Image

ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 03 November, 2024
ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

തൂണുംചാരി നിന്നവരൊക്കെ
സ്വന്തംതൂണുകള്‍ നാട്ടിവിളങ്ങി!

ലാനപൂനപറഞ്ഞവരൊക്കെ
വന്നുവിളങ്ങി വായ്താളത്തില്‍
ഒന്നിനുമൊരുകുറവില്ലിവിടെ
വന്നവരൊക്കെ നിന്നുവിളങ്ങി
തൂണുംചാരി.......

മലയാളമൊരു മഹാഭാഷ
മണ്ടന്മാരുടെ മഹാഭാഷ!
എന്നുരചെയ്യാമെങ്കിലുമിടെ
തള്ളിനുകുറവില്ലെര്‍ക്ക!
തൂണുംചാരി........

വന്നവര്‍ തനിതു കിരീടംചാര്‍ത്തി
സ്വന്തം സിംഹാസനമേറി
പൂച്ചുപറഞ്ഞനടന്നവരൊക്കെ
കോട്ടുംസൂട്ടുമിട്ടുവിളി!
തൂണുംചാരി........

കവിമാരും കവിയത്രികളും
കഥഎഴുതിവശായവരും
അവിയലുപോലെ നിന്നുപുലമ്പി
ഞാനില ്തങ്കില്‍ എന്തൊരുലാന!
തൂണുംചാരി.........

ഒന്നുംചെയ്യാത്തവരൊക്കെ വിളങ്ങി!
ഒഛാനിച്ചവരൊക്കെപാടി
ഞാനില്ലെങ്കില്‍ ലാനയുമില്ല,
ഒരു പൂനയുമില്ല! 
തൂണുംചാരി........

Join WhatsApp News
Jayan varghese 2024-11-03 17:13:18
അക്കാദമി പ്രഡിഡന്റിന്റെ അടുത്ത നോവൽ വരാനിരിക്കുന്നു എന്ന് കേട്ട അനുയായികൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അവർ അദ്ദേഹത്തെ സമീപിച്ച് അഭിനന്ദനം പങ്കുവച്ചു : “ അഭനന്ദനങ്ങൾ ! അങ്ങയുടെ അടുത്ത നോവൽ ഉടൻ വരുന്നുവെന്ന് കേൾക്കുന്നത് ശരിയാണോ സാർ ? “ “ ങാ … അതേയതേ, ഉടനുണ്ടാവും, എഴുതാൻ കൊടുത്തിട്ടുണ്ട് “
Odakkal Aana 2024-11-03 17:26:00
ലാന ഇത്രമാത്രം മെലിഞ്ഞ് ഒഴിഞ്ഞുപോയി. . ഓട്ടൻതുള്ളുകാരൻ സത്യസന്ധമായി ഓട്ടം തുള്ളിയിരിക്കുന്നു.
George Neduvelil 2024-11-03 18:49:43
ഇളമതയുടെ ലാനപൊടിപൂരം, പൊടിപൊടിച്ചെന്നുപറയുന്നതിനു മുലക്കച്ചകെട്ടേണ്ടതില്ല. അമേരിക്കയിൽ വന്നശേഷം ഭക്ഷണത്തിലും കഴിപ്പിലും കിടപ്പിലും നടപ്പിലും കാലാവസ്ഥയിലും വ്യതിയാനം സംഭവിച്ചതിനാൽ അമ്മിഞ്ഞിപ്പാലോടൊപ്പം കിട്ടിയ മാത്രുഭാഷ മറന്നുപോയവരുണ്ട്. പൊടിപൊടിച്ചെന്നു പറഞ്ഞത് അവർക്കു മനസ്സിലായികാണണമെന്നില്ല. അവർക്കിപ്പോൾമനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ-Powder powdered. ലാനയെ ഇപ്രകാരം ലാളിച്ച ഇളമതക്ക്‌ അഭിനന്ദനം.
American Mullakka 2024-11-03 18:20:39
അസ്സലാമു അലൈക്കും...ഞമ്മള് ലാന മീറ്റിങ് റിപ്പോർട്ട് കണ്ടു. ഞമ്മള് വനിതാ വിഭാഗമാണ് നോക്കിയത്. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ. ഇത്തിരി മൂപ്പു കൂടിയെങ്കിലും കണ്ണിനു സായൂജ്യം. എല്ലാ സുന്ദരന്മാർക്കും സുന്ദരിമാർക്കും ഞമ്മന്റെ ദുവ . പടച്ചോൻ എല്ലാബരെയും കാക്കട്ടെ. ലാന അധികാരികൾ ഒരു കാര്യം ശ്രദ്ധിക്കണം ഇമ്മടെ ജോൺ എളമത സാഹിബ് കുറെ നാളായി ഇമലയാളിയിൽ ഓട്ടം തുള്ളൽ നടത്തുന്നു. അങ്ങേർക്ക് ഒരു കുഞ്ചൻ നമ്പ്യാർ അവാർഡ് കൊടുക്കാൻ വേണ്ടപ്പെട്ടവർ മുൻകൈ എടുക്കണം.
Sudhir Panikaveetil 2024-11-03 19:14:31
എഴുതാൻ കൊടുത്തിട്ടുണ്ട്?? പ്രിന്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് എന്നാണോ ശ്രീ ജയൻ ഉദ്ദേശിക്കുന്നത്. എഴുതാൻ കൊടുക്കുക എന്ന് പറഞ്ഞാൽ.......
സുരേന്ദ്രൻ നായർ 2024-11-03 20:05:30
എഴുതാൻ കൊടുക്കുന്നവരെയും എഴുതികൊടുക്കുന്നവരെയും ഒരുമിച്ചിരുത്തി ആദരിക്കുന്ന ഒരു വേദി കാനഡയിൽ എങ്കിലും സംഘടിപ്പിച്ചാൽ അമേരിക്കൻ മലയാള സാഹിത്യം ഒരു അഗ്നിശുദ്ധിക്ക് വിധേയമായേനെ, അതോടൊപ്പം യഥാർത്ഥ സർഗ്ഗവാസനയുള്ളവരെ തിരിച്ചറിയാനും കഴിയുമായിരുന്നു.
S. Kumar 2024-11-04 06:10:44
Kudos to Mr. John Elamatha.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക