Image

ഗീതാഞ്ജലി (ഗീതം 34, 35: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 16 November, 2024
 ഗീതാഞ്ജലി (ഗീതം 34, 35: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 34

Let only that little be left of me whereby I may name thee my all.
Let only that little be left of my will where I may feel thee on every side,and come to thee in everything, and offer to thee my love every moment.
Let only that little be left of me whereby I may never hide thee.

Let only that little of my fetters be left whereby I am bound with thy will, and thy purpose is carried out in my life- and that is the fetter of thy love.

ഗീതം 34

എനിക്ക് സര്‍വ്വശക്തനാം ധേരശ്വരന്റെ ദര്‍ശന '
ത്തിനായിമാത്രമീ ജഗത്തിലെന്നെ നീക്കിവയ്ക്കുകേ!'
അനാദിയായ ദിവ്യരൂപ മേതു ദിക്കിലെപ്പൊഴും'
അനന്തമായി ദര്‍ശനം നടത്തുവാന്‍ തുണയ്ക്കുകേ!'

ഉണര്‍ന്നിരുന്നിടട്ടെ യെന്നുമെന്റെ യിച്ഛ രാഗവാ 
യ്പിണച്ചിടും വിധത്തിലായിരുന്നിടാന്‍ കൊതിപ്പു ഞാന്‍
സനാതനന്റെ ദിവ്യരൂപമൊട്ടുമേ മറച്ചിടാ –'
തനശ്വരത്വ മേകിടാനെനിക്കു ശേഷി നല്‍കുകേ !'

ഭുവാന്തരത്തിലെന്നെയാക്കി വച്ചിടുന്നതീവിധം
ഭുവേശ്വരന്റെ ലീലകള്‍ക്ക് വേണ്ടി മാത്രമാണ് തേ!
'ഭവാന്റെ ബാഹുബന്ധനം ഒരുക്കിടുന്ന ബന്ധമെന്‍ '
ഭവാനെനി ക്കധീശനായിരിപ്പതാലെ മല്‍പ്രഭോ!
-----------------------------
'ധരേശ്വരന്‍, ഭുവേശ്വരന്‍, സനാതനന്‍ = ഈശ്വരന്‍
ഭുവാന്തരം = ഭൂമി ബാഹു = കൈ

ഗീതം 35

Where the mind is without fear and the head is held high;
Where knowledge is free;

Where the world has not been broken up into fragments by narrow
domestic walls;
Where words come out from the depth of truth;
Where tireless striving stretches its arms towards perfection;
Where the clear stream of reason has not lost its way into the dreary desert sand of dead habit;
Where the mind is led forward by thee into ever-widening thought and
action –
Into that heaven of freedom, my Father, let my country aw-ake.

ഗീതം 35

ഭയം വെടിഞ്ഞ ചിത്തമോടുയര്‍ന്നിടും ശിരസ്സൊടും'
സ്വയം നിവര്‍ന്നു വിജ്ഞതത്വമെങ്ങു നില്പനായതം'
ഗൃഹങ്ങളെങ്ങു ഭിത്തിയാല്‍ മുറിച്ചു സ്വന്തമങ്കണം'
ചമച്ചു രാപ്പകല്‍ പകുത്തിടാതിരിപ്പു പാരിനെ ?'

മനോജ്ഞമാം വചസ്സുകള്‍ ഹൃദന്തരാള നിര്‍ഝരി –'
ക്കകത്തുനിന്നു നിര്‍വ്വിശങ്കമുത്ഭവിപ്പതെങ്ങഹോ,'
സ്വതന്ത്രമായ് സഹസ്രഭംഗി പൂണ്ടു കര്‍മ്മധാരകള്‍'കു
കുതിച്ചു പാഞ്ഞിടുന്നതെങ്ങു സര്‍വ്വദിക്കു തോറുമേ.'

വിചാര നിര്‍ഝരങ്ങളെങ്ങു ദുഷ്ടകര്‍മ്മ ശൈലികള്‍ –'
ക്കകത്തടിഞ്ഞിടാതെ സ്വച്ഛയാനമാചരിപ്പിതേ,'നു
നുറുങ്ങി നൂറുഖണ്ഡമായ് ത്തകര്‍ന്നിടാതെ പൗരുഷം'
നിവര്‍ന്നു ശക്തി പൂണ്ടു നിന്നിടുന്നതെങ്ങുതാനഹോ!'

വരിഷ്ഠ ചിന്തനങ്ങളും സുകര്‍മ്മവും പ്രമോദവും'
നിരന്തരം ഭവാന്‍ വിതച്ചിടുന്ന ദേശമേതുതാന്‍?'
സ്വതന്ത്രമാ വിഹായസത്തിങ്കലേക്കു ഭാരതീയരേ'
സ്വകര്‍മ്മബദ്ധമുന്മുഖം നയിക്കണേ ജഗല്‍പ്രഭോ!

--------------------
'വിജ്ഞതത്വം = വിശേഷജ്ഞാനം നിര്‍ഝരി = പര്‍വ്വതം, നദി'നിര്‍ഝരം = ഉറവ്, പൊയ്ക നിര്‍വ്വിശങ്കം = സംശയം കൂടാതെ'അനായതം = തടുക്കപ്പെടാത്ത.
 

--എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com

Read More:

https://emalayalee.com/writer/22

 

 

Join WhatsApp News
Sherin Abraham 2024-11-17 23:15:34
So proud of you Kochamma. That’s a huge undertaking. God bless!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക