Image

കഥകളുടെ രാജകുമാരൻ എംടിക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ശ്രീകുമാർ ഉണ്ണിത്താൻ Published on 26 December, 2024
കഥകളുടെ രാജകുമാരൻ എംടിക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

തൂലികകൊണ്ട് തലമുറകളാൽ കഥാവിസ്മയം തീർത്ത   കഥകളുടെ രാജകുമാരൻ എം.ടിക്ക്   ഫൊക്കാനയുടെ കണ്ണീർ  പ്രണാമം. അദ്ദേഹത്തിന്റെ   കാലത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പുണ്യമായി നാം ഓരോരുത്തരും കാണുന്നത് .  ഒരു കാലത്തിൻ്റെ മുഴുവൻ ചിന്തകളും എഴുത്തിലൂടെ  പകർത്താൻ എം.ടിക്കായി. മലയാള സാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നുകൊണ്ടിരുന്ന   വിളക്കാണ് നമുക്ക്  നഷ്ടമാകുന്നത്. കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം എംടിക്ക് മരണമില്ല, അദ്ദേഹം എന്നും നമ്മുടെ മനസ്സിൽ ജീവിക്കും.

നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്.  2005 ൽ.ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു.

നാലുകെട്ട് ആണ് പുസ്തകരൂപത്തിൽ വന്ന ആദ്യനോവൽ. അതിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയാളത്തിലെ നാലുകെട്ട് ആണ് പുസ്തകരൂപത്തിൽ വന്ന ആദ്യനോവൽ. അതിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. . 1965 ൽ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം . ആദ്യ സംവിധാന സംരംഭമായ നിർമാല്യത്തിന് രാഷ്ട്രപതിയുടെ സ്വർണപ്പതക്കം ലഭിച്ചു. അൻപതിലേറെ സിനിമകൾക്കു തിരക്കഥയെഴുതി. അവയിൽ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

എംടിയുടെ എഴുത്തുകൾ അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രം പകർന്നു നൽകുന്ന ചരിത്ര പുസ്തകങ്ങളായിമാറുന്ന ഒരു കാഴ്ച്ചയാണ് നാം കണ്ടത് . ഒരു കാലത്തിന്റെ ശബ്ദമായിരുന്ന എംടിയുടെ സൃഷ്ടികൾ.  മലയാളത്തിന്റെ മനസ്സിൽ എന്നുംഅദ്ദേഹം  ജ്വലിച്ചു നിൽക്കുംമെന്ന്  ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രയപെട്ടു. .

നമ്മള്‍ മലയാളികള്‍ക്ക്, നമ്മുടെ നാടിന്റെയും ഭാഷയുടെയും സിനിമയുടെയും സംസ്‌കാരത്തിന്റെയും അഭിമാനമായ     മഹത് വ്യക്തിത്വമാണ് എം.ടി . അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിന് എന്നും ഒരു തീരാനഷ്‌ടമാണ്  എന്ന്  ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അഭിപ്രയപെട്ടു.

സാഹിത്യലോകത്ത് മാത്രമല്ല സിനിമ എന്ന കലയുടെ സമസ്തമേഖലകളിലും അറിവും പ്രാവീണ്യവും അടയാളപ്പെടുത്തിയ എം.ടി യുടെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും, ഓരോ മലയാളിക്കും തീരാ നഷ്‌ടമാണ്‌ എന്ന് ഫൊക്കാന ട്രഷർ ജോയി ചാക്കപ്പൻ  അഭിപ്രയപെട്ടു.

മരണം ഏവർക്കും  അനിവാര്യതയാണെങ്കിലും എംടിയെപ്പോലുള്ളവരുടെ വിയോഗം വലിയ ആഘാതമാണ് ഉണ്ടാക്കുന്നതെന്നും, പകരം വെക്കാനില്ലാത്ത വ്യക്തിത്വമാണ്  നമുക്ക് നഷ്‌ടമായത്‌ എന്ന്  ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് അഭിപ്രായപ്പെട്ടു.

എല്ലാ അര്‍ഥത്തിലും ഇതിഹാസമായിരുന്നു എം.ടി.,   മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും സമ്മേളിക്കുന്ന.അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ എഴുത്തിന്റെ പുണ്യം. അദ്ദേഹത്തിന് ഫൊക്കാനയുടെ പ്രണാമം അർപ്പിക്കുന്നതായി എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള, നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു. 
 

കഥകളുടെ രാജകുമാരൻ എംടിക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക