Image

ഫൊക്കാനയുടെ ആദരം ഏറ്റുവാങ്ങി മുൻ പ്രസിഡന്റ് ജി .കെ . പിള്ള

ശ്രീകുമാർ ഉണ്ണിത്താൻ Published on 19 December, 2024
ഫൊക്കാനയുടെ ആദരം ഏറ്റുവാങ്ങി മുൻ പ്രസിഡന്റ് ജി .കെ . പിള്ള

ഫൊക്കാന ടെക്സസ് റീജിയണൽ ഉദ്ഘടനത്തോട് അനുബന്ധിച്ചു  ഫൊക്കാന മുൻ പ്രസിഡന്റ് ജി .കെ . പിള്ള,    റീജണൽ വൈസ് പ്രസിഡന്റ്  ഫാൻസിമോൾ പള്ളാത്തു മഠം, മാർട്ടിൻ ജോൺ, പൊന്നു പിള്ള എന്നിവരെ  ആദരിച്ചു.

ജി .കെ . പിള്ള 2012 ലെ ഫൊക്കാന ഹ്യൂസ്റ്റൺ കൺവെൻഷന് നേതൃത്വം നൽകിയ പ്രസിഡന്ടാണ് .   ഫൊക്കാന പ്രസിഡന്റ് എന്ന നിലയിൽ   അര്‍പ്പണ മനോഭാവത്തോടും ആത്മാര്‍ത്ഥതയോടും കൂടി സംഘടനയെ നയിക്കുകയും ഫൊക്കാനയുടെ വളർച്ചക്ക് കാരണമാവുകയും ചെയ്തു.

അമേരിക്കൻ മലയാളികൾക്കിടയിൽ മാറ്റത്തിന്റെ അലയൊലികൾ വലിയ തോതിൽ സൃഷ്‌ടിച്ച വ്യക്തിയാണ് ജി .കെ പിള്ള . ആരുടേയും സഹായമില്ലാതെ സ്വന്തം കഴിവിന്റെ ആത്മബലത്തിലാണ്   കൊടുമുടികൾ അദ്ദേഹം  നടന്നു കയറിയത്. അദ്ദേഹത്തിന് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ.

ഫാൻസിമോൾ പള്ളാത്തുമഠം  മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന.  ടെക്സസ് റീജിയന്റെ ചരിത്രത്തിൽ ആദ്യമായി 200 ൽ പരം പേരെ    പങ്കെടുപ്പിച്ചു   റീജണൽ കൺവെൻഷൻ നടത്തുവാൻ നേതൃത്വം നൽകി.  ഈ റീജണിൽ   രണ്ട് സംഘടനകൾ മാത്രമുണ്ടായിരുന്നടത്തു ഇപ്പോൾ പുതിയ അഞ്ചു സംഘടനകൾ അംഗത്വത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. റീജിയന്റെ പ്രവർത്തനത്തിൽ ഉണ്ടായ പുരോഗതിക്കാണ് ഫാൻസിമോൾ ആദരിക്കപ്പെട്ടത്.


മാർട്ടിൻ ജോൺ ഫൊക്കാന  കൺവെൻഷൻ കൺവീനർ ആണ് . ഒരു സംഘടനയ്ക്ക്  ഏറ്റവുമധികം ജനസ്വീകാര്യതയും വിസിബിലിറ്റിയും ഉണ്ടാകുന്നത് നല്ല സംഘാടകർ സംഘടനകളുടെ നേതൃത്വത്തിലേക്ക് വരുമ്പോഴാണ്.  മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവർത്തനമായിട്ടാണ് മാർട്ടിൻ ജോൺ കാണുന്നത് .മാർട്ടിൻ ജോണിന്റെ പ്രവർത്തനം ഫൊക്കാനക്ക് കുടുതൽ അംഗസംഘനകളെ ലഭിക്കാൻ കാരണമായി.

പൊന്നുപിള്ള ഫൊക്കാനയുടെ ആദ്യകാലം മുതലുള്ള നേതാവാണ്.  ഫൊക്കാനയുടെ വനിതാ ഫോറത്തിലും അവർ കർമ്മനിരതയാണ്.  

ഫൊക്കാനയുടെ ഇപ്പോഴത്തെ കമ്മിറ്റി    ഒത്തുരുമയോടെ  മുന്നോട്ട്  പോകുന്നതിനെ ജി .കെ . പിള്ള അഭിനന്ദിക്കുകയും ഫൊക്കാനയുടെ പ്രവർത്തനത്തിൽ ഉണ്ടായ ഉയർച്ചയിൽ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി   സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , അഡിഷണൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ , മുൻ  ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ്, വിമെൻസ് ഫോറം വൈസ് ചെയർ ഷീല ചെറു   തുടങ്ങി  ഫൊക്കാന ഭാരവാഹികളും നിരവധി ഫൊക്കാന നേതാക്കളും  മേയർ കെൻ മാത്യുവും   ചേർന്നാണ് ഫൊക്കാനയുടെ അഭിനന്ദനങ്ങൾ പൊന്നാടയായി അണിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക