ടൊറൻ്റോ : പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്ത് ഫൊക്കാന കാനഡ റീജനൽ വിമൻസ് ഫോറം കമ്മിറ്റി. 2024-2026 വർഷത്തേക്കുള്ള നേതൃത്വത്തെയാണ് തിരഞ്ഞെടുത്തത്. റീജനൽ വിമൻസ് ഫോറം ചെയർപേഴ്‌സൺ ആയി ബാരിയസ്റ്റർ ലത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. കോ-ചെയർപേഴ്‌സൺ ആയി ബിലു കുര്യൻ, റീജനൽ സെക്രട്ടറിയായി രേണു റോയി, റീജനൽ ട്രഷറർ ആയി മീനാക്ഷി രഘുനാഥ് എന്നിവരെയും തിരഞ്ഞെടുത്തു. കവിത മേനോൻ, ഷോജി സിനോയി എന്നിവരാണ് വുമൺസ് ഫോറം നാഷണൽ കമ്മിറ്റി അംഗങ്ങൾ.
ഫൊക്കാന കാനഡ റീജനൽ വിമൻസ് ഫോറം കമ്മറ്റി അംഗങ്ങളായി പ്രത്യുഷ ഹരി, ആഷ റെജി, ബെറ്റ്സി സണ്ണി, ഡോണ സെബാസ്റ്റ്യൻ, ഷമിത ഭരതൻ, അശ്വിനി അന്ന മാത്യു, സീമ പ്രദീപ്, രാധിക മേനോൻ, ശ്രീജയ പുതുമന, മേരിദാസ് അബ്രഹാം, ടിൻസി എലിസബത്ത് സക്കറിയ, ഷൈമി തോമസ്, നിമ്മി ഷാജി, ബീനമോൾ അലക്സ് എന്നിവരെയും യോഗത്തിൽ തിരഞ്ഞെടുത്തു.