Image

മതിലുകൾ ഉയർത്തിക്കെട്ടുമ്പോൾ (കവിത : താഹാ ജമാൽ )

Published on 18 November, 2024
മതിലുകൾ ഉയർത്തിക്കെട്ടുമ്പോൾ (കവിത : താഹാ ജമാൽ )

മതിലു കെട്ടുമ്പോൾ
അല്പം കൂടി
ഉയർത്തിക്കെട്ടുക
തൊടിയിലെ തോരണമോ
വിളക്കോ
ആൾക്കൂട്ടമാ
പന്തലോ
കാണാത്തത്ര ഉയരത്തിൽ
മതിലും ഉയരട്ടെ

മറവുകൾ
സൃഷ്ടിക്കുന്നിടത്തു നിന്നും
അകൽച്ചയുടെ ദൂരം
വെച്ചടി വെച്ചടി കയറ്റമാകും

കുന്തിരിക്കം പുകയുമ്പോൾ
കൊതുകിനും
സാബ്രാണി പുകയുമ്പോൾ
മരണവും സ്ഥിരീകരിക്കുന്നത്
ആരും
അറിയാതിരിക്കാനെങ്കിലും
മതിലുകൾ ഉയർത്തുന്നത്
നല്ലതാണ്..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക