Image

അമൃതം ഗമയ: (കീർത്തനം: ദീപ ബിബീഷ് നായർ)

Published on 07 January, 2025
അമൃതം ഗമയ: (കീർത്തനം: ദീപ ബിബീഷ് നായർ)

വന്ദനം മഹാനുഭാവേ സന്തതം കരുണയേകൂ
അന്തരംഗമിന്നുശാന്തം മന്ദിരസമക്ഷമല്ലോ

കാമക്രോധലാഭമോഹമേറിടും കലിയുഗത്തിൽ
ദേവനാമ കീർത്തനങ്ങളോർത്തു ചൊല്ലിടേണമെന്നും

ആദിമൂലമന്ത്രവേദനാദമാം ഓംകാരശബ്ദ-
മാദരേയുരുവിടുക അർപ്പിത മനസിനാലെ

നന്മയേകിടാനപരചിന്തയിൽ വിടരുവാൻ
തിന്മയെയകറ്റുമീശ നാമവും ജപിച്ചിടാം

ആശകൾക്കറുതിയെന്നുമേകിടാനനുക്ഷണം
വീശണം തണുത്തുറഞ്ഞകാറ്റിലും തരുക്കളായ്

അഹം വെടിഞ്ഞദേഹമോടുണർന്നൊരീ മഹിയിലാ-
യുദിച്ചിടാമൊരുഗ്രതേജസുള്ളൊരർക്കനെന്ന പോൽ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക