Image

നന്ദിയോടെ പുതിയ പ്രഭാതം (ഡോ .മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 25 November, 2024
നന്ദിയോടെ  പുതിയ പ്രഭാതം (ഡോ .മാത്യു ജോയിസ്, ലാസ് വേഗാസ്)

"നിങ്ങളുടെ താങ്ക്സ്ഗിവിംഗ് ഡേ അനുഗ്രഹങ്ങളും ഊഷ്മളവും സന്തോഷകരമായ നിമിഷങ്ങളും കൊണ്ട് നിറയട്ടെ". നിങ്ങൾക്ക് സമൃദ്ധമായ താങ്ക്സ്ഗിവിംഗ്, സന്തോഷകരമായ അവധിക്കാലം, ആരോഗ്യകരമായ പുതുവത്സരം എന്നിവ ആശംസിക്കുന്നു. വ്യക്തിപരമായി ഓരോരുത്തർക്കും ലഭിച്ച നേട്ടങ്ങളും അനുഗ്രഹങ്ങളും ഓർത്ത്  നന്ദി പറയാൻ ഇത് നല്ല അവസ്സരമായിരിക്കട്ടെ.

“അമേരിക്കയിൽ വീണ്ടും പ്രഭാതമായിരിക്കുന്നു" 1984-ൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി റൊണാൾഡ് റീഗന്റെ  ആ വർഷത്തെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിലെ  ഭാഗമായിരുന്നു ഈ പരസ്യം. ഈ വർഷം പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ വിജയിക്കുകയും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുകയും ചെയ്തതോടെ ആ മുദ്രാവാക്യം കൂടുതൽ ശ്രദ്ധേയമായേക്കാം.

ജീവിതത്തിലെ നല്ല കാര്യങ്ങൾക്ക് നന്ദിയും ആഴമായ വിലമതിപ്പും പ്രകടിപ്പിക്കുന്നതാണ് "താങ്ക്സ്ഗിവിംഗ്" എന്നത്. നന്ദി എന്നത് ഒരു ചെറിയ വാക്കാണ്. എന്നാൽ അതിന്റെ  വ്യാപ്തിയും പരപ്പും ആഴവും വിവരണാതീതമാണ്. ഒരു വിലയും കൂടാതെ പരസ്പരം പ്രകടിപ്പിക്കാൻ കഴിയുമെങ്കിലും, നമ്മൾ മനുഷ്യ സ്വഭാവപ്രകാരം പലപ്പോഴും നന്ദി രേഖപ്പെടുത്താൻ  മറക്കുന്നു എന്നതാണ്  വാസ്തവം. ടർക്കിയും സ്റ്റഫിങ്ങും മുഖ്യസ്ഥാനത്തും, വീട്ടിലുണ്ടാക്കിയ മറ്റു രുചികരമായ
ഭക്ഷണങ്ങളുമായി  സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നമ്മൾ  ഒത്തുകൂടുന്ന വർഷത്തിലെ ഒരു അത്ഭുതകരമായ സമയമാണ് താങ്ക്സ്ഗിവിംഗ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും ചൈതന്യം പകർത്തുന്ന അവധിക്കാലത്തെ നന്ദിയോടെ അനുസ്മരിക്കാൻ പറ്റിയ അവസ്സരം. എല്ലാ വർഷവും നവംബർ മാസത്തിലെ അവസാന വ്യാഴാഴ്ചയാണ് അമേരിക്കക്കാർ താങ്ക്സ്ഗിവിംഗ് ദിനം ആഘോഷിക്കുന്നത്.

ഈ വർഷം, പ്രസിഡന്റ്  തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആഗതമായിരിക്കുന്ന താങ്ക്സ്ഗിവിംഗ് ആഘോഷം അത്യന്തം ഗംഭീരമായിരിക്കും. ജോ ബൈഡന്റെയും  കമലാ ഹാരിസിന്റെയും  പരാജയപ്പെട്ട നാല് വർഷത്തെ ഭരണം അമേരിക്കയെ പണപ്പെരുപ്പത്തിന്റെ  ദുഷ്‌കരമായ അവസ്ഥയിലേക്ക് തള്ളിവിട്ടുവെന്ന വസ്തുത മനസ്സിലാക്കിയാണ് അമേരിക്കൻ ജനത, ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതെന്നു മാധ്യമങ്ങൾ വിലയിരുത്തി. ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, തുടങ്ങിയ പ്രത്യക്ഷമായ കാരണങ്ങൾ വിലയിരുത്തി വോട്ടു ചെയ്‌തു നേടിയ വൻതോതിലുള്ള കൃത്യമായ വിജയം, അമേരിക്കൻ ജനതയുടെ വിജയമാണെന്ന് ലോകരാഷ്ട്രീയ നേതാക്കൾ അംഗീകരിച്ചു കഴിഞ്ഞു.

ബൈബിളിലെ 
ദിനവൃത്താന്തം 16:34 ൽ പറയുന്നതുപോലേ “കർത്താവിനു നന്ദി പറയുവിൻ, അവൻ നല്ലവനല്ലോ; അവന്റെ  സ്നേഹം എന്നേക്കും നിലനിൽക്കുന്നു."
"അവൻ നമ്മോട് അസാമാന്യമായ ദയ കാണിച്ചു. നന്മ ചെയ്യുന്നതിൽ നാം ക്ഷീണിക്കരുത് (ഗലാത്യർ 6:9) മുതലായവ ഉദ്ധരിച്ചുകൊണ്ട് ക്രൈസ്‌തവ രാഷ്‌ട്രീയ ചിന്തകരും മുന്നോട്ട് വന്നിരിക്കുന്നു.

കഴിഞ കാലത്തെ അനാവശ്യ സംസാരങ്ങളും ആരോപണങ്ങളും കുത്തിപ്പൊക്കി സമയം കളയാതെ, ട്രമ്പും അനുയായികളും ജനഹിതം മനസ്സിലാക്കി നന്മ ചെയ്‌തു മുന്നോട്ട് പോകാൻ ശ്രമിക്കുമെന്ന് ആശിക്കാം. നമ്മുടെ രാജ്യത്തിന്റെ  നന്മയ്‌ക്കും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുന്ന  ലക്ഷ്യത്തിനുമായി നമുക്ക് നമ്മുടെ ജോലി തുടരുകയും ചെയ്യാം. മാറ്റങ്ങൾ കണ്ടു തുടങ്ങിയെന്നു ഒരു നേരിയ തോന്നൽ!
Change was inevitable, and we brought it- let us be thankful.
 

Join WhatsApp News
കുന്നേൽ കുരിയാക്കോ 2024-11-25 14:34:32
ട്രമ്പും അനുയായികളും അയാളെ തിരഞ്ഞെടുത്ത ക്രിസ്ത്യാനികളുടെ ഹിതപ്രകാരം സെക്സ്വഷെൽ പ്രഡേറ്റഷ്സ് രാജ്യദ്രോഹികൾ, ഹിന്ദു തീവ്രവാദികൾ കുണ്ടനടി ഭർത്താവിന് കൂട്ടികൊടുത്തുകൊണ്ടിരുന്നവൾ ഇവരെ ഒക്കെ നിയമിക്കുന്നുണ്ടല്ലോ? പിന്നെന്താണ് ഇത്ര സംശയം? ഇനി പാസ്റ്റിറിന്മാർക്കും അച്ചന്മാർക്കും ഇടവകയിലെ പെണ്ണാടുകളുടെ പുറത്തു കയറി ഗർഭം ഉണ്ടാക്കിയിട്ട് പരിശുദ്ധാത്മാവാണെന്ന് പറഞ്ഞാൽ മതിയല്ലോ? നിങ്ങളെല്ലാംകൂടി ഒരു അസ്ന്മാർഗിയെ 240 മില്ലിയൺ ജനങ്ങളുടെ തലയിൽ കെട്ടി വച്ചിട്ട് ഇനി നാലു വർഷം കാത്തിരിക്കാം.
Sunil 2024-11-25 15:12:52
Pls avoid politics @ Thanksgiving dinner.
Vayanakkaran 2024-11-25 19:17:08
Kunnel Kuriako still barking against trump victory . Don’t be jealous , the majority of the Americans choose him as their next president and you must accept it as a fellow citizen .
Matt 2024-11-25 21:00:56
Trump supporters cannot read and write. I don’t know who wrote this comment for you! Don’t call yourself.a vayanakkaran. I know you are a school drop out and here illegaly. Don’t think you can stick around by supporting Trump.
Matt untimely 2024-11-25 23:05:20
“Trump supporters cannot read and write. I don’t know who wrote this comment for you!” That is a generalization Matt. You know it is not true. It is like telling that all “ Matts” are smart. Never use that strategy again. Don’t shoot yourself on the foot. Oops. No need to look for the “Wikipedia “ You didn’t listen to me when I told you not to write until you are smart. Gosh, what a hard job for the new Education department!
Paul 2024-11-26 00:14:00
Trumplicans should never use Dr. Tilte. Everybody knows it is from Trump University.
V. George 2024-11-26 02:53:29
Poor souls! didn't know that dementia is contagious. Did you get it from Biden? If you don't remember, this is what happened. Americans elected their next president with a huge mandate. His name is Donald J Trump. If you can't digest it, follow your icon, Ellen DeGeneres.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക