Image

മദർ തെരേസ സന്ദർശിച്ച ലിവർപൂളിലെ ഒരുകാലത്തെ ഏറ്റവും വലിയ പള്ളിയും; ഇന്നത്തെ അവസ്ഥയും (ടോം ജോസ് തടിയംപാട് )

Published on 03 January, 2025
മദർ തെരേസ സന്ദർശിച്ച  ലിവർപൂളിലെ ഒരുകാലത്തെ ഏറ്റവും വലിയ പള്ളിയും;  ഇന്നത്തെ അവസ്ഥയും (ടോം ജോസ് തടിയംപാട് )

യൂറോപ്പിൽ ദൈനംദിനം പള്ളികൾ അടഞ്ഞു ഫ്ലാറ്റുകളും ,ഹെൽത്  സെന്ററുകളും ,മോസ്‌കുകളും   ആയിമാറികൊണ്ടിരിക്കുന്നു ,വിശ്വാസം  തകരുകയും ക്രിസ്റ്റിയാനിറ്റി എന്നത് ഒരു സാംസ്‌കാരിക പൈതൃകമായി ചുരുങ്ങുകയും ചെയ്തു കഴിഞ്ഞു, എന്നാൽ ഇതിനെല്ലാം അതീതമായി പള്ളികൾ ഇന്നു ഡാൻസ് ബാറുകളും  പബ്ബ്കളും ആയി മാറിക്കൊണ്ടിരിക്കുന്നു  അത്തരം ഒരു ബാറിൽ  ന്യൂ ഈയർ ആഘോഷിക്കാൻ ഞാനും വിശ്വാസിയായ ഒരു സുഹൃത്തുംകൂടി പോയി. 

കുരിശു ഉയർന്നുനിൽക്കുന്ന ബാറിന്റെ വാതിലിലൂടെ പ്രവേശിച്ചു അകത്തുചെന്ന എന്റെ സുഹൃത്തിൻെറ കണ്ണിൽ നിന്നും കണ്ണീർ പൊടിഞ്ഞു വീണു അദ്ദേഹത്തിനു സഹിക്കാൻ കഴിയുന്നതല്ല അവിടെകണ്ടകാഴ്ച്ചകൾ നിറയെ മെഴുകു തിരികൾ നിറഞ്ഞ ക്രിസ്തുവിനെയും മദർ മേരിയുടെയും ചിത്രങ്ങൾ കൊണ്ട്  നിറഞ്ഞ അൾത്താര ,ഈ അൾത്താരയിൽ 1788 മുതൽ ലോകത്തിന്റെ സർവനന്മകൾക്കും വേണ്ടി കുർബാന അർപ്പിച്ചിരുന്നതാണ് എന്നാൽ  ഇന്ന് ഈ  അൽത്താരയിൽ കസേരകൾക്കു നടുവിൽ മേശക്കുപകരം  വച്ചിരിക്കുന്ന  വൈൻ ബാരലുകളിൽ ബിയറും ,മദ്യവും  നിർത്തിവച്ചു ആളുകൾ മദ്യപിച്ചും  കളിതമാശും പറഞ്ഞിരിക്കുന്നു.

റോമൻ ആർക്കിടെക്ച്ചറിൽ  പണികഴിപ്പിച്ച അൾത്താരയും അവിടെ ആലേഖനം ചെയ്ത വിശുദ്ധ ചിത്രങ്ങളും കത്തിനിൽക്കുന്ന  മെഴുകുതിരികളും ഞാൻ കുറേസമയം നോക്കിനിന്നു അതിന്റെ മനോഹാരിതയും പഴമയും,ഞാൻ മതിയാവോളം ആസ്വാദിച്ചു .അതോടൊപ്പം ക്രിസ്റ്റ്യൻ സമൂഹം ലോകത്തിനു ചെയ്ത നന്മകളും ഞാൻ ഓർത്തെടുത്തു 
പള്ളിയിലെ വൈദികർ വസ്ത്രം മാറുന്ന സ്ഥലവും , വാദ്യ സംഘങ്ങൾ ഗ്രിഗോറിയൻ സംഗീർത്തനങ്ങൾ ആലപിച്ചിരുന്ന സ്ഥലത്തും മദ്യപാനികൾ മധു നുകരുന്നു ,കാമുകികാമുകന്മാർ ചുംബിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതു൦ കാണാം.  

മുകളിലെ രണ്ടു  നിലയിൽ മുഴുവൻ ഇരിക്കാൻ  ഉപയോഗിച്ചിരിക്കുന്നത് പള്ളിയിൽ ഉപയോഗിച്ചിരുന്ന ബഞ്ചുകളാണ്  ഈ കെട്ടിടത്തിന്റെ ജനലുകളിൽ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ചായചിത്രങ്ങൾ കൊണ്ടു  നിറഞ്ഞിരിക്കുന്നു  , ഇന്ന്  ഈ സ്ഥലത്തെ അറിയപ്പെടുന്നത് സെയിന്റ്  പീറ്റേഴ്‌സ് റ്റാവേൻ എന്നാണ് .. 
1788 ൽ  ലിവർപൂൾ  സ്റ്റീൽ സ്ട്രീറ്റിൽ നിർമ്മിച്ച സെയിന്റ്  പീറ്റേഴ്‌സ് ചർച്ചാണ് രൂപാന്തരം പ്രാപിച്ചു ബാറായി  മാറിയത് ,1976 വരെ  ബ്രിട്ടീഷ് കത്തോലിക്ക പള്ളിയായി പ്രവർത്തിച്ചു പിന്നട് രണ്ടുവർഷം പോളിഷ് കാത്തോലിക്ക  പള്ളിയായി പ്രവർത്തിച്ചു തുടർന്ന്  ഉപയോഗിക്കാതെ 2005  വരെ കിടന്നു 1996  ജൂൺ  17 നു  മദർ തെരേസ ഈ പള്ളി സന്ദർശിച്ചിട്ടുണ്ട്..

അടച്ചുപൂട്ടുന്ന സമയത്തു ലിവർപൂളിലെ ഏറ്റവും കാലം പ്രവർത്തിച്ചതും ഏറ്റവും വലിയ പള്ളിയും ആയിരുന്നു  സെയിന്റ്  പീറ്റേഴ്‌സ്  പള്ളി.  നീണ്ട 190 വർഷത്തെ  വിശുദ്ധകുബാന അർപ്പണത്തിനുശേഷം  ഈ വിശുദ്ധദേവാലയം ചരിത്രത്തിന്റെ നീണ്ട ഗർഥത്തിലേക്ക് വീഴുമ്പോൾ ചില ഓർമ്മപ്പെടുത്തലുകളും  കൂടിയുണ്ട്  കൂട്ടികളെ പീഡിപ്പിച്ചത് കൊണ്ട് നഷ്ട്ടം കൊടുത്തു ഷീണിക്കുന്ന സഭയാണ് യുറോപ്പിലേതു അഹങ്കാരവും ഗർവും കൊണ്ട് ഇന്നും ഞങ്ങൾ കോൺസ്റ്റന്റൈൻ രാജാവാണ് എന്ന് ധരിച്ചു നടക്കുകയും നാട്ടിൽ നിന്നും ഇവിടെ വന്നു ആളുകളെ തമ്മിൽ അടിപ്പിച്ചു പണം കൊള്ളയടിക്കുകയും ക്രിസ്തുമസ് കരോൾ പോലും  തമ്മിത്തല്ലിക്കാൻ ഉപകരണം ആക്കുകയും ചെയ്യുന്ന കുർബാന നടക്കാർക്കു  ഈ പള്ളിയൊക്കെ ഒരു ചൂണ്ടുപലകയാണ് . 

2005  Alma De Cuba എന്ന പേരിൽ ഡാൻസ് ക്ലബ്ബായി പ്രവർത്തനം ആരംഭിച്ചു 2024  നവംബറിൽ  സെയിന്റ്  പീറ്റേഴ്‌സ് റ്റാവേൻ എന്ന് പേരിൽ ബാർ ആയിമാറി ഇന്നും  പ്രവർത്തനം തുടരുന്നു  ഞങ്ങൾ  ചെല്ലുമ്പോൾ  ബാറു നിറയെ ന്യൂ ഇയർ ആഘോഷിക്കാൻ ആളുകൾ തിങ്ങികൂടിയിട്ടുണ്ടായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക