Image

ഗീതാഞ്ജലി (ഗീതം 38,39,40) എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Published on 30 November, 2024
ഗീതാഞ്ജലി (ഗീതം 38,39,40) എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

Geetham 38

That I want thee, only thee – let my heart repeat without end. All desires that
distract me, day and night, are false and empty to the core.
As the night keeps hidden in its gloom the petition of light, even thus in the
depth of my unconsciousness rings the cry-I want thee, only thee.
As the storm still seeks its end in peace when it strikes against peace with all
its might, even thus my rebellion strikes against thy love and still its cry is – I want
thee, only thee.

ഗീതം 38

എനിക്കു നിത്യമങ്ങയൊന്നു മാത്രമാണു വാഞ്ഛിതം'
എനിക്കു ദിവ്യനാമ മന്ത്രമൊന്നു താന്‍ വിചിന്തിതം'
മനസ്സിലെന്നുമങ്ങയേ നിനച്ചു മന്ത്രണം തുടര്‍'
ന്നനാകുലം വസിപ്പതൊന്നു തന്നെയെന്റെയിംഗിതം.'
അനന്തമായലഞ്ഞു മിഥ്യതേടി മോഹബദ്ധനായ്'
അനാദിയായ ശക്തിയേ മറന്നു ഭോഷചിത്തനായ്'
എനിക്കു ബോദ്ധ്യമായി സര്‍വ്വ ലോക മേന്മ മിഥ്യയായ്'
എനിക്കു ചിന്തയങ്ങയേ ലഭിപ്പതൊന്നു മാത്രമായ്.'
പ്രകാശചിന്ത ഗുപ്തമായി രാത്രി കാത്തിടുന്നപോല്‍'
അഗാഥമെന്റെയിച്ഛയിങ്കലങ്ങയേ കൊതിപ്പു ഞാന്‍'
കൊതിച്ചിടും പ്രചണ്ഡവാതവും പ്രശാന്തിയുള്‍ത്തടേ'
കൊതിപ്പു ഞാന്‍ തവാന്തികം, ഭവാനെ ഖിന്നനാക്കിലും.

Geetham 39

When the heart is hard and parched up, come upon me with a shower of mercy.
When grace is lost from life, come with a burst of song.
When tumultuous work raises its din on all sides shutting me out from
beyond, come to me, my lord of silence, with thy peace and rest.
When my beggarly heart sits crouched, shut up in a corner, break open the
door, my king, and come with the ceremony of a king.
When desire blinds the mind with delusion and dust, O thou holy one, thou
wakeful, come with thy light and thy thunder.

Geetham 39

കൃപാപ്രവാഹ രൂപമായ് വരേണമെന്റെ ഹൃത്തടം
വരണ്‍ടുണങ്ങിടുന്ന നേരമാര്‍ദ്രനായി മല്‍പ്രഭോ!
വരേണമെന്റെ യുള്‍ത്തടത്തിലങ്ങു ഗാനവാഹിയായ്
നിറച്ചിടേണമന്‍പിനാല്‍ സുധാരസം ഹൃദന്തരേ.
ബലിഷ്ഠരൂപമാര്‍ന്നു കര്‍മ്മ മണ്ഡലം നിരന്തരം
പ്രകമ്പനപ്രതീതിയോടെ ഗര്‍ജ്ജനം നടത്തിയ
ങ്ങശാന്തി ചേര്‍ത്തിടുന്ന നേരമെന്റെ ചിത്തവീഥിയില്‍
നിശ്ശബ്ദനായി മെല്ലെയങ്ങണഞ്ഞിടേണമെന്‍ പ്രഭോ!
കൃപണ്യഭാവമാര്‍ന്നു ദൈന്യതാര്‍ദ്ര ചിത്തനായി ഞാന്‍
കിടന്നിടുന്ന നേരമങ്ങു രാജവേഷഭൂഷയില്‍
കടന്നു വന്നിടേണമെന്റ ഗേഹവാതിലും തുറ
ന്നകറ്റിടേണമന്ധകാരമങ്ങു ദിവ്യ ദീപ്തിയാല്‍.

Geetham 40

The train has held back for days and days, my God, in my arid heart. The horizon
is fiercely naked- not the thinnest cover of a soft cloud, not the vaguest hint of a
distant, cool shower.
Send thy angry storm, dark with death, if it is thy wish, and with lashes of
lightning startle the sky from end to end/
But call back, my lord, call back this pervading silent heat, still and keen
and cruel, burning the heart with dire despair.
Let the cloud of grace bend low from above like the tearful look of the
mother on the day of the father's wrath.

Geetham 40

അനേകകാലമായി വൃഷ്ടിവീഴ്ച മൂലമെന്നുടെ
മനം വരണ്‍ടുപോയി ശൂന്യമായി ചക്രവാളവും
ജലാംശരേഖപോലു മെങ്ങു കാണുവാനുമില്ലതേ
ജലാംശമാര്‍ന്ന നീരദങ്ങളും തെളിഞ്ഞതില്ലഹോ.
ദിഗന്തരാളമാകവേ യിളക്കിടുന്ന മിന്നലും
ദിന്തഭേരിയാര്‍ത്തിടുന്ന ഘോരമേഘ ഗര്‍ജ്ജനം
ദിഗന്തമാര്‍ത്തിടുംവിധ പ്രചണ്ഡ ഘോരവാതവും
ദിഗംബരാ! ഇടയ്ക്കിടക്കു ഭൂതലേ ഒരുക്കുകേ !
പിതാവു കോപമാര്‍ന്നടുത്തണഞ്ഞിടുന്ന വേളയില്‍
കൃപാര്‍ദ്രയായി പൈതലേ യണച്ചിടുന്നൊരമ്മപോല്‍
അതീവ തീഷ്ണ, ദാഹ, താപവും, നിരാശയും
കടാക്ഷമാര്‍ന്നു സംഹരിച്ചു ശാന്തിയേകണേ, പ്രഭോ!
…………………………………………………….

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com)

Read More: https://emalayalee.com/writer/22

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക