Image

സ്‌മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിങ്ങ് ഡേ (പി .പി. ചെറിയാൻ)

Published on 27 November, 2024
സ്‌മരണകൾ പൂത്തുലയുന്ന താങ്ക്സ് ഗിവിങ്ങ് ഡേ (പി .പി. ചെറിയാൻ)

പതിവുപോലെ മറ്റൊരു താങ്ക്സ് ഗിവിങ് ഡേ കൂടി സമാഗതമായി.
ജീവിതത്തിൽ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങൾക്ക് നന്ദി പറയാൻ വേണ്ടി വേർതിരിക്കപ്പെട്ട ഒരു  ദിനം.അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാർ തുടങ്ങിവെച്ചുവെന്നു പറയപ്പെടുന്ന ദിനം.

1621 ഒക്ടോബറിൽ ആദ്യത്തെ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിനു ശേഷം എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന  ദിനം .
ആരംഭ കാലങ്ങളിൽ കർഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും  ഒത്തുകൂടിയിരുന്ന ദിനം .
പ്രകൃതിയും സാഹചര്യങ്ങളും  അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം.
അമേരിക്കയിലെ  മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം.

1863 ഒക്ടോബര്‍ മൂന്നിനു അമേരിക്കയുടെ  പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം .
1941 ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റ് പ്ര സിഡണ്ടായിരിക്കുമ്പോൾ താങ്ക്‌സ് ഗിവിംഗ് യുഎസ് കോണ്‍ഗ്രസ്സ് ഔദ്യോഗികമായി അംഗീകരിച്ച് പ്രമേയം പാസ്സാക്കിയ ഔദ്യോഗിക ദിനം.
അമേരിക്കയില്‍ നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലിനും പ്രിയപെട്ടവരുടെ  ഒത്തുചേരലുമൊക്കെയായി സുന്ദരമാക്കുന്ന ദിനം.
ആദ്യ കാലങ്ങളിൽ മൂന്ന് ദിവസം നീണ്ട നിന്നിരുന്ന അമേരിക്കയിലെ ഏക ആഘോഷമായിരുന്ന താങ്ക്സ് ഗിവിങ് ദിനം.
അമേരിക്കയിലും , കാനഡയിലും മാത്രമല്ല ലോകത്തിലെ മറ്റു അനേകം രാജ്യങ്ങളിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന താങ്ക്‌സ് ഗിവിംഗ് ദിനം
വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളി അറിയപ്പെടുന്ന കറുത്ത വെള്ളിയാഴ്ചയോടെ ക്രിസ്തുമസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിനം.
. അമേരിക്കയില്‍ വിദേശികൾക്ക് പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച സ്വദേശികളായവര്‍ക്ക് നന്ദി പറയാനൊരു ദിനം.
അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്സ് ഗിവിങ്ങ് ദിനം .

തീൻ മേശകളിൽ സുപ്രധാന വിഭവമായി മാറുന്നതിനു ലക്ഷക്കണക്കിന് റ്റർക്കികൾ സ്വന്തം ജീവരക്തം ചൊരിഞ്ഞു ചരിത്രം കുറിക്കുന്ന ദിനം
ശുഭ പര്യവസാനത്തോടെ  പ്രതീക്ഷകളുടെ ചിറകിലേറി മറ്റൊരു താങ്ക്സ് ഗിവിങ്ങ് ഡേയ്‌ക്കായി കാത്തിരിക്കുന്ന ദിനം.

"ദൈവ സ്നേഹം വര്ണിച്ചിടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോരാ 
 

Join WhatsApp News
Paul D Panakal 2024-11-28 02:30:42
Wish emalayalee leadership and editorial team as well as all readers a happy Thanksgiving Day filled with warmth, laughter and gratitude for all the blessings in your life!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക