Geetham 42
Early in the day it was whispered that we should sail in a boat, only thou and I,
and never a soul in the world would know of this our pilgrimage to no country and
to no end.
In that shoreless ocean, at thy silently listening smile my songs would swell
in melodies, free as waves, free from all bondage of words.
Is the time not come yet? Are there still works to do? Lo, the evening has
come down upon the shore and in the fading light the seabirds come flying to their
nests.
Who knows when the chains will be off, and the boat, like the last glimmer of
sunset, vanish into the ni-gh-t?
ഗീതം 42
ഭവാനുമേഴ ഞാനുമൊത്തു കൊച്ചുതോണി യേറിയ
ങ്ങലക്ഷ്യമായ്ത്തുഴഞ്ഞു പോവതിന്നു നിശ്ഛയിച്ചിതേ
ത്രിഭുവനത്തിലാരുമേയറിഞ്ഞിടാതെ ഞങ്ങള
ങ്ങനന്ത സാഗരത്തിലൂടെ തീര്‍ത്ഥയാത്ര ചെയ്യവേ;
മനോജ്ഞ ഗാനമങ്ങു കേള്‍പ്പതിന്നു പാടുമൊന്നു ഞാന്‍
മനം കുളിര്‍ന്നലയ്ക്കു തുല്യമാം സ്വതന്ത്രഗീതിയില്‍
നനുത്ത മന്ദഹാസവും നിറഞ്ഞ ചിത്തവായ്പുമായ്
അനാകുലം നിശബ്ദമങ്ങു ഗാനമാസ്വദിപ്പതും;
നിനച്ചു സ്വപ്ന ലോകമാര്‍ന്നു ഞാനിരിക്കവേ ഭവാന്‍
കിനാക്കള്‍ മാത്രമെന്തിനേകിയിട്ടു ദൂരെ നില്‍പു തേ !
തനിക്കു ചെയ്തിടേണ്‍ട ജോലി ബാക്കിയാര്‍ന്നിടുന്നുവോ,
എനിക്കു യാത്ര ചെയ്തിടേണ്‍ട നേരമായതില്ലയോ!
പകല്‍ മറഞ്ഞു സന്ധ്യയും സമുദ്രതീരമാണ്‍ന്നിതേ
ശുകങ്ങളും കടല്‍ കടന്നു കൂടണഞ്ഞു സത്വരം
ദിനാന്ത രശ്മി പോലെ വഞ്ചി നീങ്ങിടട്ടലക്ഷ്യമായ് !
അണഞ്ഞിടുന്നതെപ്പൊഴങ്ങ്, വഞ്ചി കെട്ടഴിക്കുവാന്‍ ?
Geetham 43
.
The day was when I did not keep myself in readiness for me and entering my
heart unbidden even as one of the common crowd, unknown to me, my king, thou
didst press the signet of eternity upon many a fleeting moment of my life.
And to-day when by chance I light upon them and see thy signature, I find
they have lain scattered in the dust mixed with the memory of joys and sorrows of
my trivial days forgotten.
Thou didst not turn in contempt from my childish play among dust, and the
steps that I heard in my playroom are the same that are echoing from star to star.
ഗീതം 43
ഒരുക്കമൊട്ടുമേ നടത്തിടാതിരുന്ന വേളയില്‍
ചിരിച്ചുകൊണ്‍ടു വിശ്വരാജരാജനാം ഭവാനിതേ
അനാപ്തനായ് സമാനനായ് സഹാസമെന്റെ ഹൃത്തടേ
അനശ്വര പ്രതിഷ്ഠ തീര്‍ത്തകന്നിതെത്ര വാസരേ !
ഭവാന്റെ യംഗുലീ കളങ്കമാര്‍ന്ന പൂര്‍വ്വ വേളകള്‍
ഭവിപ്പു ധൂളിയാവൃതങ്ങളായ് തിരിഞ്ഞു നോക്കവേ
മനോരഥത്തിലാണ്‍ടു പോയിരിപ്പതും ക്ഷണപ്രഭ
പ്രപഞ്ചകേളിയില്‍ക്കലര്‍ന്നു പോവതായ് നിനച്ചു ഞാന്‍,
അവജ്ഞയോടെയങ്ങു പിന്‍തിരിഞ്ഞു പോയിടല്ലെയെന്‍
കളിപ്പുരയ്ക്കകത്തു കണ്‍ടിടുന്ന മണ്ണുകൂനയാല്‍
ദിവാകരാബ്ജനില്‍ മുഴങ്ങിടും പ്രപഞ്ചഗീതിയില്‍
ഭവാന്റെയാപ്പദസ്വനം ശ്രവിപ്പു ഞാന്‍ സമാദരം.
………………………………………………….
അനാപ്തന്‍ = ലഭിക്കാത്തവന്‍ ദിവാകരാബ്ജന്‍ = സൂര്യചന്ദ്രന്മാര്‍
………………………………….
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(Yohannan.elcy@gmail.com
Read More: https://emalayalee.com/writer/22