Image

ഗീതാഞ്ജലി 36,37 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 23 November, 2024
ഗീതാഞ്ജലി 36,37 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Geetham 36

This is my prayer to thee, my lord – strike, strike at the root of penury in my
heart.
Give me the strength lightly to bear my joys and sorrows.
Give me the strength to make my love fruitful in service.
Give me the strength never to disown the poor or bend my knees before
insolent might .
Give me the strength to raise my mind high above daily trifles.
And give me the strength to surrender my strength to thy will with love.

ഗീതം 36

അറുത്തുമാറ്റിടേണമെന്റെ ഹൃത്തടത്തിനുള്ളിലായ്'
നിറഞ്ഞു നിന്നിടുന്ന സര്‍വ്വ പാപചിന്തയും വിഭോ!'
കരുത്തു നല്‍കിടേണമേതു ദുഃഖവും പ്രമോദമായ് –'
വരിച്ചിടാനെനിക്ക് ശക്തി നല്‍ക നീ ജഗല്‍പ്രഭോ!'

കടുപ്പമുള്ളതാക്കുകെന്‍ സുഖത്തെയും സമോദമായ്'
കടുത്ത ദുഃഖഭാരവും ചിരിച്ചുകൊണ്ടു പേറുവാന്‍'
അതീവനിഷ്ഠയാര്‍ന്ന കര്‍മ്മവേദിയാലെ ഭക്തിയെ,'
അതിപ്രഫുല്ലമാക്കിടുന്നതിന്നു ശക്തി നല്‍കുകേ!'

മനംനിറഞ്ഞ തൃപ്തിയും കുളിര്‍മ്മയാര്‍ന്ന സ്‌നേഹവും'
മനക്കരുന്നിലെന്നുമേ വികാസമാര്‍ന്നിടാനുമായ്'
മഹത്തരങ്ങളായ പുണ്യകര്‍മ്മ പാതയാര്‍ന്നു ഞാന്‍'
മഹാപ്രഭാവ ദീപ്തിയാല്‍ ചരിക്കുവാന്‍ തുണയ്ക്കുകേ!'

പ്രശക്തരേ നമിച്ചു വിത്തഹീനരെ പ്പകയ്ക്കുവാന്‍'
പ്രബല്യരായ വിത്തവ പ്പദാന്തികത്തില്‍ വീഴുവാന്‍'
അശക്തനാക്കുകെന്നെ ദിവ്യശക്തിയാല്‍ ദിനംദിനം'
പ്രബുദ്ധനായുയര്‍ന്നു നില്പതിന്നു ധൈര്യമേകുകേ!

'എനിക്കിതൊന്നുമാത്രമാണപേക്ഷ യന്ത്യമായിനി'
എനിക്കു തല്‍പ്പദാന്തികേ ശിരസ്സണച്ചു നില്‍ക്കുവാന്‍'
എനിക്കുയര്‍ന്നു നില്പതിന്നു ധൈര്യമേകിടാനുമായ്'
എനിക്ക് ശക്തി യേകിയങ്ങു കാത്തിടേണമെന്‍ പ്രഭോ. !'

പ്രഫുല്ലം = വിടര്‍ന്ന പ്രശക്തന്‍ = ബലവാന്‍ വിത്തവന്‍= ധനവാന്‍    'വിത്തഹീനര്‍ = ധനമില്ലാത്തവര്‍ പ്രബുദ്ധന്‍= പണ്ഡിതന്‍

Geetham 37


I thought my voyage had come to its end at the last limit of my powre, -that the
path before me was closed, that provisions were exhausted and the time come out
to take shelter in a silent obscurity.

But I find that thy will knows no end in me. And when old words die out
on the tongue, new melodies break forth from the heart; and where the old
tracks are lost, new country is revealed with its wonders.

ഗീതം 37

ഇഹത്തിലേഴയാമെനിക്കു ചെയ്തു തീര്‍ത്തിടേണ്ടതാം'
അഹത്തരങ്ങളാം പ്രവൃത്തിയൊക്കെവേ നിവൃത്തിയായ്:'
നിനച്ചിടുന്നു ജീവിതാന്ത്യമെത്തിയെന്നു ഞാനിനീം'
അനന്തജീവിതം കൊതിച്ചു കാത്തിടുന്നു ശാന്തമായ്.'

അശേഷമില്ല ദൂരമെന്റെ വീഥിയില്‍ ചരിച്ചിടാന്‍'
അശേഷമില്ല ചെയ്തിടേണ്‍ടതായ കര്‍മ്മമൊന്നുമേ'
അശേഷമില്ല ഭോജ്യമെന്റെ പാതയില്‍ ഭുജിക്കുവാന്‍'
നിശേഷവും മുഷിഞ്ഞ ജീര്‍ണ്ണ വസ്ത്രമോടെ നില്‍പു ഞാന്‍.'

നിശ്ശബ്ദമായി ശിഷ്ട ജീവിതം കഴിച്ചുകൂട്ടുവാന്‍'
നിനച്ചു ഞാന്‍ കഴിഞ്ഞിടുന്നനേരമെന്തു കാണ്‍മിതേ !'
ഭവാന്റെ യങ്ങനന്തമായ ലീലയാലെന്‍ ജീവിതം'
നവീനമാക്കി ശക്തമായ ധാരയായൊഴുക്കിടും.'

പഴക്കമാര്‍ന്ന ശബ്ദമെന്റെ നാവതില്‍ നിലയ്ക്കകില്‍'
ഉയര്‍ന്നിടും പുതുക്കമാര്‍ന്ന ഗാനമെന്റെ ഹൃത്തടേ'
പഴക്കമാര്‍ന്ന പാതകള്‍ നീലച്ചിടുന്ന നേരവും'
നയിച്ചിടപ്പെടുന്നു ഞാന്‍ നവീനഭൂവിലേക്കഹോ!

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com

Read More: https://emalayalee.com/writer/22


 

Join WhatsApp News
Jacob John 2024-12-05 14:48:15
Dear Also Yohannan, Do you have the translation of the whole "Geethanjali"? I liked the English version and translation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക