Image

സജിയെവിടെ, സജിയെവിടെ..? (കവിത :നൈനമണ്ണഞ്ചേരി)

Published on 08 January, 2025
സജിയെവിടെ, സജിയെവിടെ..? (കവിത :നൈനമണ്ണഞ്ചേരി)

  [എല്ലാവരും ജിജിയെ അന്വേഷിച്ച് നടക്കുന്നതിനിടയിൽ വ്യത്യസ്തമായ മറ്റൊരു അന്വേഷണം..]

സജിയെവിടെ. സജിയെവിടെ
നാടിന്റെ സജിയെവിടെ
വീടിന്റെ ഡോറു സജി
ഗെയ്റ്റിന്റെ പൂട്ട് സജി..

ഒലക്കേടെ മൂടു സജി
മുരിങ്ങേടെ കോല് സജി..
സാമ്പാറിൻ പരിപ്പു സജി
തോരന്റെ തേങ്ങ സജി..

സജിയെവിടെ സജിയെവിടെ..
റ്റിവീടെ കേബീൾ സജി
ഫോണിന്റെ ചാർജ്ജ് സജി
നെറ്റിന്റെ റേയ്ഞ്ച് സജി..

സജിയെവിടെ സജിയെവിടെ
ഫുട്ബോളിൻ ബോളു സജി
ക്രിക്കറ്റിൻ ബാറ്റ് സജി
ഗ്രൗണ്ടിന്റെ മണ്ണ് സജി..

സജിയെവിടെ സജിയെവിടെ
സ്ക്കൂളിന്റെ കഞ്ഞി സജി
കഞ്ഞീടെ ഉപ്പ് സജി..
ഉപ്പിന്റെ മാവ് സജി

സജിയെവിടെ സജിയെവിടെ
അവിടെ സജി, ഇവിടെ സജി
എവിടെ സജി, ചുവടെ സജി
ഊപ്പർ സജി, നീച്ചേ സജി..

സജിയൊഴിഞ്ഞാരിവിടെ
സജിയൊഴിഞ്ഞെന്തിവിടെ
സജിയില്ലാതില്ലിവിടൊന്നും
മലയാളോം കവിതേമില്ല..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക