ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണം സ്വീകരിച്ചു ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടി നേതാക്കളുടെ 14 അംഗ സംഘം ബെയ്‌ജിങ്ങിൽ എത്തി. ജമാ അത്തെ ഇസ്ലാമി, ഖലീഫ മൂവ്മെന്റ്, ഖലീഫ കൗൺസിൽ, ഇസ്ലാമിക് ഓർഡർ പാർട്ടി എന്നിവയുടെ നേതാക്കൾ സംഘത്തിലുണ്ട്.
ബംഗ്ലാ നേതാക്കൾ ചൈനയിൽ ഈ മാസം രണ്ടാം തവണയാണ് എത്തുന്നത്. ജമാ അത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് സയിദ് അബ്ദുള്ള മുഹമ്മദ് താഹർ ആണ് ഇക്കുറി സംഘത്തെ നയിക്കുന്നത്.
ഡിസംബർ 5 വരെ സംഘം ബംഗ്ലാദേശിൽ ഉണ്ടാവും. ഏതെങ്കിലും ഇസ്ലാമിസ്റ്റ് പാർട്ടിയെ ചൈന ക്ഷണിക്കുന്നത് ഇതാദ്യമാണ്.
സൗഹൃദ സന്ദർശനം എന്നു മാത്രമേ താഹർ പറയുന്നുള്ളൂ.
ബംഗ്ളാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നു എന്ന ആരോപണം ഉയരുമ്പോഴാണ് ഈ സന്ദർശനം.
ഹിന്ദു നേതാവ് ചിന്മയ കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്യുന്നതിന്റെ തലേന്നു ധാക്കയിലെ ചൈനീസ് എംബസിയിൽ സംഘത്തിന് സ്വീകരണം നൽകിയിരുന്നു. ബംഗ്ലാദേശ് നിർണായക ഘട്ടത്തിൽ ആണെന്നും രാജ്യത്തെ സഹായിക്കാൻ ചൈന പ്രതിജ്ഞാ ബദ്ധമാണെന്നും അംബാസഡർ യാവോ വെൻ അന്നു പറഞ്ഞു.
CCP hosts Bangla Islamists in China