായി. കുഞ്ഞിനെ വളര്‍ത്താനുള്ള തന്ത്രപാടില്‍ വിവശരായ അവര്‍ അങ്ങനെയുള്ള കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്ന ഒരിടം കണ്ടെത്തി.

പിന്നീടവര്‍ ജീവിതത്തിന്റെ കെട്ടുറപ്പിനു വേണ്ടി ലിവിംഗ് ടുഗെതറില്‍ നിന്നും വിവാഹത്തിലേക്ക് എത്തിപ്പെട്ടു. ജീവിതത്തിന് നല്ലൊരു കാഴ്ചപ്പാട് തന്നെ അതിലൂടെ കൈവന്നു. വിവാഹമെന്ന കൂദാശയുടെ അനശ്വരത, പവിത്രത ഒക്കെ മനസിലായി തുടങ്ങി അവര്‍ക്ക്.


യുവാക്കള്‍ക്കും യുവതികള്‍ക്കുമിടയിലുള്ള വിശ്വാസക്കുറവും, മയക്കുമരുന്നിന്റെ അതിപ്രസരവുമൊക്കെ അവരെയൊക്കെ വഴിവിട്ട ചിന്തകളിലേക്ക് നയിക്കുകയാണ്. ഒരു Medication ഇല്ലാത്തൊരവസ്ഥ, കുടുംബ ബന്ധങ്ങളും ഇല്ലല്ലോ. അതൊക്കെ അവര്‍ക്കിടയിലെ സ്വാധീനങ്ങളായിരുന്നു.

ഇപ്പോഴത്തെ അവസ്ഥ അതില്‍നിന്നൊക്കെ വ്യത്യസ്തവും. അണുകുടുംബവും വിരലോടിച്ചാല്‍ കിട്ടുന്ന വിവരശേഖരണവും Google, Chat gpt, Meta, AI ഒക്കെയാണ് അവരുടെ ആശ്രയം. കുടുംബത്തില്‍ വസിക്കേണ്ടവര്‍ കൂട്ടായ സോഷ്യല്‍ മീഡിയയിലാണ്.

അവര്‍ പിന്നീടത് മനസ്സിലാക്കി Sargacy യും Living together ഉം സൃഷ്ടാവിന്റെ മുന്നില്‍ ശാശ്വതമല്ലെന്ന്. Grator has a purpose for natural ways.

ആശ, പ്രത്യാശ, നോക്കിയിരുപ്പ്, കരുതിവയ്ക്കല്‍ ഒന്നും ഇല്ലാത്തൊരു ലോകമായി മാറി. നഴ്‌സിംഗ് ഹോമുകളുടെ അതിപ്രസരവും, എല്ലാം റെഡി മെയ്ഡ്. ഗൃഹങ്ങളില്‍ പാര്‍ക്കാന്‍ ആരുണ്ടാകുമോ ആവോ, കണ്ടറിയാം.


 

അനന്തം അജഞാതം (മേരി മാത്യൂ)
Join WhatsApp News
George Neduvelil 2024-11-04 02:15:56
വിവാഹം ഒരു കൂദാശയാണെന്ന വാദഗതിയോട് എനിക്ക് യോജിക്കാനാവില്ല. മറ്റു കൂദാശകളുടെ കാര്യത്തിലും എൻ്റെ അഭിപ്രായം മേൽപറഞ്ഞതുതന്നെ. കൂദാശകൾ ദൈവദത്തമാണെന്നതിലും ഞാൻ വിശ്വസിക്കുന്നില്ല.
Mary Mathew 2024-11-04 15:18:18
Viswasam alle Ellam .Ninte viswasam ninne poruppikkatte ennanallo 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക