Image

എം.ടി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി MCMA ബഹ്‌റൈന്‍

ആദ് വിക് സുജേഷ് Published on 27 December, 2024
 എം.ടി യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി MCMA ബഹ്‌റൈന്‍

മലയാളത്തിന്റെ സുകൃതം എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് മലയാളി അസോസേഷന്‍ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും വീശിഷ്യ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചനപ്രമേയത്തില്‍ പറഞ്ഞു. MCMA യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷതവഹിച്ച ചടങ്ങില്‍ അവിനാഷ്. ശ്രീജിഷ് വടകര. ഷെഫില്‍ എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്രി അനീഷ് ബാബു സ്വാഗതവും ട്രഷറര്‍ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക