ഒഴുകുകയാണ്
നിന്റെ പ്രണയനദിയുടെ
ഓരം ചേർന്ന്
ഒരില പോലെ
ചിതറി പറക്കുകയാണ്
നിന്റെ ഓർമ്മയുടെ
ഓരം ചേർന്ന്
ഒരു അപ്പൂപ്പൻ താടി പോലെ
മയങ്ങുകയാണ്
നീ നീലക്കടമ്പായി പൂക്കുന്ന
നിദ്രയുടെ
ഓരം ചേർന്ന്
ഒരു നിഴൽ പോലെ.
വിരിയുകയാണ്
നീയാകുന്ന മലരിയിൽ
ആയിരം
ഇതളുകളുള്ള
ചുവന്ന
ചുംബനപ്പൂവായ്.