Image

സിറിയയിലെ കൂട്ടക്കൊലയുടെ നേർസാക്ഷ്യം (ടോം ജോസ് തടിയംപാട്)

Published on 22 December, 2024
സിറിയയിലെ കൂട്ടക്കൊലയുടെ നേർസാക്ഷ്യം (ടോം ജോസ് തടിയംപാട്)

എന്റെ അനുജനെയും ചേട്ടന്റെ മകനെയും അവർ    വെടിവച്ചുകൊന്നു. അമ്മാവൻ ജെയിലിൽ കിടന്നു മരിച്ചു
ഇസ്രേയൽ  പിടിച്ചെടുത്ത ഗോലാൻ കുന്നുകൾക്കു അടുത്ത്  ദാരാ  എന്ന സ്ഥലത്തു താമസിച്ചിരുന്ന സർഹാൻ സർഹാൻ എന്ന സിറിയക്കാരൻ പറഞ്ഞ ജീവിതകഥ കേട്ടാൽ നമ്മൾ ഞെട്ടും.  അയാളുടെ അനുജനെ സിറിയൻ പട്ടാള  ക്യമ്പിനു അടുത്തുകൂടി നടന്നുപോകുമ്പോൾ  ഒരു  പട്ടാളക്കാരൻ   വെടിവച്ചു കൊന്നു.  അമ്മാവൻ  ജയിലിൽ ആണെന്നാണ് വർഷങ്ങൾക്കു മുൻപ് അവസാനം കേട്ടത്. പിന്നീട് വിവരമില്ല.  ചേട്ടന്റെ മകൻ കാലിൽ വെടികൊണ്ട് ചികിത്സക്കിടയിൽ മരിച്ചു.  ഇതെല്ലാം ചെയ്തത് സിറിയയുടെ പ്രസിഡണ്ട് ആയിരുന്ന ബാഷർ അൽ അസദിന്റെ കാലഘട്ടത്തിലാണ് . സർഹാൻ കുടുംബം സുന്നി ഇസ്ലാം ആണ്. ഇവർ പലപ്പോഴും ബാഷർ അൽ ആസാദിന്റെ ഷിയ  ഭരണത്തിനെതിരെ സംസാരിച്ചിട്ടുണ്ട്. അതാണ് അവർ ചെയ്ത  തെറ്റ് എന്ന് പറയുന്നത് .
സർഹാൻ സർഹാൻ ഇപ്പോൾ  ജീവിക്കുന്നത്  യു കെ യിലെ ലിവർപൂളിൽ സിറിയൻ അഭയാർത്ഥിയായിട്ടാണ്.  അദ്ദേഹം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സിറിയയിൽ നിന്നും രക്ഷപെട്ടു കരമാർഗം  നടന്നും  കഴുതപ്പുറത്തും വിവിധ വാഹനങ്ങളിലുമായി സ്വീഡനിൽ വന്നു. അവിടെനിന്നും ഒരു പലസ്‌തീൻ യുവതിയെ വിവാഹം കഴിച്ചു യു കെ യിലേക്ക്  മാറി താമസിക്കുകയാണ് .
അസദിന്റെ തകർച്ചയെ സർഹാൻ വളരെ ആഹ്ലാദത്തോടെയാണ് വീക്ഷിക്കുന്നത്. അയാൾ തിരിച്ചു പോകാൻ തയാറെടുക്കുകയാണ്. ഒരു മാസത്തിനകം തിരിച്ചു പോകും എന്നാണ് പറഞ്ഞത്. വർഷങ്ങൾക്ക് ശേഷം ബന്ധുക്കളെയും  സുഹുര്ത്തുക്കളെയും കാണാൻ അദ്ദേഹം കൊതിക്കുന്നു .


ഗോലാൻ കുന്നുകളിൽ നിന്നും ഇസ്രായേൽ  പിന്മാറുമെന്നാണ്  സർഹാൻ പ്രതീക്ഷിക്കുന്നത് .
ലോകത്തെവിടെ ആണെങ്കിലും മത ഭരണകൂടങ്ങളും ഏകാധിപതികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്.  അവർക്കെതിരെ നിൽക്കുന്നവരെ  അവർ കൊന്നൊടുക്കും. മരിക്കാതിരിക്കാൻ പലായനം ചെയ്യുകയേ വഴിയുള്ളു. അതാണ് സദാം ഹുസൈനും മധ്യപൂർവ ദേശങ്ങളും നമ്മെ പഠിപ്പിക്കുന്നത് .
Hay'at Tahrir al-Sham (HTS) എന്ന  ഐസിസ്  ന്റെ  ഭാഗമായിരുന്ന സംഘടന പറയുന്നത് ഞങ്ങൾ  സിറിയയിൽ ഇസ്ലാമിക നിയമം നടപ്പിലാക്കും എന്നാണ്.  ഇതൊനൊടകം തന്നെ മൂന്നു സ്ത്രീകളെ വ്യഭിചാരകുറ്റം  ചുമത്തി ഈ സംഘടന കല്ലെറിഞ്ഞു കൊന്നു.  ഇവർ ക്രിസ്ത്യായാനികളെ ഇറാക്കിൽ കൊന്നു തള്ളിയവരാണ്. ഈ സംഘടയുടെ പ്രവർത്തനം തുടങ്ങുമ്പോൾ 10 % ക്രിസ്ത്യാനികൾ  ഉണ്ടായിരുന്ന സിറിയയിൽ ഇന്നു   വെറും  2 % മാത്രമാണുള്ളത്.  ഇനി അവരുടെ അവസ്ഥ കണ്ടറിയണം. 14  % വരുന്ന  ഷിയകളും ഇനി ജീവഭയത്തിൽ  വേണം നടക്കാൻ . സിറിയയിലെ സ്ത്രീകൾ അവർക്കു ഇസ്ലാമിക നിയമം വേണ്ടെന്നും പർദ്ദ വേണ്ടെന്നും  ജനാധിപത്യവും മതേതരത്വവും ആണ് വേണ്ടതെന്നു പറഞ്ഞു വലിയ പ്രകടനമാണ് നടത്തിയത്.
വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത് ഓർക്കുക democracy is the worst form of Government except all those other forms that have been tried from time to time (കാലാകാലങ്ങളിൽ പരീക്ഷിക്കപ്പെട്ട മറ്റെല്ലാ രൂപങ്ങളും ഒഴികെയുള്ള ഭരണകൂടത്തിൻ്റെ ഏറ്റവും മോശമായ രൂപമാണ് ജനാധിപത്യം) അതെ, ജനാധിപത്യം മോശമാകാം, പക്ഷെ മറ്റുള്ളവ വച്ച് നോക്കുമ്പോൾ ഏറെ മികച്ചത്.
സർഹാൻന്റെ  ഫോട്ടോയോടൊപ്പം  കൊല്ലപ്പെട്ട ബന്ധുക്കളുടെ ഫോട്ടോ ഞാൻ   സർഹാൻന്റെ
 ഫോണിൽനിന്നും പകർത്തിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക