ന്യൂജെഴ്സി: ഫൊക്കാനാ നാഷണൽ കൺവെൻഷൻ'26, "ഉദ്യാന നഗരമായ ന്യൂജെഴ്സിയിൽ", ഫൊക്കാനായുടെ ആധുനിക പ്രൗഢിക്കു ചേർന്ന ഗാംഭീര്യത്തോടെ ക്രമീകരിക്കുന്നതിനുള്ള നാഷണൽ ടീമിൽ, വാട്ടപ്പള്ളിൽ മനോജ് ജോസഫിനെ നാഷണൽ കോർഡിനേറ്റർ ചുമതലയിൽ നിയോഗിച്ചു എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി അറിയിക്കുന്നു.
ഇരുപതോളം ഓമനപ്പേരിൽ പ്രശസ്തമായ, ന്യൂജെഴ്സിയുടെ വൈവിദ്ധ്യ മാനങ്ങളെ , ഫൊക്കാനാ നാഷണൽ കൺവെൻഷണിൽ പതിപ്പിക്കുന്നതിന്, മനോജ് ജോസഫിൻ്റെ സംഘാടക പാടവം സഹായകമാകുമെന്ന് ഫൊക്കാനാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
“ഉദ്യാന നഗരം” എന്ന ചെല്ലപ്പേരിനു പുറമേ, " ദ് പീപ്പിൾ സ്റ്റെയ്റ്റ്", " ദ് ക്രോസ് റോഡ് ഓഫ് അമേരിക്കൻ റെവല്യൂഷൻ", "മെഡിസിൻ ചെസ്റ്റ് ഓഫ് ദ് വേൾഡ്", "സ്വിറ്റ്സർലൻ്റ് ഓഫ് അമേരിക്ക", " ഡൈവേഴ്സിറ്റി സ്റ്റെയ്റ്റ്", “ദ് സ്റ്റെയ്റ്റ് ഓഫ് ഇന്നവേഷൻ" എന്നിങ്ങനെയുള്ള അർത്ഥപൂർണ്ണ വിളിപ്പേരുകളുള്ള ന്യൂജേഴ്സിയിൽ, 2026 ലെ ഫൊക്കാനാ നാഷണൽ കൺവെൻഷൻ നടക്കുമ്പോൾ, അതിനു ചേർന്ന ആഘോഷഇനങ്ങൾ ക്രമീകരിക്കുന്നതിന്, മനോജിൻ്റെയും, ഒപ്പമുള്ള കോർഡിനേറ്റർമാരുടെയും, മികവ് സഹായകമാകും.
മനോജ് ജോസഫ് മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡൻ്റ്, മുൻ ചാരിറ്റി കോഡിനേറ്റർ എന്നീ നിലകളിൽ, ഇരുപതു വർഷത്തെ അമേരിക്കൻ ജീവിതത്തിൽ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റിയിരുന്നു. പൂഞ്ഞാർ പാതാമ്പുഴയാണ് ജന്മദേശം. കോട്ടയം നാട്ടകം പോളി ടെക്നിക്കിൽ പഠിച്ച്, പോളിമർ ടെക്നോളജിയിൽ, ഡിപ്ളോമ നേടി; ലാറ്റ്ക്സ് റ്റടെക്നോളജിയിൽ, സ്പെഷ്യലൈസേഷൻ സമ്പാദിച്ചു. ഡല്ലിയിലും നോർത്ത് ഇൻഡ്യയിലും 1990 മുതൽ 200 വരെ സേവനം ചെയ്തു. തുടർന്ന് ന്യൂ ജെഴ്സിയിൽ പതിനേഴു വർഷമായി കോസ്റ്റ്കോയിൽ സൂപ്പർവൈസറാണ്. സഹധർമിണി: പ്രിയ മനോജ് ( മാന്നാർ ലൂക്കാ ജോസഫ് ചെമ്പാലായുടെ മകൾ, നെവാർക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സീനിയർ അനലിസ്റ്റ്)).
മനോജ് ജോസഫിനെ ഫൊക്കാനാ കൺവെൻഷൻ കോർഡിനേറ്റർ ആയി ചുമതലപ്പെടുത്തുന്ന, നിയമന വാർത്താ സന്ദേശത്തിൽ, ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷർ ജോയി ചാക്കപ്പൻ, എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിൻ്റ് സെക്രട്ടറി മനോജ് ഇടമന, ജോയിൻ്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡീഷണൽ ജോയിൻ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡീഷണൽ ജോയിൻ്റ്ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, കൺവെൻഷൻ ചെയർ ആൽബർട്ട് കണ്ണമ്പള്ളിൽ എന്നിവർ അഭിനന്ദനം കുറിച്ചു.