മാജിക് മൊമെന്റ്സ് ഓഫ് യുവര്‍ ഡേ : ബ്ലിസ് ഓഫ് ഹോളിഡേയ്സ് ആന്‍ഡ് ന്യൂ ഇയര്‍ എന്ന തീമില്‍ ഫൊക്കാന വിമന്‍സ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. 16 വയസ്സിനു മുകളില്‍ ഉള്ള എല്ലാവര്‍ക്കും, സ്ത്രീ പുരുഷ ഭേദമന്യെ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ട് . അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷയോടൊപ്പം മത്സരത്തിനുള്ള ഫോട്ടോയും സമര്‍പ്പിക്കേണ്ടതാണ്. 10$ ആണ് രജിസ്ട്രേഷന്‍ ഫീസ്.
ഏറ്റവും മികച്ച ഫോട്ടോയ്ക്ക് 250$ ഉം പോപ്പുലര്‍ ഫോട്ടോക്ക് 150$ ക്യാഷ് പ്രൈസ്ഉം ആകും സമ്മാനമായി നല്‍കുക. ജനുവരി 30 ആണ് ഫലപ്രഘ്യാപനം നടത്തുക. കൂടുതല്‍ വിവരങ്ങള്‍ ഫ്‌ലയറിലും, അപേക്ഷാഫോമിലും ഉള്‍പ്പെടുയത്തിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ ഫോം ലഭ്യമാകുന്നത് ആണ്.
https://forms.gle/d5RbtyxarMAWQafW7