Image

ഫൊക്കാന കൺവെൻഷൻ കോ ചെയേർസ് ആയി സ്‌കറിയ പെരിയപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം, ദേവസി പാലാട്ടി

Published on 06 January, 2025
ഫൊക്കാന  കൺവെൻഷൻ കോ ചെയേർസ്  ആയി സ്‌കറിയ പെരിയപ്പുറം, രാജൻ സാമുവൽ,  അലക്സ് എബ്രഹാം, ദേവസി പാലാട്ടി

ന്യൂ യോർക്ക്:ഫൊക്കാന കൺവെൻഷൻ കോ ചെയേർസ്  ആയി സ്‌കറിയ പെരിയപ്പുറം, രാജൻ സാമുവൽ, അലക്സ് എബ്രഹാം,ദേവസി പാലാട്ടി എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.

അമേരിക്കൻ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരമാണ് സ്‌കറിയ പെരിയപ്പുറം. അമേരിക്കയിലെ സാമുഹ്യ  സംസ്കരിക രംഗങ്ങളിലെ നിറ സാന്നിധ്യമായ അദ്ദേഹം ഡെലവെയർ മലയാളീ അസോസിയേഷന്റെ സ്ഥാപകനും ആദ്യ  പ്രസിഡന്റും ആണ്. കേരളാ സ്റ്റുഡന്റസ്  കോൺഗ്രസ് (KSC )  പ്രവർത്തകനായി  സ്കൂൾ - കോളേജ്  തലങ്ങളിൽ  സംഘടന പ്രവർത്തനം നടത്തി നേത്യുനിരയിൽ പ്രവർത്തിച്ചു   ഉയർന്ന ബേതാവാണ്‌ സ്‌കറിയ പെരിയാപ്പുറം . KSC യുടെ ജില്ലാ സെക്രട്ടറി , കേരളാ യൂത്തു  ഫ്രണ്ടിന്റെ   നിയോജക മണ്ഡലം പ്രസിഡന്റ്  , കേരളാ   കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി  എന്നീ നിലകളിൽ  കേരളാ  രാഷ്ട്രിയത്തിൽ നിറഞ്ഞു നിൽക്കുബോഴാണ് അദ്ദേഹം  അമേരിക്കയിലേക്ക്  കുടിയേറുന്നത് .  

ഫിലഡൽഫിയായിലെ സാമൂഹ്യ , സാംസ്കാരിക രംഗത്തും, ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ പതിപ്പിച്ച രാജൻ സാമുവൽ . 2016-ല്‍ പെന്‍സില്‍വാനിയായിലെ സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിന്‍റെ സ്ഥാപകാംഗം, ട്രഷറര്‍ എന്നീ നിലകളിലും, പമ്പാ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റ് തുടങ്ങി  വിവിധ  സ്ഥാനങ്ങളും വഹിച്ചു.      ഫൊക്കാനയിലെ 2008 ലെ ഓഡിറ്റര്‍, ഫ്രന്‍റ്സ് ഓഫ്  തിരുവല്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.   സാമൂഹ്യ രംഗത്ത് എന്നപോലെ ബിസിനസ്സ് രംഗത്തും രാജൻ സാമുവേൽ സജീവമാണ്. ഫൊക്കാന കൺവെൻഷൻന്റെ പല ഭാരവാഹിത്വങ്ങളും വച്ചിട്ടുള്ള അദ്ദേഹം ഫൊക്കാനയുടെ സന്തത സഹചാരിയാണ്.

ന്യൂ യോർക്കിലെ സാമുഹ്യ  സംസ്കരിക രംഗങ്ങളിൽ നിറ സാന്നിധ്യമാണ് അലക്സ് എബ്രഹാം, 2012 മുതൽ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയ അലക്സ്   കമ്മറ്റി അംഗമായും, ജോയിന്റ് സെക്രട്ടറിആയും , സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.  കേരള ബി.എസ്സി നഴ്സിംഗ് അസോസിയേഷന്‍ (കെ.ബിഎസ് എന്‍ .എ)സംസ്ഥാന സെക്രട്ടറി ആയിരുന്ന അലക്സ്. 1995  ല്‍ ബി.എസ്സി നഴ്സിംഗില്‍ ബിരുദം നേടിയ ശേഷം മംഗലാപുരം എന്‍.വി. ഷെട്ടി നഴ്സിംഗ് കോളേജില്‍ അസിസ്റ്റന്റ്  ലെക്ച്ചറര്‍ ആയി മൂന്ന് വര്‍ഷം അധ്യാപകനായിരുന്നു. നേഴ്സ് പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്നു.  രണ്ടു തവണ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരനായ  ദേവസി പാലാട്ടി,  ഫൊക്കാനയുടെ തുടക്കം മുതൽ സംഘടനയ്ക്കൊപ്പം സഞ്ചരിച്ച അപൂർവ്വ വ്യക്തികളിൽ ഒരാളാണ്. ഫൊക്കാനയിൽ നാഷണൽ കമ്മിറ്റി മെംബർ ആയും , റീജണൽ വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്  .കേരള കൾച്ചറൽ ഫോറത്തിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം   രണ്ടു തവണ ന്യൂജേഴ്സി കേരള കൾച്ചറൽ ഫോറം പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. അമേരിക്കയിലുടനീളം ഫൊഫഷണൽ നാടകങ്ങൾ ഏറ്റവും ആധുനിക സംവിധാനത്തോടെ നിരവധി വേദികളിൽ അവതരിപ്പിച്ചു. ഷോർട്ട് ഫിലിം നിർമ്മിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുള്ള ദേവസി  പാലാട്ടിക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.ന്യൂജേഴ്സിലെ ഫാമിലി ക്ലബ്ബായ നാട്ടുകൂട്ടത്തിന്റെ സ്ഥാപക  നേതാവ് കൂടിയാണ് അദ്ദേഹം.

2026 ലെ ഫൊക്കാന കൺവെൻഷൻ കുറ്റമറ്റത് ആക്കുവാനും  ഒരു ചരിത്ര കൺവെൻഷൻ ആക്കുവാനും ഇവർക്ക് കഴിയുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്,മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക