റിയാദ്: കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ ‘കിയ റിയാദ്’ വിദ്യാഭ്യാസ മേഖലയിലും കായിക മേഖലയില ഉന്നത വിജയം കരസ്തമാക്കിയ കൂട്ടായ്മയില്‍ അംഗങ്ങളായവരുടെ മക്കളെ ആദരിച്ചു. സുവൈദിയില്‍ നടന്ന ചടങ്ങില്‍ പതിന്നാലോളം പ്രതിഭക ളെയാണ് ഓര്‍മഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചത്.
ഹുലാ ഹൂപ്പ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ റുമൈസ ഫാത്തിമ റഫീക്ക്, റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ എ പി ജെ അബ്സുല്‍ കലാം യുണിവെഴ്സിറ്റിയില്‍ നിന്ന് നാഷണല്‍ ലെവലില്‍ സെലക്ഷന്‍ ലഭിച്ച അഹമ്മദ് റസല്‍, കൂട്ടായ്മ അംഗമായ ലിജോ ജോണ്‍ സംവിധാനം ചെയ്തു പുറത്തിറക്കിയ നൂറുല്‍ ഹുദ’ എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ച ഗായികയും കൂടിയായ ലിനു ലിജോ, എം എസ് ഇ ബോട്ടണിയില്‍ അഞ്ചാം റാങ്ക് നേടിയ റിന്‍ഷാ എന്‍ എ, ബി എ ഹിസ്റ്ററി ആറാം റാങ്ക് നേടിയ ഷംലത്ത് ജാവേദ്, പതിമൂന്നാം റാങ്ക് നേടിയ ഷഹലത്ത് ജാവേദ്, ബിഫാം കരസ്ഥമാക്കിയ സഹാന മൊയ്തു, എം ബി ബി എസ് നീറ്റില്‍ സീറ്റ് ലഭിച്ച സഹില്‍ അഹമ്മദ്, എം ബി എ ബിരുദം നേടിയ ആഷിക് അബ്ദുല്‍ റഷീദ്, 2023-2024 വര്‍ഷം പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് നേടിയ ഫാത്തിമ നസ്രിന്‍ കെ എം, സല്‍മാന്‍ എന്‍ എസ്, ഹനിയ ആഷിക്, മുഹമ്മദ് ഇഷാന്‍, ലെമിയ ജലാല്‍, നിവേദ് രാജ് പി ആര്‍, പ്ലസ് ടുവില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഇര്‍ഫാന്‍, ഹയ ഷിയാസ്, ഫിറോസ് എം എ എന്നിവര്‍ക്കുള്ള ഫലകവും സെര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സൗദിയില്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വേണ്ടി അവരുടെ രക്ഷിതാക്കള്‍ ആദരവ് ഏറ്റുവാങ്ങി
ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുക്കാട്, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, റിയാസ്, കൃഷണകുമാര്‍, രാധാകൃഷണന്‍ കലവൂര്‍, സൈഫ് റഹ്മാന്‍, മുസ്തഫ പുന്നിലത്ത്, ഷാനവാസ് പുന്നിലത്ത്, ആഷിക് ആര്‍ കെ, അഫ്സല്‍, തല്‍ഹത്ത് റഹ്മാന്‍ എന്നിവര്‍ പ്രതിഭകള്‍ക്കുള്ള ഓര്‍മഫലകവും സര്‍ട്ടിഫിക്കറ്റും കൈമാറി
ചിത്രം : റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ നാഷണല്‍ ലെവലില്‍ സെലക്ഷന്‍ ലഭിച്ച അഹമ്മദ് റസലിനുള്ള ആദരവ് പിതാവ് ഷാജി കിയ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂരുല്‍ നിന്ന് ഏറ്റുവാങ്ങുന്നു