Image

സമാധാനം എന്നും സത്യമായ മനസ്സുള്ളവർക്ക് മാത്രം (ഡോ.മാമ്മൻ സി ജേക്കബ്)

Published on 25 December, 2024
സമാധാനം എന്നും സത്യമായ മനസ്സുള്ളവർക്ക് മാത്രം (ഡോ.മാമ്മൻ സി ജേക്കബ്)

മറ്റൊരു ക്രിസ്തുമസ്സ് കാലവും കൂടി വന്നെത്തുകയായി . ലോകത്തെല്ലായിടത്തും ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു .ഓരോ വർഷവും ആഘോഷങ്ങൾ കൂടി വരുന്നതല്ലാതെ ഒരു മങ്ങലും ഈ ആഘോഷങ്ങൾക്കില്ല എന്നതാണ് സത്യം . ഇന്നത്തെക്കാലത്ത് മനുഷ്യർ എല്ലാവരും ആഘോഷങ്ങൾ കേമമായി കൊണ്ടാടുക എന്നല്ലാതെ  ,ഓരോന്നിൻ്റെയും മഹത്വവും സന്ദേശവും ജീവിതത്തിൽ പകർത്തുക എന്ന ശാശ്വതമായ സത്യത്തെ , യാഥാർത്ഥ്യത്തെ അനുവർത്തിക്കുന്നില്ല എന്നു കൂടി പറയേണ്ടിവരും . കാരണം യേശുക്രിസ്തു നൽകുന്ന സ്നേഹസന്ദേശം മനുഷ്യർ പ്രാവർത്തികമാക്കുന്നുണ്ടോ എന്നത് ചിന്തനീയം തന്നെയാണ് . ( മനുഷ്യരെ സ്ത്രീ , പുരുഷൻ എന്ന തരമായി കാണുന്നതാണ് എൻ്റെ മതം) ക്രൈസ്തവനായി ജനിച്ച ഒരു പുരുഷനെ  ജീവിതപങ്കാളിയാക്കിയ  ഒരു ഇത്ര മതസ്‌ത  ക്രിസ്തീയകുടുംബങ്ങളിൽ തന്നെ അനുഭവിച്ച പ്രയാസങ്ങൾ ഈയിടെ ഒരാൾ പങ്കുവെച്ച നിമിഷങ്ങൾ ഇപ്പോൾ ഓർമ്മിക്കുന്നു .  ഒരു തത്ത്വവും പ്രാവർത്തികമാക്കാതെ ജീവിക്കുന്ന മനുഷ്യരെ ഇന്നും കണ്ടുകൊണ്ടിരിക്കുന്നു.
മദര്‍ തെരേസയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചുവത്രേ, ലക്ഷം രൂപ തന്നാല്‍ പോലും ഞാനീ വൃത്തികെട്ട കുഷ്ഠരോഗികളെ ശുശ്രൂഷിക്കില്ല. ലക്ഷം രൂപയല്ല കോടി തന്നാലും ഞാനിതു ചെയ്യില്ല. ഇതു ചെയ്യാന്‍ ഒറ്റക്കാരണം ക്രിസ്തുവാണ് എന്ന് മദര്‍ മറുപടി കൊടുത്തു. ഈ ഒറ്റക്കാരണം അനേകലക്ഷം പേര്‍ക്ക് മലകളെ മാറ്റാനുള്ള വെളിച്ചവും ഊര്‍ജവുമായതെങ്ങനെ! അതിന്റെ രഹസ്യമാണ് ദൗര്‍ബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് .
" കാലിത്തൊഴുത്തിൽ പിറന്നവനേ ....
കരുണ നിറഞ്ഞവനേ .....
കരളിലെ ചോരയാൽ പാരിൻ്റെ പാപങ്ങൾ കഴുകി കളഞ്ഞവനേ ......
ഈ വരിയിൽ പറയുന്ന സത്യം ഉണ്ട് , അതൊരു ജീവിതസത്യം തന്നെയാണ് .സ്നേഹം, ത്യാഗം, സമാധാനം ..ഓരോ മനുഷ്യൻ്റെയും ജീവിതം പൂർണ്ണതയിൽ എത്തുന്നത് ഇതെല്ലാം മുറുകേപ്പിടിക്കുമ്പോഴാണ് എന്ന വലിയ ഒരു പാഠം ലോകത്തിന് നൽകിയത് യേശുക്രിസ്തുവാണ്. തിന്മയേ മറികടന്ന് നന്മ ജയിക്കാൻ സ്വന്തം ജീവൻ വിലയായി നൽകേണ്ടി വന്ന യേശുക്രിസ്തുവിൻ്റെ ജന്മദിനമാണ് ക്രിസ്തുമസ്സ് . 
"അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം , ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം"  
    സമാധാനം എന്നും സത്യമായമനസ്സുള്ളവർക്ക് മാത്രം എന്നാണ് എന്റെ പക്ഷം .അമേരിക്കൻ ഭൂമികയിൽ ഞാൻ മുകളിൽ പറഞ്ഞ സംഭവത്തിനു സ്ഥാനമില്ല .എല്ലാവരും ജാതിക്കും മതത്തിനും അതീതമായി ജീവിതത്തെ നോക്കി കാണുന്നു .അപ്പോൾ ക്രിസ്തുമസും അതിന്റെ ആശയം കൊണ്ട് ഏറ്റവും മഹത്തരമാകുന്നു .                                                        
ഏതൊരു വ്യക്തിയുടെയും  ജീവിതത്തിൽ സ്നേഹവും  , ത്യാഗവും ആണ് ജീവിതം മനോഹരമാക്കുന്നത് എന്ന ആശയത്തിലൂടെ തന്നെയാണ് മുന്നോട്ട് പോവുന്നത്, അത് തന്നെ സന്ദേശമായി ഓർമ്മപ്പെടുത്തുന്നു .
ഏവരുടെയും ഹൃദയത്തിൽ നന്മയും , സമാധാനവും, ദുഃഖിതനെ ചേർത്തുപിടിക്കലും അതിലൂടെ കിട്ടുന്ന സന്തോഷവും ജീവിതത്തിൽ നിറയ്ക്കാൻ ക്രിസ്തുമസ്സ് കാലത്തിനാവട്ടെ എന്നാശിക്കുന്നു.പ്രാർത്ഥിക്കുന്നു .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക